നുരഞ്ഞൊഴുകുന്ന അരുവിക്ക് മുകളില്‍ ഊഞ്ഞാലാടി സനുഷ, താരത്തിന്റെ ചിത്രം വൈറലാകുന്നു
ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സനുഷ. ബാല താരമായിട്ടാണ് സനുഷ സിനിമയിൽ എത്തിയത് . 1998 ൽ പുറത്തു വന്ന കല്ല് കൊണ്ടൊരു പെണ്ണ് എന്ന് ചിത്രമാണ് സനുഷയുടെ ആദ്യ ചിത്രം . പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു താരം. ബാലതാരത്തിൽ തുടങ്ങി പിന്നീട് മലയാളത്തിലെ യുവനടിമാരുടെ കൂട്ടത്തിലേയ്ക്ക് സനുഷ ഉയരുകയായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്ന് ചെറിയൊരു അവധി എടുത്ത് താരം മാറി നിൽക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ടാണ് താരം സിനിമയിൽ നിന്ന് ചെറിയ അവധി എടുത്തിരിക്കുന്നത്.
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യമാണ് സനുഷ. തന്റേയും കുടുംബത്തിന്റേയും രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സനുഷ പങ്കുവെച്ച അതിമനോഹരമായ യാത്ര ചിത്രങ്ങളാണ്. ഒരു യാത്ര പ്രേമി കൂടിയാണ് സനുഷ

ലോക്ക് ഡൗണും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വീടുകളിൽ ഇരിക്കുന്നവർക്ക് സനുഷയുടെ ചിത്രങ്ങൾ തീർച്ചയായും കൊതിപ്പിക്കും . അതിമനോഹരമായ വയനാടൻ കാഴ്ചയാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിമനോഹരമായ വയനാടൻ കാഴ്ചകളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞൊഴുകുന്ന അരുവിക്ക് മുകളിലൂടെ ഊഞ്ഞാലില്‍ ഇരുന്നാടുന്നതും കാടിനുള്ളില്‍ ഇരിക്കുന്നതുമായ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

ലോക്ക് ഡൗണിന് മുൻപുള്ള യാത്ര ഓർമ ചിത്രങ്ങളാണ് സനുഷ പങ്കുവെച്ചിരിക്കുന്നത്.വയനാട്ടിലെ പ്രശസ്തമായ 'റെയിന്‍ ഫോറസ്റ്റ് ജംഗിള്‍ സ്റ്റേ'യില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. കാടിനുള്ളില്‍ ക്യാമ്പ് ചെയ്യുന്ന അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. സനുഷയുടെ ചിത്രം യാത്രകൾക്ക് പോകാനാകാതെ വീടുകളിൽ ഇരിക്കുന്ന യാത്ര പ്രേമികൾക്ക് തീർച്ചയായും സങ്കടം സൃഷ്ടിക്കും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളും അഭിപ്രായങ്ങളുമാണ് താരത്തിന്റെ പോസ്റ്റിനെ തേടി എത്തുന്നത്.

പഠനത്തിന് വേണ്ടിയാണ് സനുഷ സിനിമയിൽ നിന്ന് വിട്ട് നിന്നത് . ഇപ്പോൾ വീണ്ടും മികച്ചൊരു തിരിച്ചുവരവിനു തയാറെടുക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സനുഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്. തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രത്തിൽ താരം എത്തിയിട്ടുണ്ട്. നാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജേഴ്സിയാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications











