നടി ആനിയുടെ കൗമാരകാലത്ത് ചുണയും ചൊടിയുമുള്ള പെണ്‍കുട്ടിയായിരുന്നു! പുതിയ വിവാദത്തെ കുറിച്ച് കുറിപ്പ്

ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു ആനി. സ്ത്രീപ്രാധന്യമുള്ള ഒരുപാട് സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷക പ്രശംസയും സ്വന്തമാക്കി. സംവിധായകന്‍ ഷാജി കൈലാസുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ആനി. സിനിമയിലേക്ക് തിരിച്ച് വന്നില്ലെങ്കിലും ടെലിവിഷനില്‍ ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു പരിപാടി അവതരിപ്പിക്കുകയാണ് ആനി.

സെലിബ്രിറ്റികളുമായി നടത്തുന്ന വേറിട്ടൊരു ചാറ്റ് ഷോ ആണിത്. കഴിഞ്ഞ ദിവസം മുതല്‍ നടി സരയൂ മോഹന്‍ പങ്കെടുത്ത ആനീസ് കിച്ചണിലെ ഒരു എപ്പിസോഡ് തരംഗമാവുകയാണ് ഫെമിനസത്തെ കുറിച്ചൊക്കെ പറയുന്ന ഇരുവരും വ്യാപകമായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആനിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

 ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നടി ആനിയുടെ കൗമാരകാലത്ത് അവരുടെ ചുണയും ചൊടിയും നൈസര്‍ഗ്ഗികമായ വാക്ചാതുരിയും ഏതോ മാഗസിനു വേണ്ടിയോ മറ്റോ നടത്തിയ ഒരഭിമുഖത്തില്‍ നേരിട്ടു ബോധ്യപ്പെട്ടിട്ടാണ് ഒരാണ്‍കുട്ടിയുടെ വേഷമഭിനയിക്കേണ്ട പെണ്‍കുട്ടിയുടെ കഥാപാത്രം മനസ്സില്‍ വന്നപ്പോള്‍ ബാലചന്ദ്രമേനോന്‍ ഈ കുട്ടിയെ അന്ന് അതിനായി തിരഞ്ഞെടുത്തത് എന്നു കേട്ടിട്ടുണ്ട്. കുസൃതിക്കാരിയും / കാരനും ആയി എന്തൊരു മികച്ച പ്രകടനമാണ് ആനി ആ ചിത്രത്തിലും പിന്നീട് മഴയെത്തും മുന്‍പേയിലും ഒക്കെ കാഴ്ചവെച്ചത്!

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കൊച്ചു കള്ളി എല്ലാരുടെയും മനം കവര്‍ന്നു. മഴയെത്തും മുന്‍പേയിലെ കുസൃതിപ്പെണ്ണിനെ മറക്കുവാനാകുമോ? പിന്നീടവര്‍ മലയാളത്തിലെ മീശ പിരിപ്പന്‍ സിനിമകളുടെ സംവിധായകനായ 'ഷാജി കൈലാസി'ന്റെ ഭാര്യയായി. കഴിവുകളുള്ള പെണ്‍കുട്ടി എവിടെയും സമര്‍ഥയായിരിക്കും. അടുക്കളയിലും കുടുംബത്തിലും തനിപ്പെണ്ണായി മാറാന്‍ അവള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അമ്മയാണെ സത്യം പ്രത്യേകം ഓര്‍ക്കാം. തന്റെ സങ്കല്‍പത്തിനൊത്തല്ല, തന്നെ ജോലി ഏല്‍പിക്കുന്ന സംവിധായകന്റെ സങ്കല്‍പത്തിനൊത്താണ് മികച്ച കലാകാരികള്‍ പ്രവര്‍ത്തിക്കുക എന്നവര്‍ വീണ്ടും തെളിയിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇല്ലെങ്കില്‍ പിന്നെ 16 വയസ്സില്‍ ബാലചന്ദ്രമേനോന്‍ കണ്ടെത്തിയ അഭിമുഖക്കാരിയായ ആ കുസൃതിക്ക് ഇങ്ങനെയാകാന്‍ കഴിയുമോ? എല്ലാവര്‍ക്കു ഷ്ടപ്പെടുമെന്നുറപ്പുള്ള ആ 'കള്ളിപ്പെണ്ണി'നെ അമൃതാ ടിവിയങ്ങു ദത്തെടുത്തു. പാചകത്തിലൂടെയുള്ള വാചകത്തിനാണ് കാര്യസാധ്യത്തിനെളുപ്പം. പണ്ടേ പറയില്ലേ, അവിയലിലൂടെയും അമ്മിക്കല്ലിലൂടെയുമാണ് ഹൃദയത്തിലേക്കുള്ള എളുപ്പ വഴിയെന്ന്. കോട്ടയത്തേതും പത്തനംതിട്ടയിലേതും ഒന്നുമല്ലാത്ത ഒരു ആനീസ്ഭാഷയും അവര്‍ ഉണ്ടാക്കി. അതിന് ധാരാളം ആരാധകരുണ്ടായി.

 ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ആനീടെ പൊട്ട വര്‍ത്താനം, ആകര്‍ഷകമായ, കുടുംബങ്ങള്‍ക്കു സ്വീകാര്യമായ ശരീരഭാഷ കാണാനും കേള്‍ക്കാനുമായി നമ്മളെല്ലാം ഇച്ചിരിശ്ശെ നേരം കണ്ടെത്തി. പൊട്ടി കളിക്കാനുള്ള ആ മിടുക്ക് വിജയിച്ചു വന്നു. ഇനിയാണ് 'ബാലചന്ദ്രമേനോന്‍ സിനിമ'യുടേതു പോലെ തന്നെ ചാനലും സ്വന്തം രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിച്ചു തുടങ്ങുന്നത്. 'അമൃതാ ' ടിവി ക്കു വേണ്ടി, പെണ്ണുങ്ങളിലേക്ക് ചില അരാഷ്ട്രീയ കുത്തിത്തിരിപ്പുകള്‍ നടത്താനായി മാത്രം ഉദ്ദേശിച്ചു നടത്തുന്ന പ്രോഗ്രാമായി ആനീസ് കിച്ചണ്‍ പതിയെ മാറി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നല്ല തുക കൊടുത്ത് ആനിയുടെ സൗന്ദര്യം, ചുറുചുറുക്ക്, വാചകമടി, പൊട്ടിനാടൃങ്ങള്‍ ഇതെല്ലാം വിദഗ്ദ്ധമായി ഉപയോഗിച്ചു നടത്തുന്ന ആ അടുക്കള വര്‍ത്തമാനം ഒരു രാഷ്ട്രീയ പരിപാടിയാണ്. ആനി 'അമ്മയാണെ സത്യ'ത്തിലേതുപോലെ നിഷ്‌കളങ്കതയഭിനയിച്ച് ആ രാഷട്രീയ ദൗത്യം ചുമ്മാ ഒരടുക്കളക്കാര്യമെന്ന മട്ടിലങ്ങ് ഭംഗിയായി ചെയ്യുന്നു. അടുക്കളക്കാര്യമെന്നത് തീരെ നിസ്സാര കാര്യമല്ല. അവിടെയാണ് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള എല്ലാ വഹകളും രുചിക്കൂട്ടുകളെന്ന ഭാവേന അലങ്കരിച്ചു വെച്ചിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ബാലചന്ദ്രമേനോന്‍ കുലീന വിധേയത്വങ്ങളെ ജനസമ്മതമായി സ്ഥാപിച്ചെടുക്കാന്‍ നായികാ ശരീരങ്ങളുടെ വിധേയഭാഷ വിദഗ്ധമായി ഉപയോഗിച്ചതു പോലെയാണിത്. ഒരടി കിട്ടിയാലേ തന്റെ നായികമാര്‍ മര്യാദക്കാരാവുകയുള്ളു എന്ന വിശ്വാസമായിരുന്നല്ലോ മേനോന്‍ സിനിമകളുടെ കാതല്‍. അതങ്ങു വിജയിച്ചു മുന്നേറുക തന്നെ ചെയ്യുന്നുവെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നത്. എസ്.ശാരദക്കുട്ടി

Read more about: annie ആനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X