മനസ്സിനെ നിയന്ത്രിക്കാന്‍ ശീലിച്ചു, ശാരീരികമായ അസ്വസ്ഥതയല്ല,വിഷാദത്തെ കുറിച്ച് സനുഷ

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സനുഷ. 1998 ൽ പുറത്ത് ഇറങ്ങിയ കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, സിനിമകളിലും സനുഷ സജീവമായിരുന്നു. 2011 ൽ ആണ് നായികയായി എത്തുന്നത്. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകനിലൂടെയായിരുന്നു സനുഷ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിത സിനിമയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ്.

അഞ്ച് വർഷത്തിന് ശേഷമാണ് സനുഷ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. ഒരു മുറെ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാളത്തിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും അന്യഭാഷയിൽ നടി സജീവമായിരുന്നു. മലയാളത്തിലേയ്ക്ക് ഒരു മികച്ച വരവിന് കാത്തിരിക്കുകയായിരുന്നു എന്നാണ് സനുഷ പറയുന്നത്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിക്ക് എതിരെ ഉയർന്നു വന്ന ട്രോളുകള കുറിച്ചും വിമർശനങ്ങളെ കുറിച്ചുമൊക്കെ സനുഷ പറയുന്നുണ്ട്. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമായിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസ്സിലാക്കിയെന്നാണ് നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുന്നത്.

 മദ്യപാനി

സനുഷ തടിച്ചു, മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകളും വീഡിയോകളും കാണാറുണ്ട്. തടിച്ചതിനും മെലിഞ്ഞതിനും എല്ലാം എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. പിന്നെ ഞാന്‍ മദ്യപാനിയാണ് എന്ന വീഡിയോ വരാന്‍ കാരണം, കുസൃതി ചോദ്യം മാത്രം ചോദിയ്ക്കുന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം കട്ട് ചെയ്ത് വന്നതാണ് അത്. വോട്കയാണ് ഇഷ്ടം എന്ന് പറഞ്ഞതിനെ മാത്രമേ പ്രചരിപ്പിച്ചുള്ളൂ. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമായിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസ്സിലാക്കിയെന്നാണ് നടി പറയുന്നത്.

പാമ്പായി എന്ന കമന്റ്

ഫോട്ടോഷൂട്ടിന് ഇടെ എടുത്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സനുഷ കുടിച്ച് ലക്ക് കെട്ട് പാമ്പായി എന്ന് തരത്തിലുള്ള കമന്റുകൾ വന്നിരുന്നു. ഇതിനും നടി മറുപടി നൽകിയിട്ടുണ്ട്. കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചതാണ് ആ വീഡിയോ എന്ന് സനുഷ പറയുന്നു. ഷൂട്ടിനിടെ നടന്ന ഒരു രസകരമായ സംഭവം വീഡിയോ ആക്കിയതാണ്. അതില്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് സനുഷ വ്യക്തമാക്കി.

ഡിപ്രഷൻ

കുറച്ച് നാളുകൾക്ക് മുൻപ് ഡിപ്രഷനെ കുറിച്ച് പറഞ്ഞു കൊണ്ട് താരം വീഡിയോ പങ്കുവെച്ചിരുന്നു. അത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിരുന്നു. ആ വീഡിയോ പങ്കുവെച്ചത് താൻ തന്നെയാണെന്നാണ് നടി പറയുന്നത്. അത്തരത്തിലൊരു വീഡിയോ പങ്കുവെയ്ക്കാനുള്ള കാരണത്തെ കുറിച്ചും അഭിമുഖത്തിൽ പറയുന്നു. ആ വീഡിയോ പങ്കുവച്ചത് ഞാന്‍ തന്നെയാണ്. മറ്റാരുമല്ല. എന്റെ തുറന്ന് പറച്ചിലിലൂടെ ആര്‍ക്കെങ്കിലും ചിലര്‍ക്ക് അതൊരു പ്രചോദനം ആകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതിന് വേണ്ടിയാണ് ആ വീഡിയോ പങ്കുവച്ചത്. സെലിബ്രിറ്റി എന്ന് പറയുന്ന ആള്‍ക്കാര്‍ എന്തൊങ്കിലും പറയുമ്പോള്‍ അത് മറ്റുള്ളവരെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യും എന്ന വിശ്വാസം എനിക്കുണ്ട്.

Recommended Video

Actress sanusha's make over | FilmiBeat Malayalam
 മനസ്സിനെ നിയന്ത്രിയ്ക്കാന്‍ ശീലിച്ചു

ആത്മഹത്യയെ കുറിച്ച് ചിന്തിയ്ക്കുന്ന സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്നും ഡിപ്രഷനെ കുറിച്ച് പറയവെ സനുഷ പറഞ്ഞു. ഡിപ്രഷന്‍ എന്നാല്‍ ശാരീരികമായ അസ്വസ്ഥതയല്ല. ഒരു മരുന്ന് കഴിച്ചാല്‍ മാറുന്നതും അല്ല. ഇപ്പോഴും ഓരോ മൂഡ് ചെയ്ഞ്ച് ഉണ്ടാവാറുണ്ട്. പക്ഷെ മനസ്സിനെ നിയന്ത്രിയ്ക്കാന്‍ ഞാന്‍ ശീലിച്ചു. കൊവിഡ് സമയത്ത് സിനിമകള്‍ ഇല്ലാതായപ്പോഴാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡിപ്രഷന്‍ വന്നത് എന്ന് പറയുന്നത് ശരിയല്ല. ഡിപ്രഷന്‍ ആര്‍ക്കും വരാം. ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ത്രീകള്‍ക്കും മാത്രം വരുന്നതല്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മളില്‍ പലരും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. പലപ്പോഴും ആര്‍ട്ടിസ്റ്റുകള്‍ അത് തുറന്ന് പറയാന്‍ തയ്യാറാവുന്നു എന്ന് മാത്രം- സനുഷ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: sanusha സനുഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X