For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയിപ്പോ പിള്ളേരെ വിടാമെന്ന് തീരുമാനിച്ചു! ശിവേട്ടന്റെ മാസ് ഡയലോഗ്, അഞ്ജുവിനെയും അപ്പുവിനെയും താങ്ങി ശിവൻ

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടിയ പരമ്പരയാണ് സാന്ത്വനം. മികച്ച റേറ്റിംഗോടെയാണ് സാന്ത്വനം മുന്നേറുന്നത്. പരമ്പരയിലെ പ്രണയ ജോഡികളായ ശിവാഞ്ജലിയുടെ ഇണക്കവും പിണക്കവുമെല്ലാം ആരാധകർ ആകാംഷയോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പരമ്പര വീണ്ടും ചില അപ്രതീക്ഷിത സംഭവങ്ങളിലേക്ക് നീങ്ങുകയാണോ എന്നുള്ള സംശയത്തിലാണ് ആരാധകർ.

  കുറച്ച് ദിവസങ്ങളായുള്ള സാന്ത്വനം പ്രൊമോയിൽ ശിവാഞ്ജലിമാർ വീണ്ടും പിണക്കത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രേക്ഷകരും സംശയത്തിലാണ്. പഴയതുപോലെ വീണ്ടും ഇരുവരും പിണക്കത്തിലേക്ക് പോകുമോ എന്ന ചോദ്യമാണ് സീരിയലിൻ്റെ ആരാധകരിൽ പലരും ചോദിക്കുകയും ചെയ്തു. ശിവനെ പഠിപ്പിക്കണമെന്ന വാശിയിലാണ് അഞ്ജലി. സാധാരണക്കാരനായ ശിവനെ ശിവൻ മുതലാളിയാക്കാനാണ് അഞ്ജലിയുടെ തീരുമാനം. എന്നാൽ തനിക്ക് ഇനി പഠിക്കാൻ താൽപ്പര്യമില്ലെന്ന് ശിവൻ അഞ്ജലിയോട് പറഞ്ഞു.

  ശിവനെ പഠിപ്പിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുകയാണ് നമ്മുടെ അഞ്ജലി. ബാങ്കിൽ പോയി ഒരു ഡി ഡി എടുക്കാൻ പോലും ശിവന് അറിയില്ലല്ലോ എന്ന് പറഞ്ഞ് അഞ്ജലിയും അപ്പുവും ശിവനെ കളിയാക്കിയിരുന്നു. എന്നാൽ ഇവരുടെ കളിയാക്കലുകളെ മറികടന്ന് ശിവൻ ബാങ്കിലെ കാര്യങ്ങൾ ഒറ്റക്ക് ചെയ്ത് തീർത്തു. ബാങ്കിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും ചായ കുടിക്കാൻ ഒരു സ്ഥലത്ത് നിർത്തി.

  അവിടെ വെച്ച് വീണ്ടും അഞ്ജലി ശിവനോട് ചോദിക്കുകയാണ്. പഠിക്കാൻ പോകുന്നതിൻ്റെ അന്തിമ തീരുമാനം എന്താണെന്ന്. ഇനിയിപ്പോ പിള്ളേരെ പടിക്കാൻ വിടാം എന്നായിരുന്നു ശിവൻ മറുപടി പറഞ്ഞത്. അതിശയത്തോട് അഞ്ജലി ആരുടെ മക്കൾ എന്ന് ചോദിക്കുന്നുണ്ട്. നമ്മുടെ ജനിക്കാൻ പോകുന്ന മക്കൾ ആയിരിക്കും ഇന് പഠിക്കാൻ പോകുന്നത് എന്നാണ് ശിവൻ അഞ്ജലിയോട് പറയുന്നത്. വീട്ടിലെത്തിയ ശേഷം ശിവൻ അപ്പുവിനെയും അഞ്ജുവിനെയും നൈസായിട്ട് ഒന്നു താങ്ങുന്നുമുണ്ട്. മൊത്തത്തിൽ ശിവാഞ്ജലിമാരുടെ പരിഭവങ്ങൾ കൂടി വരികയാണ്.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  പൊതുവേ പ്രേക്ഷകർക്ക് ശിവാഞ്ജലിമാരുടെ ഈ ചെറിയ ചെറിയ പിണക്കങ്ങൾ കാണാൻ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു ട്രാക്ക് ആണ് ഇപ്പോൾ സാന്ത്വനത്തിൽ കണ്ടുവരുന്നത്. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് സാന്ത്വനം.

  തമിഴ് ഹിറ്റ്‌ സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളമാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  സീരിയൽ ടിആർപി റേറ്റിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് സാന്ത്വനം നിന്നിരുന്നത്. കുടുംബവിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോൾ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി സാന്ത്വനം വിജയകരമായി മുന്നേറുകയാണ്. ഇതുവരെ ശിവാഞ്ജലിമാരുടെ കോംബോയാണ് യുവാക്കൾക്കിടയിലും സ്വാധീനം ചെലുത്തിയത്. ഇരുവരും പിണക്കം മറന്ന് പ്രണയത്തിലായതും ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കാൻ തുടങ്ങിയും പ്രേക്ഷകരെ പോലും നാണിപ്പിക്കും വിധത്തിലാണ്. എന്നാൽ കഥയിൽ വീണ്ടുമൊരു ട്വിസ്റ്റ് വന്നിരിക്കുകയാണിപ്പോൾ.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  ശിവൻ പഴഞ്ചൻ രീതിയിൽ നിന്നും മാറിവരണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം വഴക്കായി മാറുകയാണ്. ഇതിൻ്റെ പേരിൽ അഞ്ജലിയും ശിവനും തമ്മിൽ പിണങ്ങുന്നതും വഴക്കിടുന്നതും കാണാം. ഇത് സീരിയലിന്റെ റേറ്റിങ്ങിനെ ഉയർത്തിയിരിക്കുകയാണ്. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുടുംബവിളക്ക് വീണ്ടും പതിയെ രണ്ടിലേക്ക് മാറി. അവിടെയും കഥയിൽ ട്വിസ്റ്റ് നടക്കുന്നത് കൊണ്ട് വീണ്ടും റേറ്റിം​ഗിൽ മാറ്റം വരും.

  Read more about: Santhwanam
  English summary
  santhwanam Serial shivan mass dialogue with anjali about school goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X