ടി പി മാധവനെ കാണാത്തതില്‍ കുറ്റബോധമെന്ന് പറയരുത്! അതില്‍ തീരെ സത്യമില്ല; ശാരദക്കുട്ടി ടീച്ചര്‍
കവിയൂര്‍ പൊന്നമ്മയുടെ വിയോഗമുണ്ടായി ആഴ്ചകള്‍ക്കുള്ളില്‍ മലയാള സിനിമയെ വേദനയിലാഴ്ത്തി നടന്‍ ടിപി മാധവന്റെ വേര്‍പാടും ഉണ്ടായിരിക്കുകയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. ഏറെ കാലമായി സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്ന് ഗാന്ധിഭവനിലായിരുന്നു നടന്‍.
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അല്ലാതെയും അറുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ടിപി മാധവന്റെ അവസാനകാലം അത്ര മികച്ചതായിരുന്നില്ല. ഒരു കാലത്ത് സിനിമയുടെ പ്രതാപമുണ്ടായിരുന്നെങ്കില്‍ പിന്നീട് സകലതും നഷ്ടപ്പെട്ട അവസ്ഥയിലെത്തി. തന്നെ കാണാന്‍ സുഹൃത്തുക്കളായ നടന്മാര്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു ടിപി മാധവന്‍.

എന്നാല്‍ ആരും അദ്ദേഹത്തെ കാണാന്‍ എത്തിയില്ല. ഇപ്പോള്‍ നടന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള മറുപടിയുമായിട്ടാണ് ആളുകള്‍ എത്തുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഒന്നും ചെയ്യാതെ മരണശേഷം കുറ്റബോധമുണ്ടെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരങ്ങളുടെ അനാവശ്യ കുറ്റബോധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍.
'ഗാന്ധിഭവനില്‍ ചെല്ലുന്ന സുഹൃത്തുക്കളോടൊക്കെ തന്റെ പഴയ സിനിമാ കൂട്ടുകാരെ കാണാന്‍ ആഗ്രഹമുണ്ടായിരുന്ന വിവരം ടി.പി. മാധവന്‍ പറയുമായിരുന്നു. ഗാന്ധിഭവനില്‍ അദ്ദേഹം ഏറെക്കാലമുണ്ടായിരുന്നു, അതെല്ലാവര്‍ക്കും അറിയാമായിരുന്നു.
സ്വന്തം തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അതിന് സാധിച്ചില്ല പലര്‍ക്കും. അതാരുടെയും കുറ്റമല്ല. ആഗ്രഹിക്കുന്നവരെ മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല. ജീവിതം അങ്ങനെ കൂടിയാണ്. അതിലൊരു സത്യമുണ്ട്.
പക്ഷേ, ആ ആളുടെ മരണശേഷം കാണാനാകാത്തതില്‍ കുറ്റബോധമെന്ന് പറയാന്‍ പാടില്ല. അതില്‍ സത്യമില്ല. തീരെ സത്യമില്ല. കാണാന്‍ പോയില്ല എന്നതില്‍ കുറ്റബോധമുണ്ടാകാന്‍ സാധ്യതയില്ല. കാണണമെങ്കില്‍ കാണാവുന്ന അകലത്തിലാണെല്ലാവരും.
ഒരാളെ കണ്ടില്ല, അല്ലെങ്കില്‍ കാണാന്‍ തോന്നിയില്ല എന്നതൊരു തെറ്റല്ലെന്നിരിക്കെ എന്തിനാണ് ചുമ്മാതെ ഇങ്ങനെ ഇമോഷന്‍ വെയിസ്റ്റ് ചെയ്യുന്നത്.
ജയറാമിന് ടി പി മാധവനെ കാണാത്തതിലും നവ്യ നായര്‍ക്ക് കവിയൂര്‍ പൊന്നമ്മയെ കാണാത്തതിലും കുറ്റബോധമുണ്ട് എന്ന് കേട്ടപ്പോള്‍ തോന്നിയതാണ്. കണ്ടില്ല എന്നത് തെറ്റല്ല, പക്ഷേ, കുറ്റബോധമുണ്ട് എന്ന് പറയരുത്, അതിന്റെ ആവശ്യമില്ല. കാലത്തിന്റെയും ജീവിതത്തിന്റെയും ഗതി തിരിച്ചറിഞ്ഞ് മണ്‍മറഞ്ഞു പോയവര്‍ക്ക് ആരോടും പരാതിയില്ല... ആദരാഞ്ജലികള്‍' എന്നും പറഞ്ഞാണ് ടീച്ചര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെ ടിപി മാധവന് പക്ഷാഘാതം വരികയായിരുന്നു. ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്നിരുന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധി ഭവനില്‍ എത്തിക്കുന്നത്. പിന്നീട് നടന്‍ അവിടെ അഭയം പ്രാപിക്കുകയായിരുന്നു. അദ്ദേഹത്തെ ചില താരങ്ങള്‍ ഗാന്ധി ഭവനില്‍ സന്ദര്‍ശിക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഗാന്ധി ഭവനില്‍ എത്തിയതിന് ശേഷം ആരോഗ്യം നന്നായ സമയത്ത് അദ്ദേഹം ചില സീരിയലുകളിലും സിനിമയിലും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചതോടെയാണ് പുറത്ത് പോകാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തുന്നത്.
പലരോടും നടന്‍ മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സാധിക്കാതെയാണ് നടന്‍ വിട വാങ്ങിയിരിക്കുന്നത്. സിനിമയിലുള്ള താരങ്ങളൊന്നും അദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണമുണ്ട്. ഇതോടെയാണ മരണശേഷം താരങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായിരിക്കുന്നത്.


Click it and Unblock the Notifications