ഭാര്യയുടെ കാര്യത്തിൽ വിഷമമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കും; ഭർത്താവ് നൽകുന്ന മറുപടി; ശരണ്യ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ മോഹൻ. അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശരണ്യ മുതിർന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമാ രം​ഗത്താണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ശരണ്യ അവതരിപ്പിച്ചു. യാരടീ നീ മോഹിനി, വേലായുധം തുടങ്ങിയ സിനിമകളിലെ വേഷം വലിയ ജനപ്രീതി ശരണ്യക്ക് നേടിക്കൊടുത്തു.

പ്രത്യേകിച്ചും വേലായുധത്തിൽ വിജയുടെ സഹോദരിയായി ശരണ്യ എത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി. ഇന്നും ഈ സിനിമയിലൂടെ ശരണ്യ ഓർക്കുന്ന പ്രേക്ഷകരുണ്ട്. 2015 ലാണ് ശരണ്യ വിവാഹിതയാകുന്നത്. ഡോക്ടർ അരവിന്ദ് കൃഷ്ണനാണ് നടിയുടെ ഭർത്താവ്. അന്നപൂർണ, അനന്തപത്മനാഭൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് ശരണ്യ മോഹൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് അരവിന്ദും അഭിമുഖത്തിൽ പങ്കെടുത്തിട്ടുണ്ട്.

Saranya Mohan

എൻ​ഗേജ്മെന്റ് കഴിഞ്ഞ് ഒരു സെൽഫി പോസ്റ്റ് ചെയ്തു. അപ്പോഴാണ് എല്ലാവരും അറിഞ്ഞത്. ധാരാളം പേർ ലൗവ് മാര്യേജ് ആണെന്ന് വിചാരിച്ചു. അങ്ങനെയല്ല, ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഏഴ് വർഷത്തെ സൗഹൃദം. അതിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്നും ശരണ്യ മോഹൻ വ്യക്തമാക്കി. കല്യാണത്തിന് വിജയ് വരുമെന്ന അഭ്യൂഹം പരന്നു. അദ്ദേഹത്തെ ഞാൻ വിവാഹത്തിന് ക്ഷണിച്ചിരുന്നു. കൊച്ചിയിൽ ഒരു ഷൂട്ടുണ്ട്, വരാൻ പരമാവധി ശ്രമിക്കാമെന്ന് പറഞ്ഞു. റൂമറുകൾ വന്നതോടെ പ്രതീക്ഷിച്ചതിനേക്കാൾ 15000 പേർ അധികമെത്തി.

വിവാഹശേഷം ഭർത്താവ് പറഞ്ഞതിനാൽ അല്ല അഭിനയം നിർത്തിയതെന്ന് ശരണ്യ മോഹൻ വ്യക്തമാക്കി. കല്യാണത്തിനൊക്കെ പോകുമ്പോൾ ചിലർ ഭാര്യ പ്രശസ്തയാണല്ലോ, അവരുടെ കൂടെ ഫോട്ടോയൊക്കെ എടുക്കുന്നുണ്ടല്ലോ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലേ എന്ന് ഭർത്താവിനോട് ചോദിക്കും. ആരാണെന്ന് മനസിലാക്കിയാണ് വിവാഹം ചെയ്തത്. അതിൽ എന്തിന് ഫീൽ ചെയ്യണമെന്നാണ് ഭർത്താവ് മറുപടി നൽകാറെന്നും ശരണ്യ മോഹൻ വ്യക്തമാക്കി.

Saranya Mohan

ഭർത്താവിനൊപ്പമുള്ള ശരണ്യയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. നേരത്തെ ശരണ്യയെക്കുറിച്ച് അരവിന്ദ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. താര പരിവേഷം ഉള്ള ഒരാളെയല്ല താൻ വിവാഹം ചെയ്തത്. അതിനാൽ നടിയെ വിവാഹം ചെയ്തു എന്ന തോന്നൽ ഇല്ല. സാധാരണ പെൺകുട്ടിയെ പോലെയാണ് ശരണ്യ. വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ശരണ്യയും അമ്മയും ചേർന്നാണ്. വീട്ടു ജോലിക്കാരൊന്നും ഇല്ലെന്നും അരവിന്ദ് വ്യക്തമാക്കി.

2009 ലാണ് ശരണ്യയും അരവിന്ദും കണ്ടുമുട്ടുന്നത്. ഒരു കോമൺ ഫ്രണ്ട് വഴിയാണ് പരിചയപ്പെട്ടത്. ശരണ്യ നായികയായ കെമിസ്ട്രി എന്ന സിനിമയുടെ എഡിറ്റർ അരവിന്ദിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. ശരണ്യ മൂന്നാമതും ​ഗർഭിണിയാണെന്ന തെറ്റായ വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അന്ന് നടി ഇതിനെതിരെ രം​ഗത്ത് വന്നു.

പ്രസവശേഷം വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചെങ്കിലും വയർ കുറഞ്ഞിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് ഡയസ്റ്റാസിസ് റെക്ടിയയെ പറ്റി മനസിലാക്കിയത്. കുടുംബവമായി സ്വകാര്യ ജീവിതം നയക്കുമ്പോൾ ഇത്തരം മോശം കമന്റുകൾ ഇടുന്നത് ശരിയല്ലെന്നും ശരണ്യ മോഹൻ അന്ന് ചൂണ്ടിക്കാട്ടി. ശരണ്യയെ വീണ്ടും സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. നല്ല അവസരങ്ങൾ ലഭിച്ചാലേ അഭിനയിക്കൂയെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X