അയാളിലെ സ്‌ത്രൈണ ഭംഗികളുമായി ഞാനത്രക്ക് പ്രണയത്തിലായിട്ടുണ്ട്; പ്രതാപ് പോത്തനെ കുറിച്ച് ശാരദക്കുട്ടി ടീച്ചര്‍

നടന്‍ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഫ്‌ള്ാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ സഹായിയാണ് നടനെ ആദ്യം കാണുന്നത്. നടനായും സംവിധായകനായും ഒത്തിരി സിനിമകള്‍ സമ്മാനിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് പ്രതാപ് പോത്തന്‍.

താരത്തിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് മലയാള സിനിമയില്‍ നിന്നും പ്രമുഖരെത്തി. എന്നാല്‍ പ്രതാപ് പോത്തന്‍ എന്ന മനുഷ്യനിലെ പ്രണയത്തെ കുറിച്ചാണ് ശാരദക്കുട്ടി ടീച്ചര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതാപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശാരദക്കുട്ടി ടീച്ചര്‍ പറയുന്നത്..

ശാരദക്കുട്ടി ടീച്ചറുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ശാരദക്കുട്ടി ടീച്ചറുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'എന്‍ 'ചിപ്പിക്കുള്‍ മുത്ത്'. അയാളുടെ പ്രത്യേക തരം ചെവി, അതിനു താഴത്തെ അസ്വാഭാവികതയുള്ള കുഞ്ഞുവളവ് ഒക്കെ എനിക്കിഷ്ടമായിരുന്നു. പുരുഷത്വത്തിന്റെ മസില്‍ പെരുക്കങ്ങളില്ലാത്ത, കരയാനും ചിരിക്കാനും പൊട്ടന്‍കളിക്കാനുമറിയാവുന്ന പെണ്‍ചന്തമുള്ള ഒരു പ്രിയപ്പെട്ട ആണ്‍കളിപ്പാട്ടമായിരുന്നു എനിക്കയാള്‍.


നവംബറിന്റെ നഷ്ടത്തിലെ ദാസുമായി ഞാന്‍ തീവ്രപ്രണയത്തിലായിട്ടുണ്ട്. അയാള്‍ ചതിക്കുമ്പോഴൊന്നും അത് ചതിയെന്ന് എനിക്കു മനസ്സിലായില്ല. ഒരു ചതിയനാവാന്‍ ദാസിന് കഴിയില്ലെന്ന് മീരയെ പോലെ തന്നെ എന്റെ പ്രണയങ്ങളും എന്നും വിശ്വസിച്ചു. എല്ലാവരും ഞാന്‍ അബ്‌നോര്‍മല്‍ ആണെന്നു പറഞ്ഞു. പക്ഷേ, ഞാന്‍ മീരയെ പോലെ തന്നെ ദാസിനടുത്ത് എന്നും നോര്‍മലായിരുന്നു.

പ്രതാപ് പോത്തന്‍ 75 -80 കളിലെ യുവതികളില്‍ മരണമില്ലാത്ത നടന്‍

ഞാനയാളെ പലയാവര്‍ത്തി കൊന്നിട്ടുണ്ട്. എപ്പോഴൊക്കെയെന്നോ? ജീന്‍സിന്റെ ബെല്‍റ്റഴിച്ച് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചും, മൂര്‍ഖന്‍ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കാല്‍പാദങ്ങളില്‍ കൊത്തിച്ചും ഞാനയാളിലെ പുരുഷത്വത്തിന്റെ മുഷ്‌ക് കളെ ആണഹന്തകളെ നിഷ്ഠുരമായി കൊന്നു കളഞ്ഞിട്ടുണ്ട്.

അയാളിലെ സ്‌ത്രൈണ ഭംഗികളുമായി ഞാനത്രക്ക് പ്രണയത്തിലായിട്ടുണ്ട്. ചാമരത്തിലെ വിനോദ്, ആരവത്തിലെ കൊക്കരക്കോ, ചിപ്പിക്കുള്‍ മുത്തിലെ ശിവ, തകര.. പ്രതാപ് പോത്തന്‍ 75 -80 കളിലെ യുവതികളില്‍ മരണമില്ലാത്ത നടന്‍. വിട പ്രിയ പ്രണയമേ... എസ്. ശാരദക്കുട്ടി..'

വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ

'അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍..' എന്ന കുറിപ്പുമായി നടന്‍ മോഹന്‍ലാലും എത്തി.

Recommended Video

പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood
 പ്രതാപ് പോത്തന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍  പെട്ടെന്ന് മനസ്സ് മൂന്നാറിലേക്ക് പോയി

'3 ഡോട്ട്‌സ്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ആദ്യമായി ശ്രീ പ്രതാപ് പോത്തനെ പരിചയപ്പെടുന്നത്. അതിനു മുന്‍പ് ധാരാളം സിനിമകള്‍, പ്രത്യേകിച്ചും തമിഴ് സിനിമകളില്‍ കണ്ടാണ് ഇഷ്ടപെട്ടത്. മൂന്നാറും, ദേവികുളവുമായിരുന്നു ലൊക്കേഷന്‍. ഷൂട്ടിംഗ് ഗ്യാപ്പുകളില്‍ കുറെ അധികം സംസാരിച്ചിട്ടുണ്ട്.

സംസാരത്തേക്കാളും ചിരിയായിരുന്നു കൂടുതല്‍. പ്രതാപ് പോത്തന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സ് മൂന്നാറിലേക്ക് പോയി. അന്നത്തെ ഓര്‍മകളിലേക്കും.' നടന്‍ കൃഷ്ണ കുമാര്‍ പറയുന്നു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X