പല്ല് നിര തെറ്റിയല്ലേ കിടക്കുന്നേ? കമ്പിയിട്ടുടേയെന്ന് സനുഷയോട് ആരാധിക! താരം നല്‍കിയ മറുപടി?
ബാലതാരമായി സിനിമയിലേക്കെത്തിയ സനുഷ വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി അരങ്ങേറിയിരുന്നു. മികച്ച സ്വീകാര്യതയുമായാണ് മുന്നേറുകയാണ് താരം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ സനുഷ വരവറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അടുത്തിടെ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആരാധകര്‍ എത്തിയത്. നിറഞ്ഞ ചിരിയുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്.
പല്ലില്‍ കമ്പിയിട്ടുടേ,നിര തെറ്റിയല്ലേ പല്ലുള്ളത്, അതിനാല്‍ പറഞ്ഞെന്നേയുള്ളൂ എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി സനുഷയെത്തിയത്. എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്, നിര്‍ദേശത്തിന് നന്ദി, ആ കുറവുകളാണ് എന്നെ ഞാനാക്കുന്നതെന്നും സനുഷ കുറിച്ചിരുന്നു. ആരാധികയുടെ കമന്റ് മാത്രമല്ല സനുഷയുടെ മറുപടിയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.

നിരവധി പേരാണ് താരത്തിന്റെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമേകുന്ന തരത്തിലുള്ള പ്രതികരണമാണ് താരത്തിന്റേത്. ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ച താരത്തിന് എത്ര നന്ദി അറിയിച്ചാലും മതിയാവില്ലെന്നുള്ള കമന്റുകളും മറുപടിക്ക് കീഴിലുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തയായാണ് സനുഷയുടേതായി പുറത്തിറങ്ങിയ മലയാള ചിത്രം. ജേര്‍സി എന്ന തെലുങ്ക് ചിത്രത്തിലും താരം വേഷമിട്ടിരുന്നു. പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്.


Click it and Unblock the Notifications











