twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറിയാതെ ഷൂട്ട് ചെയ്തു, ഒരുപാട് ഡിവോഴ്സിനുള്ള വകുപ്പുണ്ട്; ജാക്ക് ആന്‍ഡ് ജില്ലിനെ കുറിച്ച് സന്തോഷ് ശിവന്‍

    |

    മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഒരു വലിയ കാത്തിരുപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം മെയ് 20 നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്ന മഞ്ജു വാര്യര്‍ ചിത്രമാണിത്. സിനിമയുടെ പാട്ടു ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലുമൊക്കെ ചര്‍ച്ചയായിരിന്നു.

     Also Read:ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഉമ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹന്‍ അയിരൂര്‍, പരാതിയുമായി സ്വാസിക Also Read:ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഉമ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹന്‍ അയിരൂര്‍, പരാതിയുമായി സ്വാസിക

    മഞ്ജു വാര്യര്‍ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരമ്പന്നമായ ചിത്രത്തിന്റെ അണിയറയിലും പ്രമുഖര്‍ തന്നെയാണ് അണിനിരന്നിരിക്കുന്നത്. കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേര്‍ന്നാണ്.

    Also Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീലAlso Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

     ജാക്ക് ആന്‍ഡ് ജില്ലിന്റെ കഥ

    ഇപ്പോഴിത ജാക്ക് ആന്‍ഡ് ജില്ലിന്റെ കഥ ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സന്തോഷ് ശിവന്‍. ഒരു രസകരമായ സംഭവത്തിലൂടെയാണ് സിനിമയുടെ കഥ ലഭിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു സ്‌കൂള്‍ റീയൂണിയനില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ സിനിമ സംഭവിക്കുന്നത്.

    കഥ ലഭിക്കുന്നത്

    അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' ഒരിക്കല്‍ ഞങ്ങളുടെ ഒരു സ്‌കൂള്‍ റീ യൂണിയന്‍ ഉണ്ടായിരുന്നു.40 വര്‍ഷത്തിന് ശേഷമാണ് എല്ലാവരും ഒന്നിച്ചെത്തുന്നത്. ഇതില്‍ ഡോക്ടേഴ്‌സും അധ്യാപകരും ശാസ്ത്രഞ്ജരുമൊക്കെയുണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പരിപാടി. തനിക്ക് ആ ഹോട്ടലിലുള്ളവരെ നേരത്തെ അറിയാം അതുകെണ്ട് തന്നെ റൂമൊക്കെ നേരത്തെ തന്നു. ബാര്‍ എല്ലാം സെറ്റ് ചെയ്താണ് പരിപാടി'; സംഭവം പങ്കുവെച്ച കൊണ്ട് സന്തോഷ് ശിവന്‍ പറഞ്ഞു.

     സന്തോഷ് ശിവന്‍

    'ഇതിനിടെ ആരും അറിയാതെ ക്യാമറ കൊണ്ടു വച്ചു. എന്നിട്ട് രഹസ്യമായി എല്ലാം ഷൂട്ട് ചെയ്തു. ശരിക്കും സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നു. ഒരുമാതിരി എല്ലാവരേയും ഡിവോഴ്സ് ചെയ്യിപ്പിക്കാനുള്ള സംഭവം എന്റെ കൈയിലുണ്ടായിരുന്നു' ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു

    'അതില്‍ നിന്നും നൊസ്റ്റാള്‍ജിയ ക്രിയേറ്റ് ചെയ്ത ഒരു സിനിമയാണ് ഇത്. ആ കൂട്ടത്തില്‍ നാസയിലെ സയന്റിസ്റ്റ് ഉണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചവര്‍ ഉണ്ട്. ഇങ്ങനെയുള്ള ഒരു ഗ്യാങ് ഒരു നാടന്‍പ്രദേശത്ത് ഒത്തുചേരുകയും അവിടെ ഒരു കാവിനടുത്തായി ഒരു മോഡേണ്‍ സയന്‍സ് ലാബ് ഇടുകയുമാണ്. ഇവിടെ കളം വരയ്ക്കുമ്പോള്‍ അവിടെ ലൈറ്റ് കത്തിക്കുക പോലുള്ള കോണ്‍ട്രാസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം', സിനിമയെ കുറിച്ച് സന്തോഷ് ശിവന്‍ തുടര്‍ന്നു.

    മഞ്ജു വാര്യർ

    മഞ്ജു വാര്യരെ വെച്ച് ഒരു പടം ചെയ്യണമെന്ന് തനിക്ക് ഭയങ്കര ആഗ്രഹമായിരുന്നെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. മഞ്ജുവിനൊപ്പം ഞാന്‍ നേരത്തെ വര്‍ക്ക് ചെയ്തിട്ടില്ല. സിനിമയില്‍ അങ്ങനെ ഷൂട്ട് ചെയ്യാന്‍ അവസരം കിട്ടാത്ത ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് മഞ്ജു. ഇങ്ങനെ ഒരു ചിത്രം എന്റെ ആഗ്രഹമായിരുന്നു'; സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

    English summary
    Santosh Sivan Opens Up About The Backstory OF Of Manju Warrier's Movie Jack N jll,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X