Saranya Mohan: തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള ചുട്ട മറുപടിയുമായി നടി ശരണ്യ മോഹന്‍! മേക്കോവറിതാണ്!!
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഒരുപാട് നടിമാരുണ്ട്. എന്നാല്‍ പ്രസവത്തിന് ശേഷം തടി കൂടി എന്ന പേരില്‍ ഏറ്റവുമധികം കളിയാക്കലുകള്‍ നേരിടേണ്ടി വന്നത് നടി ശരണ്യ മോഹന് ആയിരിക്കും. നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെയായിരുന്ന പലരും കളിയാക്കി കൊണ്ടുള്ള കമന്റുകളിട്ടത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സംഭവം നടന്നത്.

അന്ന് ശരണ്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. കളിയാക്കലുകളെ പുഞ്ചിരിയോടെയായിരുന്നു ഇരുവരും നേരിട്ടത്. തന്നെ തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള മറുപടിയുമായി നടി എത്തിയിരിക്കുകയാണ്. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ശരണ്യയുടെ വീഡിയോ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.
പ്രസവശേഷം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ തടി കൂടിയിരുന്ന ശരണ്യ ഇപ്പോള്‍ തടി കുറച്ച് പുതിയ മേക്കോവര്‍ നടത്തിയിരിക്കുകയാണ്. വര്‍ക്കൗട്ടിന്റെ വീഡിയോ മാത്രമല്ല ഭര്‍ത്താവിനൊപ്പം ഡബസ്മാഷ് ചെയ്യുന്ന വീഡിയോയും നടി തന്നെ പുറത്ത് വിട്ടിരുന്നു. രണ്ട് വീഡിയോകളും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഒരിക്കല്‍ കളിയാക്കിയവര്‍ക്കുള്ള ചുട്ട മറുപടി പ്രവര്‍ത്തിയിലൂടെ ചെയ്താണ് നടി കാണിച്ച് കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications











