For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സനുഷയുടെ കല്യാണമായോ? മാട്രിമോണിയില്‍ ഇടാന്‍ ഫോട്ടോ എടുത്തു! ആരാധകരെ പറ്റിച്ച് സനുഷയുടെ ഫോട്ടോ!!

  |

  ബാലനടിയായി സിനിമയിലേക്കെത്തിയ സുന്ദരിയാണ് സനുഷ. 1998 ലായിരുന്നു സനുഷ ആദ്യമായി സിനിമയിലഭിനയിച്ചത്. ചെറുപ്പത്തില്‍ സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍, ബേബി ശാലിനി എന്നിവരെ പോലെ സനുഷയും വളര്‍ന്ന് മികച്ചൊരു നായികയായിരിക്കുകയാണ്. മലയാളത്തില്‍ ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ച നടി അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

  ലാലേട്ടന്റെ മാസ് എന്‍ട്രി ഇതാണ്! ജീവിതത്തില്‍ മാസും ക്ലാസും കാണിച്ച് ഏട്ടന്റെ വിസ്മയം!

  23 വയസുകാരിയാണെങ്കിലും കല്യാണത്തിന്റെ കാര്യത്തില്‍ സനുഷയെയും വിടാതെ പിന്തുടരുന്നവരുണ്ട്. ഇതിനൊക്കെയുള്ള മറുപടി നടി തന്നെ കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രമായിരുന്നു അതിവേഗം വൈറലായി മാറിയിരുന്നത്. അതിനൊപ്പം കല്യാണത്തെ കുറിച്ചും നടി പറഞ്ഞിരിക്കുകയാണ്.

  ബേബി സനുഷ

  ബേബി സനുഷ

  കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ച സനുഷ 1998 ല്‍ കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയിരുന്നു. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമല്ലായിരുന്നു. എന്നാല്‍ 2000 ല്‍ മമ്മൂട്ടിയുടെ ദാദ സാഹിബ് എന്ന ചിത്രത്തില്‍ കുഞ്ഞ് ആയിഷയായി എത്തിയ സനുഷ ശ്രദ്ധേയമായ വേഷമായിരുന്നു ചെയ്തിരുന്നത്. അവിടെ നിന്നും ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിക്കാന്‍ സനുഷയ്ക്ക് കഴിഞ്ഞിരുന്നു.

  വൈറലാവുന്ന ചിത്രം

  സിനിമയില്‍ സജീവമാകാതെ പഠത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷയെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ സനുഷ പങ്കുവെച്ച ചിത്രത്തിന് ആരാധകരുടെ കമന്റ് കൊണ്ടുള്ള ബഹളമാണ്. മാട്രിമോണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ് തീര്‍ത്തു. അച്ഛനെയും അമ്മയെയും ടാഗ് ചെയ്ത് ഇതൊരു തമാശ മാത്രമാണെന്നും, കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ടെന്നും കൂടി സനുഷ പറഞ്ഞിട്ടുണ്ട്..

  ആരാധകര്‍ വിടാതെ പിടിച്ചു..

  ആരാധകര്‍ വിടാതെ പിടിച്ചു..

  സനുഷ തമാശയായിട്ടാണ് പറഞ്ഞതെങ്കിലും ആരാധകര്‍ വെറുതേ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. നടിയുടെ ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് വിവാഹഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. എന്നെ വിവാഹം കഴിക്കാമോ എന്നും അതിന് എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കാമെന്നും ചിലര്‍ പറയുന്നു. കല്യാണം ആലോചിക്കുമ്പോള്‍ പറയണേ.. ഈ മൊഞ്ചത്തിയെ പെണ്ണ് ആലോചിച്ച് വരണമെന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. സനുഷ തമാശ പറഞ്ഞതാണെങ്കിലും ഞങ്ങള്‍ കാര്യമായിട്ട് എടുത്തെന്നും പറഞ്ഞ് ആരാധകര്‍ സനുഷയുടെ മറുപടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

  വിവാഹം ഉടനില്ല..

  വിവാഹം ഉടനില്ല..

  ബാലതാരം എന്ന ലേബലില്‍ നിന്നും മാറി മികച്ചൊരു നടിയാവാനുള്ള സമയം സനുഷയ്ക്ക് വരുന്നതേയുള്ളു. കരിയര്‍ കളഞ്ഞ് ഉടനെ എന്തായാലും നടി വിവാഹം കഴിക്കില്ലെന്നുള്ള കാര്യം വ്യക്തമാണ്. വിവാഹം ഉടനില്ലെന്ന് സനുഷ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിനിമകള്‍ ഏറ്റെടുത്ത് സിനിമയില്‍ സജീവമാകാനാണോ സനുഷയുടെ തീരുമാനം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

   മികച്ച ബാലതാരം

  മികച്ച ബാലതാരം

  ഒത്തിരി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച സനുഷയെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും എത്തിയിരുന്നു. 2004 ല്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം കാഴ്ച എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു സനുഷയ്ക്ക് മികച്ച ബലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. 2014 ല്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക പരമാര്‍ശവും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ നിരവധിയാണ് സനുഷയെ തേടി എത്തിയിരുന്നത്.

   മറ്റ് ഭാഷകളിലേക്ക്..

  മറ്റ് ഭാഷകളിലേക്ക്..

  മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സനുഷ അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സനുഷ ആദ്യമായി നായികയായി അഭിനയിച്ചത്. മലയാളത്തില്‍ ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെയായിരുന്നു സനുഷ ആദ്യമായി നായികയായി അഭിനയിച്ചത്.

  English summary
  Sanusha's latest photo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X