അനസ്തേഷ്യക്ക് മുമ്പ് വെള്ളം കുടിച്ചില്ല, ഉറങ്ങാതിരുന്ന നാളുകൾ, വണ്ണം വെച്ചു; അനുഭവങ്ങൾ പങ്കുവെച്ച് ശരണ്യ

അഭിനയ രം​ഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് ശരണ്യ മോഹ​ൻ. നായികയായും സഹനായികയായും ശരണ്യ അഭിനയിച്ചിട്ടുണ്ട്. യാരടീ നീ മോഹിനി, വേലായുധം, ഒസ്തെ തുടങ്ങിയവയാണ് ശരണ്യയുടെ ശ്രദ്ധേയ സിനിമകൾ. ബാലതാരമായാണ് ശരണ്യ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്, രക്ത സാക്ഷികൾ സിന്ദാബാദ് എന്നീ സിനിമകളിൽ ശരണ്യ ബാലതാരമായി അഭിനയിച്ചു. പിന്നീട് പഠനത്തിലേക്ക് ശ്രദ്ധ തിരിച്ച ശരണ്യ അഭിനയ രം​ഗത്ത് നിന്നും മാറി നിന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കരിയറിൽ സജീവമായി.

2015 ലാണ് ശരണ്യ വിവാഹിതയാകുന്നത്. അരവിന്ദ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യ മോഹൻ. അവൾ വികടൻ എന്ന തമിഴ് മീഡിയയിലാണ് ശരണ്യ മനസ് തുറന്നത്.
ഡിപ്രഷൻ എനിക്കുമുണ്ടായിരുന്നു. ഡിപ്രഷനാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. നമ്മൾക്ക് ഏറ്റവും പ്രധാനം ഉറക്കമാണ്. അതില്ലാതെയാകുമ്പോൾ ബുദ്ധിമുട്ടാണ്. അനസ്തേഷ്യ ചെയ്യുമ്പോൾ ഒരുപാട് വെള്ളം കുടിക്കണം. അതെനിക്ക് അറിയില്ലായിരുന്നു. നട്ടെല്ലിനായിരുന്നു അനസ്ത്യേഷ്യ.

Saranya Mohan
Photo Credit: Instagram / Saranya Mohan

വെള്ളം കുടിക്കണമെന്ന് ആരും പറഞ്ഞ് തന്നില്ല. രണ്ടാഴ്ച ഉറക്കമേ ഇല്ലായിരുന്നു. 24 മണിക്കൂറിൽ പരമാവധി ഒരു മണിക്കൂർ ഉറങ്ങും. അതും പെയിൻ കില്ലർ കഴിച്ച ശേഷം. കുഞ്ഞ് പിറന്നപ്പോൾ അതിനെ കാണാനോ ആസ്വദിക്കാനോ മൂഡ് ഇല്ല. നനഞ്ഞ തുണി തലയിൽ കെട്ടി വെച്ചു. ഫീഡ് ചെയ്യുന്നതിനാൽ ഒരുപാട് മരുന്നും കഴിക്കാൻ പറ്റില്ല. വലിയ പ്രശ്നങ്ങളില്ലായിരുന്നു. കാരണം എനിക്കൊന്നിലും നിർബന്ധ ബുദ്ധിയില്ല. അഡ്ജസ്റ്റ് ചെയ്യും. വേദനയാണെങ്കിലും സാഹചര്യമാണെങ്കിലും അ‍ഡ്ജസ്റ്റ് ചെയ്യും.

എന്റെ ജീവിതത്തിൽ അതുവരെ ഭാരം കൂടിയ ചരിത്രമേ ഉണ്ടായിട്ടില്ല. ഡെലിവറിക്ക് ശേഷം 75 കിലോയോളമായി. പിന്നീട് തിരിച്ചെത്തി. അതിലൊന്നും എനിക്ക് വിഷമമില്ല. കാരണം ഞാൻ കുഞ്ഞിനെ ഫീഡ് ചെയ്യുന്നുണ്ട്. അതിന് ഞാൻ നന്നായി ഭക്ഷണം കഴിക്കണം. പക്ഷെ പുറത്ത് നിന്നുള്ളവർ പറയും. എന്നെ ബാധിക്കില്ല. പക്ഷെ ഭർത്താവ് വിഷമിക്കും. ഞാൻ ഭക്ഷണം കഴിക്കുന്നു, കുഞ്ഞിനെ ഫീഡ് ചെയ്യുന്നു. നിങ്ങൾക്കെന്താണ് പ്രശ്നമെന്ന് ചോദിച്ചു. അല്ലെങ്കിൽ നായികയായിരിക്കുന്ന പ്രൊഫഷനിലായിരിക്കണം. ഞങ്ങൾ ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല.

Saranya Mohan

ട്രോളുകൾ എന്നെ ബാധിച്ചില്ല. അച്ഛനും അമ്മയ്ക്കും ഭർത്താവിനുമാണ് ബാധിച്ചത്. ഇങ്ങനെയുള്ള വലിയ വിഷയങ്ങൾ ഞാൻ ലെെറ്റായി എടുക്കും. ചെറിയ കാര്യങ്ങളാണ് എന്നെ ബാധിക്കുക. ഭർത്താവ് എന്നോട് സംസാരിക്കുന്നില്ലെങ്കിലോ എന്തെങ്കിലും പറഞ്ഞാലോ എന്നെ പെട്ടെന്ന് ബാധിക്കും. 75 ൽ നിന്നും അന്ന് തൂക്കം 53 ലേക്ക് എത്തി. ഡയറ്റുണ്ടായിരുന്നു.

വെറുതെ ഇരുന്ന് ഭാരം കുറയണമെന്ന് വിചാരിച്ചാൽ നടക്കില്ല. ഭക്ഷണം നിയന്ത്രിക്കണം, ഉറക്കം നല്ലത് പോലെ ലഭിക്കണം. സമാധാനപരമായ അന്തരീക്ഷമായിരിക്കണമെന്നും ശരണ്യ പറഞ്ഞു. അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ചും ശരണ്യ സംസാരിച്ചു. നല്ല പ്രൊജക്ടുകൾ വന്നാൽ സിനിമകൾ ചെയ്യുമെന്ന് ശരണ്യ പറയുന്നു. സിനിമ ചെയ്യാൻ വേണ്ടി ഏതെങ്കിലും സിനിമ ചെയ്ത് ഉള്ള പേര് കളയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. അഭിനയ രം​ഗത്ത് നിന്നും ഇടവേളയെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആരും നിർബന്ധിച്ചതല്ല. അതിനാൽ സിനിമകൾ ചെയ്യാതിരുന്നതിൽ തനിക്ക് നിരാശയില്ലെന്നും ശരണ്യ മോഹൻ പറയുന്നുണ്ട്. ശരണ്യയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X