twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകളെ പ്രസവിച്ച ആശുപത്രിയിൽ നിന്ന് പണം ഇല്ലാതെ കരഞ്ഞ കഥയുണ്ട്; കെപിഎസി ലളിതയെ കുറിച്ച് ശാരദക്കുട്ടി ടീച്ചർ

    |

    മലയാള സിനിമയിലെ പ്രമുഖ നടി കെപിഎസി ലളിത ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ഥനയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. കരള്‍ സംബന്ധമായിട്ടുള്ള അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്ക് മുകളിലായി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നടിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെ സര്‍ക്കാരിന്റെ സഹായവും നടിയ്ക്ക് ലഭിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

    വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന കെപിഎസി ലളിതയ്ക്ക് കൈയ്യില്‍ പൈസ ഇല്ലേ എന്ന ചോദ്യമാണ് വന്നത്. എന്നാല്‍ അത് ശരിയായിരിക്കുമെന്ന് പറയുകയാണ് ശാരദക്കുട്ടി ടീച്ചര്‍. ലളിതച്ചേച്ചിയുടെ കയ്യില്‍ പണമില്ലെന്നു പറഞ്ഞാല്‍ എനിക്കു വിശ്വസിക്കുവാന്‍ ഒരു പ്രയാസവുമില്ലെന്നാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ ടീച്ചര്‍ പറയുന്നത്. വിശദമായി വായിക്കാം...

    കേരളം നിറഞ്ഞു നിന്ന നടിയാണ് കെ.പി എ സി ലളിത

    '13 വയസ്സു മുതല്‍ നൃത്തവും നാടകവും അഭിനയവുമായി തനിക്കറിയാവുന്ന തൊഴില്‍ ഏറ്റവും ആത്മാര്‍ഥമായി ചെയ്ത് കേരളം നിറഞ്ഞു നിന്ന നടിയാണ് കെ.പി എ സി ലളിത. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് അനാരോഗ്യ കാലത്തും മികച്ച വരുമാനമുള്ള തൊഴില്‍ ചെയ്യുകയായിരുന്നു അവര്‍. ഒരിക്കല്‍ ചടുലമായി ചലച്ചിരുന്ന ആ കാലുകള്‍ വലിച്ചു വെച്ച് അവര്‍ തട്ടീം മുട്ടീം നടക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. കലയില്‍ സമര്‍പ്പിച്ച ജീവിതമാണത്. വിലപ്പെട്ട ജീവിതമാണത്. വിലയേറിയ അഭിനേത്രി ആണവര്‍. പറഞ്ഞു വന്നത് അതല്ല..

    ആശുപത്രിയിൽ കാശ് കൊടുക്കാനില്ലാതെ കരഞ്ഞിട്ടുണ്ട്

    സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതല്‍ മികച്ച രീതിയില്‍ സ്വന്തം തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീക്ക് തന്റെ അവശ കാലത്ത് കയ്യില്‍ സമ്പാദ്യമൊന്നും ഇല്ലാതായിരിക്കുന്നു. സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പോയിന്റ് അതാണ്. പ്രശസ്തനായ സംവിധായകന്‍ ഭരതന്റെ ഭാര്യയായിരുന്ന കാലത്ത് ശ്രീക്കുട്ടിയെ പ്രസവിച്ചു കിടന്ന ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയില്‍ അവര്‍ എഴുതിയിട്ടുണ്ട്. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം. സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു ആ മികച്ച കലാകാരിയുടേത് എന്ന് തോന്നിയിട്ടുണ്ട്.

    ലോജിക്കില്ലാത്ത ഒന്നിലും വാശി പിടിച്ചിട്ടില്ല രണ്ടാളും; വാപ്പയെയും ഉമ്മയെയും കുറിച്ച് കിടിലം ഫിറോസ്ലോജിക്കില്ലാത്ത ഒന്നിലും വാശി പിടിച്ചിട്ടില്ല രണ്ടാളും; വാപ്പയെയും ഉമ്മയെയും കുറിച്ച് കിടിലം ഫിറോസ്

