പ്രണയിച്ച് വിവാഹം കഴിച്ചതാണെങ്കിലും ഭാര്യ ഷഫ്നയ്ക്കൊപ്പം അഭിനയിക്കാനാവില്ലെന്ന് സജിന്‍, കാരണം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് സാന്ത്വനം. ഈ പരമ്പരയില്‍ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനാണ്. ശിവനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍കക്ക് പരിചിതയായി മാറിയ ഷഫ്‌നയുടെ ഭര്‍ത്താവ് കൂടിയാണ് സജിന്‍. നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സജിന്‍.

മികച്ച കഥാപാത്രത്തെ ലഭിക്കുന്നതായി കാത്തിരിക്കുകയായിരുന്നു താരം. സാന്ത്വനത്തിലെ ശിവനായുള്ള വരവില്‍ താരവും പ്രേക്ഷകരും ഒരുപോലെ സന്തുഷ്ടരാണ്. ഇപ്പോഴത്തെ പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താരം പറയുന്നു. പ്രണയവിവാഹമാണ് ഞങ്ങളുടേതെന്നും സജിന്‍ പറഞ്ഞിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രണയവിവാഹം

പ്രണയവിവാഹം

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. അതിന് ശേഷമാണ് പ്രണയമായി മാറിയത്. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് സജിന്‍ പറയുന്നു. വിവാഹ ശേഷവും സജീവമാണ് ഷഫ്‌ന. ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് ഷഫ്‌ന. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് ഭര്‍ത്താവും തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് ഷഫ്‌ന ഇപ്പോള്‍.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
വിമര്‍ശിക്കാറുണ്ട്

വിമര്‍ശിക്കാറുണ്ട്

അഭിനയത്തില്‍ ഭാര്യയാണ് തന്നേക്കാള്‍ സീനിയറെന്ന് ഷഫ്‌ന പറയുന്നു. സീരിയലുകളും സിനിമകളുമൊക്കെയായി കുറേയേറെ കഥാപാത്രങ്ങളെ അവള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ വിമര്‍ശിക്കാറുണ്ട്. ആ രംഗം കുറച്ച് കൂടി ശരിയാക്കാമായിരുന്നുവെന്നൊക്കെ പറയാറുണ്ട്. ചില രംഗങ്ങളില്‍ നോട്ടം ശരിയായില്ലെന്നും പറയാറുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഭാര്യ സംസാരിക്കാറുണ്ടെന്നും സജിന്‍ പറയുന്നു.

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X