ആലിയ ഭട്ട് ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ഒരു വശ്യത തോന്നി! കുറിപ്പ് വൈറല്‍

ഹിന്ദി സിനിമയിലെ താരങ്ങളാണെങ്കിലും ആലിയ ഭട്ടും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരാട്ട് പാട്ടിനെ കുറിച്ച് അടുത്തിടെ ആലിയ പങ്കുവെച്ച കാര്യങ്ങളാണ് താരദമ്പതിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കാരണം.

ആലിയയുടെയും രണ്‍ബീറിന്റെയും ഏകമകള്‍ രാഹയെ നോക്കുന്നത് മലയാളിയായ ആയയാണ്. അവര്‍ കുഞ്ഞിനെ ഉറക്കുന്നതിനായി ഉണ്ണി വാവാവോ എന്ന പാട്ട് പാടി കൊടുത്തു. ഇപ്പോള്‍ ഉറങ്ങണമെങ്കില്‍ മകള്‍ക്ക് ആ പാട്ട് വേണമെന്നും വളരെ കഷ്ടപ്പെട്ട് രണ്‍ബീര്‍ ഈ പാട്ട് പഠിച്ചെടുത്തു എന്നുമായിരുന്നു ആലിയ വെളിപ്പെടുത്തിയത്.

alia-bhatt

നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തു. കേരളത്തില്‍ പിന്നീട് ഉണ്ണി വാവാവോ ഒരു തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ആലിയയെ കുറിച്ച് പറഞ്ഞ് ശാരദക്കുട്ടി ടീച്ചര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു കുറിപ്പ് വൈറലാവുകയാണ്. താന്‍ ആകെ കാണുന്ന ഹിന്ദി സിനിമകള്‍ ആലിയ ഭട്ടിന്റെത് മാത്രമാണെന്നാണ് ടീച്ചര്‍ പറയുന്നത്...

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം... 'ഹിന്ദി ഭാഷ എനിക്ക് തീരെ വശമില്ല. ഒരു കാലത്തും ഒരാകര്‍ഷണം തോന്നിയിട്ടുമില്ല. തമിഴ് അങ്ങനെയല്ല, തമിഴ് ഭാഷയുടെ ഉള്ളില്‍ ഒരു ഇനിപ്പും താളവും സംഗീതവും ഒക്കെയുണ്ടെന്ന് അനുഭവപ്പെട്ടിട്ടുണ്ട്. തമിഴ് എന്നുമെനിക്ക് പ്രിയമാണ്. തമിഴ് പാട്ടുകളും എന്തിന്, തമിഴരുടെ ചണ്ടകള്‍ പോലും എനിക്കിഷ്ടമാണ്.

ആകെ ഞാന്‍ കാണുന്ന ഹിന്ദി സിനിമകള്‍ ആലിയ ഭട്ടിന്റെത് മാത്രമാണ്. അവരുടെ എക്‌സ്പ്രഷനുകളും ഡയലോഗ് പ്രസന്റേഷനും മനസ്സിലാക്കാന്‍ എനിക്ക് ഭാഷ തടസ്സമാകാറേയില്ല. അംഗചലനങ്ങളിലെ താളം ഒരു ഗാനം പോലെ, നൃത്തം പോലെ അനുഭവിക്കാന്‍ കഴിയും. എങ്കിലും ഹിന്ദിയോടെനിക്ക് പ്രിയമൊന്നും വന്നില്ല.

എന്നാല്‍ രണ്ടാഴ്ച്ച മുന്‍പ് ആലിയ ഭട്ട് ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ മുതല്‍ ആ ഭാഷയില്‍ ഇന്നു വരെ കേള്‍ക്കാത്ത ഒരു വശ്യത എനിക്കനുഭവപ്പെട്ടു. അവരുടെ മുഖത്തെ എക്‌സ്പ്രഷനും കണ്ണിലെ കൗതുകവും കൈകളുടെ ചടുലതയും ചേര്‍ന്ന് നിന്ന് ആ ഭാഷ എന്നെ പെടുത്തിക്കളഞ്ഞു.

alia-bhatt

ഹിന്ദിയില്‍ അവര്‍ 'ഉന്നീ വാവാവോ പൊണ്ണുന്നീ വാവാവോ, പപ്പാ വാവോ മമ്മാ വാവോ എന്നൊക്കെ പറയുന്നതും കൈ താളമിടുന്നതും ഒക്കെ കണ്ടപ്പോള്‍ ഞാനത് വീണ്ടും വീണ്ടും കേട്ടു. ലതാ മങ്കേഷ്‌കര്‍ക്കു പോലും കഴിഞ്ഞിട്ടില്ലല്ലോ എന്നെ ഹിന്ദിയില്‍ പെടുത്താന്‍. ഞാന്‍ ആലിയ ഭട്ടിന്റെ പല അഭിമുഖങ്ങള്‍ പോയി കേട്ടു.

ഇപ്പോള്‍ എന്താ പറ്റിയതെന്നു വെച്ചാല്‍, ആകാശവാണിയിലെ സ്ത്രീശബ്ദത്തിലുള്ള ഹിന്ദി വാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്കത് ആലിയ ഭട്ടാണെന്ന് തോന്നുകയാണ്. നേ, ഹേ, ഹൊ, കേലിയേ, കിന്തു ഒക്കെ വെറുത്തിരുന്ന ഞാന്‍ ആ ഭാഷ സംഗീതം പോലെ കേള്‍ക്കുന്നു. എനിക്കു വട്ടായതല്ല, അപ്പുറത്ത് ആലിയ ഭട്ടായതാണ്.

ആലിയ ഭട്ടിന്റെ വാവ, ഉന്നീ വാവാവോ പൊണ്ണുന്നീ വാവാവോ കേട്ടുറങ്ങുന്നതു പോലെ ഞാന്‍ ആലിയ ഭട്ടിന്റെ കുസൃതി തുളുമ്പുന്ന, സംഗീതം ചോരുന്ന ഹിന്ദി കേള്‍ക്കാനാഗ്രഹിക്കുകയാണ്.

ഐ ലവ് യു മൈ സ്വീറ്റ് സ്വീറ്റ് ആലിയ ഭട്ട്...' എന്നും പറഞ്ഞാണ് ടീച്ചര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X