ജനിച്ചത് ഒരു സെകുലര്‍ കുടുംബത്തില്‍, വിശ്വാസവും ഭക്ഷണവുമൊക്കെ എന്റെ ചോയിസ്; സാറ അലി ഖാന്‍

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിമാരില്‍ ഒരാളാണ് സാറ അലി ഖാന്‍. താര കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ താരം ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ബോളിവുഡില്‍ ചെയ്തിട്ടുണ്ട്. ഏ വതന്‍, മേരേ വതന്‍ എന്ന ചിത്രമാണ് സാറയുടേതായി ഇനി പുറത്ത് വരാനള്ളത്.

അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്ത മര്‍ഡര്‍ മുബാറക്കിലും സാറ അഭിനയിച്ചിരുന്നു. ഏ വതന്‍, മേരേ വതന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാറയോട് തന്റെ സര്‍നെയിം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

Sara

തനിക്ക് എന്താണ് ശരി എന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാനാണ് ഇഷ്ടം എന്ന് സാറ അലി ഖാന്‍ എപ്പോഴും പറയാറുണ്ട്. തന്റെ മതവിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയിലൊക്കെ ചോദ്യങ്ങള്‍ വരാറുണ്ടെന്നും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും സാറ അലി ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'പരമാധികാര, സോഷ്യലിസ്റ്റ്, മത നിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിലെ മതനിരപേക്ഷ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. തെറ്റുകള്‍ക്കെതിരെ നില്‍ക്കുക എന്ന തോന്നല്‍ എന്റെ ഉള്ളില്‍ തന്നെയുണ്ട്. ഇപ്പോള്‍ തെറ്റായ കാര്യങ്ങള്‍ എനിക്കെന്നല്ല, എനിക്ക് ചുറ്റുമുള്ള ആര്‍ക്ക് സംഭവിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും,' എന്നാണ് സാറ അലി ഖാന്‍ നല്‍കിയ മറുപടി.

ഞാന്‍ ചെയ്ത ഒരു സിനിമ ആളുകള്‍ക്ക് ഇഷ്ടമായില്ല എന്ന് അറിയുമ്പോള്‍ തന്നെ അത് ബാധിക്കാറുണ്ട്. അതേസമയം വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ ഇതിന് പുറത്തുള്ള കാര്യമാണ്. എന്റെ മത വിശ്വാസം, ഭക്ഷണം, ഞാന്‍ എങ്ങനെ എയര്‍പോര്‍ട്ടില്‍ പോകാന്‍ തരുമാനിക്കുന്നു എന്നുള്ളതെല്ലാം എന്റെ തെരഞ്ഞെടുപ്പാണ്. അതിനൊന്നും ഞാന്‍ ആരോടും മാപ്പ് പറയില്ല. അതൊന്നും ആരു പറഞ്ഞു എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കേണ്ട കാര്യമോ പ്രതികരിക്കേണ്ട കാര്യമോ ഇല്ലെന്നും സാറ പറഞ്ഞു.

നടി അമൃത സിംഗിന്റെയും നടന്‍ സൈഫ് അലി ഖാന്റെയും മകളായ സാറാ അലി ഖാന്‍ ഇടയ്ക്ക് ക്ഷേത്രങ്ങളിലേക്ക് മതപരമായി തീര്‍ത്ഥാടനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ എടുക്കാറുണ്ട്. അത് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും സാറ പറയാറുണ്ട്. സാറയുടെ പ്രണയ ബന്ധങ്ങളും വ്യക്തി ജീവിതവും എല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും ആക്ടീവ് സാറ.

Sara

13 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചാണ് അമൃത സിംഗ് സെയ്ഫ് അലി ഖാനുമായി പിരിയുന്നത്. ആ സമയം അമൃത തന്റെ രണ്ട് മക്കളെയും തനിച്ചാണ് വളര്‍ത്തിയത്. അതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തില്‍ സാറ അലി ഖാന്‍ പറയുന്നുണ്ട്. മാതാപിതാക്കളുടെ വൈവാഹിക ജീവിതം തന്നെ അത്ര സുഖകരമായിരുന്നില്ല. 21ാം വയസില്‍ ആണ് സെയ്ഫ് അലി ഖാന്‍ 32 കാരിയായ അമൃത സിംഗിനെ വിവാഹം കഴിക്കുന്നത്.

വിവാഹത്തില്‍ അമ്മ ഒരിക്കലും സന്തോഷം കണ്ടെത്തിയിരുന്നില്ലെന്നും അങ്ങനെ ജീവിക്കുന്നതിനേക്കാള്‍ പിരിയുന്നതാണ് നല്ലതെന്നും അവര്‍ കരുതിക്കാണുമെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സാറ പറഞ്ഞിരുന്നു. സാറയുടെ രക്ഷിതാക്കള്‍ ആരാണെന്ന് അറിയാത്തതായിരിക്കും സര്‍ നേയിം ചോദിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലും വരുന്ന പ്രതികരണങ്ങള്‍.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X