    വലിയ ശമ്പളം വാങ്ങിയാലും കൈയ്യിൽ കാശുണ്ടാവണമെന്നില്ല

    അവര്‍ ചിരിക്കുകയും കരയുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു ഇന്നും. ലളിതച്ചേച്ചിയുടെ കയ്യില്‍ പണമില്ലെന്നു പറഞ്ഞാല്‍ എനിക്കു വിശ്വസിക്കുവാന്‍ ഒരു പ്രയാസവുമില്ല. വലിയ ശമ്പളം വാങ്ങുന്ന സ്ത്രീകളെ, സ്വന്തമായി അക്കൗണ്ടില്ലാത്തവരെ എത്രയോ പേരെ എനിക്കു നേരിട്ടറിയാം. ശമ്പളം ഒപ്പിട്ടു വാങ്ങി പിറ്റേന്നത്തെ വണ്ടിക്കൂലിക്ക് ഭര്‍ത്താവിനു നേരെ കൈ നീട്ടുകയും അതൊരു കുലീനതയോ സൗകര്യമോ ഭാഗ്യമോ ആയി കാണുകയും ചെയ്യുന്നവര്‍. അവരില്‍ ചിലര്‍ വീണു കിട്ടിയ ഭാഗ്യം പോലെ ചിലപ്പോള്‍ സംരക്ഷിക്കപ്പെടും. മറ്റു ചിലര്‍ കണ്ണുനീരൊഴുക്കി പശ്ചാത്തപിക്കും. പെണ്ണുങ്ങളുടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗമാണെന്ന് സമാധാനിക്കും.

    സെറ്റിൽ വെച്ച് കരീനയെ 'മാം' എന്ന് വിളിച്ചു, സെയ്ഫിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നടിസെറ്റിൽ വെച്ച് കരീനയെ 'മാം' എന്ന് വിളിച്ചു, സെയ്ഫിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നടി

    വിഫലം ശ്വസിതി വിശ്വസ്താ

    സ്ത്രീകള്‍ വരുമാനമുള്ള തൊഴില്‍ ചെയ്ത് പണമുണ്ടാക്കിയാല്‍ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കണം. ജോയിന്റ് അക്കൗണ്ട് എന്നതില്‍ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഒടുവില്‍ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീര്‍പ്പിടേണ്ടി വരും. വിശ്വസ്ത എന്നതിന് അമരകോശം നല്‍കുന്ന അര്‍ഥം വിഫലമായി ശ്വസിച്ചു ജീവിക്കുന്നവള്‍ എന്നാണ്. 'വിഫലം ശ്വസിതി വിശ്വസ്താ'. സ്ത്രീ വിശ്വസ്തയായിരിക്കണം എന്ന് അനുശാസിക്കുന്ന സമൂഹം ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാണല്ലോ.

    സ്വത്തെല്ലാം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും കൈക്കലാക്കി; സന്തോഷം അറിഞ്ഞിട്ടില്ലെന്ന് സീനത്ത് അമന്‍സ്വത്തെല്ലാം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും കൈക്കലാക്കി; സന്തോഷം അറിഞ്ഞിട്ടില്ലെന്ന് സീനത്ത് അമന്‍

    Recommended Video

    ആദ്യം ബോധമുണ്ടായിരുന്നില്ല കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം KPAC ലളിത ICUവിൽ
    കേരളം കണ്ട  ഏറ്റവും മികച്ച ഒരു  കലാകാരി

    18 വയസ്സായ ഓരോ പെണ്‍കുട്ടിയും ചെറിയ തുകയെങ്കിലും നിക്ഷേപിച്ച് സ്വന്തമായി അക്കൗണ്ട് തുടങ്ങണം. കിട്ടുന്നതില്‍ ഒരു വിഹിതം തനിക്കു വേണ്ടി മാത്രം സൂക്ഷിക്കണം. രഹസ്യമായി വേണമെങ്കില്‍ അങ്ങനെ. ഇതില്‍ വിശ്വാസത്തിന്റെ പ്രശ്‌നമൊന്നുമില്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് സ്വാശ്രയത്വം വളരെ പ്രധാനമാണ്. വിഫലമായി ശ്വസിച്ചു ജീവിക്കരുത്. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തില്‍ നിന്ന് നാമത്രയുമെങ്കിലും പഠിക്കണം. എനിക്കേറ്റവും പ്രിയപ്പെട്ട ലളിതച്ചേച്ചീ നിങ്ങള്‍ വേഗം സുഖം പ്രാപിക്കണം..
    എസ് ശാരദക്കുട്ടി.

    English summary
    Saradakutty Revealed KPAC Lalitha Cried After Her Pregnancy For Not Having Any Money To Pay Hospital Dues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X