വിവാഹനിശ്ചയത്തിനിടെ സംഭവിച്ചത് കാണിച്ച് നടി ശരണ്യ മോഹന്‍! ഇപ്പോള്‍ വീട്ടിലെ ബോസ് താനാണെന്നും നടി

വിവാഹത്തോടെ സിനിമാഭിനയത്തില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്തിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ശരണ്യ മോഹന്‍. ഇടക്കാലത്ത് ശരണ്യ മോഹന്‍ തടിച്ചുരുണ്ട് ഇരുന്നത് വലിയ കളിയാക്കലുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിക്കെ നടി അതിജീവിച്ചത് വലിയ വെല്ലുവിളിയോടെയായിരുന്നു. ഇതോടെ ശരണ്യയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും തരംഗമാവാന്‍ കാരണമായി.

ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവ് അരവിന്ദിനൊപ്പമുള്ള ചില ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരണ്യയും അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയത്തിനിടെ എടുത്ത ചിത്രമടക്കം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. 'ഞങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ച് വര്‍ഷം. ഇപ്പോള്‍ ആരാണ് ബോസ് എന്ന് രണ്ടാമത്തെ ചിത്രം വ്യക്തമാക്കി തരും' എന്നുമാണ് ചിത്രങ്ങള്‍ക്ക് താഴെ ശരണ്യ ക്യപ്ഷനായി കൊടുത്തത്.

 saranya-mohan

ആദ്യ ചിത്രത്തില്‍ ശരണ്യയെ ചേര്‍ത്ത് നിര്‍ത്തി മുഖത്തിനിട്ട് ഇടിക്കാന്‍ നോക്കുന്നതാണെങ്കില്‍ രണ്ടാമത്തെ ഫോട്ടോയില്‍ ഭര്‍ത്താവിന്റെ കഴുത്തിന് കുത്തി പിടിച്ച് നില്‍ക്കുന്ന നടിയെ ആണ് കാണാന്‍ സാധിക്കുക. ചിത്രത്തിന് ക്യാപ്ഷനില്‍ പറഞ്ഞത് പോലെ ഇപ്പോള്‍ വീട്ടിലെ ബോസ് താനാണെന്ന് നടി സൂചിപ്പിച്ചതിന് പിന്നിലെ കാര്യവും ഇതായിരുന്നു.

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ ശരണ്യ മോഹന്‍ മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 2015 ലായിരുന്നു ഡോക്ടറായ അരവിന്ദ് കൃഷ്ണനുമായി ശരണ്യ വിവാഹിതയാവുന്നത്. ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയായ നടി ടിക് ടോക് വീഡിയോസിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൂടുതലും ഭര്‍ത്താവായ അരവിന്ദിനൊപ്പമുള്ള വീഡിയോസ് ആയിരുന്നു പങ്കുവെച്ചിരുന്നത്.

saranya-mohan

ഇതെല്ലാം അതിവേഗം വൈറാലാറുണ്ടായിരുന്നു. രണ്ട് പ്രസവത്തിനും ശേഷം തടി കൂടിയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ശരണ്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുത്ത ചിത്രത്തിന്റെ പേരിലായിരുന്നു ചിലര്‍ കളിയാക്കി വന്നത്. എന്നാല്‍ കര്‍ശനമായ വര്‍ക്കൗട്ടിലൂടെ അതിനെ മറികടക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. എല്ലാ കാര്യത്തിനും പിന്തുണ നല്‍കാന്‍ ഭര്‍ത്താവ് അരവിന്ദും ശരണ്യയ്ക്കൊപ്പം എന്നും ഉണ്ടാവാറുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X