പനി പിടിച്ച് സെറ്റിലിരുന്നപ്പോൾ നയൻതാര പറഞ്ഞത്; മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ശരണ്യ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ മോഹൻ. മലയാള സിനിമകളേക്കാൾ തമിഴ് സിനിമകളിലാണ് ശരണ്യ മോഹൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കൂടുതലും സഹോദരി വേഷങ്ങളിലാണ് ശരണ്യയെ തമിഴ് സിനിമകളിൽ കണ്ടിട്ടുള്ളത്. വേലായുധൻ, യാരടി നീ മോഹിനി എന്നീ സിനിമകളിൽ ശരണ്യ ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. അതേസമയം മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ വിരളമായേ ശരണ്യക്ക് ലഭിച്ചിട്ടുള്ളൂ.

2008 ൽ പുറത്തിറങ്ങിയ യാരടീ നീ മോഹിനിയിൽ അഭിനയിക്കവെ നായികയായ നയൻതാരയ്ക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ശരണ്യയിപ്പോൾ. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. യാരടി നീ മോഹിനിയിൽ 'വെൺമേഘം' എന്ന ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ എനിക്ക് പനി വന്നു. ഒന്നും ചെയ്യാൻ പറ്റില്ല. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. എനിക്ക് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് പോകാൻ പറ്റില്ല. ലൊക്കേഷൻ കുറേ ഉൾഭാഗത്താണ്. അച്ഛന്റെയടുത്ത് എപ്പോഴും ഒരു മെഡിസിൻ കിറ്റ് ഉണ്ടാകും.

Saranya Mohan, Nayanthara

ടാബ്ലെറ്റ് കഴിച്ച് ഒരു വശത്ത് ഇരിക്കവെ നയൻതാര വന്ന് എന്ത് പറ്റിയെന്ന് ചോദിച്ചു. പനിയെന്ന് പറഞ്ഞപ്പോൾ ഉടനെ അവരുടെ അസിസ്റ്റന്റിനെ വിളിച്ച് അവരുടെ കാരവനിൽ എന്നെ കൊണ്ടിരുത്തി. ഷോട്ട് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് അസിസ്റ്റന്റിനോട് പറയുകയും ചെയ്തു. എന്നെ വളരെ ശ്രദ്ധിച്ചു. പരിചയപ്പെട്ടിട്ട് കുറച്ച് ദിവസമേ ആയുള്ളൂ. ഞാൻ വലിയ ആർട്ടിസ്റ്റും അല്ല. പക്ഷെ ഒപ്പം ജോലി ചെയ്യുന്നവരോടുള്ള അവരുടെ സ്നേഹം അന്നേ താൻ കണ്ടതാണെന്നും ശരണ്യ മോഹൻ വ്യക്തമാക്കി.

നയൻതാര ഇന്നത്തെ ഉയർച്ചയിലേക്ക് എത്തിയതിനെക്കുറിച്ചും ശരണ്യ മോഹൻ സംസാരിച്ചു. കഷ്ടപ്പെട്ടാണ് നയൻതാര ഇന്നത്തെ നിലയിലേക്ക് ഉയർന്നതെന്ന് ശരണ്യ മോഹൻ പറയുന്നു. സിനിമാ പശ്ചാത്തലം അവർക്കില്ല. എന്നിട്ടും ഇപ്പോഴും ലേഡി സൂപ്പർസ്റ്റാറായി നിൽക്കുന്നു. അതും എല്ലാ ഭാഷയിലും. എല്ലാവർക്കും അത് സാധിക്കില്ലെന്നും നടി ചൂണ്ടിക്കാട്ടി.

Saranya Mohan

2015 ൽ വിവാഹിതയായ ശേഷമാണ് ശരണ്യ അഭിനയ രംഗത്ത് സജീവമല്ലാതായത്. ഡോ. അരവിന്ദ് കൃഷ്ണനെയാണ് നയൻതാര വിവാഹം ചെയ്തത്. അനന്തപത്മനാഭൻ, അന്നപൂർണ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. നയൻതാരയെക്കുറിച്ച് ശരണ്യ പറഞ്ഞ വാക്കുകൾ ഇതിനകം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ നടി കുളപ്പുള്ളി ലീല നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

നയൻതാരയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ചേച്ചിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണമെന്ന് നയൻതാര പറഞ്ഞിരുന്നു. തമിഴ് ഡയലോഗ് പറയുമ്പോൾ ചില സമയത്ത് അർത്ഥം ചോദിക്കും. സത്യം പറഞ്ഞാൽ അവർക്ക് മലയാളത്തിൽ അർത്ഥം പറഞ്ഞ് തരാൻ ബുദ്ധിമുട്ടാണ്. എങ്കിലും അറിയില്ല, പറ്റില്ല എന്നൊന്നും പറയില്ല. ഒരു മിനുട്ട് ആലോചിച്ചിട്ട് പറഞ്ഞ് തരുമെന്നും അന്ന് കുളപ്പുള്ളി ലീല വ്യക്തമാക്കി.

ജവാനാണ് നയൻതാരയുടെ പുതിയ സിനിമ. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ആഗോള തലത്തിൽ 500 കോടിയിലേറെ കലക്ഷൻ നേടി ജവാൻ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഇരവൈൻ ആണ് നടിയുടെ അടുത്ത സിനിമ. റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജയം രവിയാണ് നായകൻ.

More from Filmibeat

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X