ഇപ്പോഴും മനസ്സിലായിട്ടില്ല... എന്തിനാണ് മോനിഷക്ക് ദേശീയ അവാർഡ് ലഭിച്ചതെന്ന് ശാരദക്കുട്ടി!
അകാലത്തിൽ പൊലിഞ്ഞു പോയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മോനിഷ. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിലും പ്രിയങ്കരിയായിരുന്നു താരം. ഒരു ചെറിയ സമയത്ത് മാത്രമേ മോനിഷക്ക് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞുള്ളൂ. എന്നാൽ ആ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനായി. . 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം.
ഇപ്പോഴിത നടിക്ക് ദേശീയ പുരസ്കാരം കൊടുത്തതിൽ വിമർശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മോനിഷക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്? ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായരാണ് മോനിഷയെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്. മോനിഷയെ പോലെ തന്നെ പുതുമു താരമായിരുന്ന വിനീതായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. (നഖക്ഷതങ്ങളുടെ റീമേക്ക്), ദ്രാവിഡൻ തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ചിരുന്നു. ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.



Click it and Unblock the Notifications











