നയൻ‌താര ഒരാളോട് സംസാരിക്കുന്നില്ലെങ്കിൽ അതിനർത്ഥം; ഇത്തരം വ്യക്തികളെ അടുപ്പിക്കില്ല; ശരണ്യ പൊൻവണ്ണൻ പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രിയ താരം നയൻതാരയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. തമിഴകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നയൻതാര സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന നടിയാണ്. അഭിമുഖങ്ങളിലൊന്നും താരത്തെ കാണാറേയില്ല. സിനിമാ രം​ഗത്തേക്ക് കടന്ന് വന്നിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ അകലം നയൻതാര കാത്ത് സൂക്ഷിക്കുന്നുണ്ട്. താരത്തെക്കുറിച്ച് പൊതുവെയുള്ള പ്രതിച്ഛായ ദേഷ്യക്കാരിയാണെന്നാണ്.

അധികമാരോടും അടുത്തിടപഴകുന്ന വ്യക്തിയല്ല നയൻതാര. ഇത് ചിലപ്പോഴൊക്കെ തെറ്റിദ്ധാരണകൾക്കും ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുറമേക്ക് കാണുന്നത് പോലെ ​ഗൗരവക്കാരിയല്ല നയൻതാരയെന്ന് ശരണ്യ പൊൻവണ്ണൻ അന്ന് വ്യക്തമാക്കി.

Nayanthara

നയൻതാരയ്ക്ക് പുറത്ത് ഒരു ഇമേജുണ്ട്. ഞാൻ കരുതിയ ഇമേജും അവരുടെ പെരുമാറ്റവും തമ്മിൽ വലിയ വ്യത്യാസം തോന്നി. ഞാനവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു സ്ഥാനത്തേക്ക് സ്ത്രീകൾ എത്തുക വളരെ ബുദ്ധിമുട്ടാണ്. അവരെ ഉയരാൻ വി‌ടില്ല. കാലിൽ പിടിച്ച് താഴേക്ക് വലിച്ചിടും. വളരെ ഡൗൺ ടു എർത്തും ഡെഡിക്കേറ്റഡുമാണ് നയൻതാര. എനിക്കൊപ്പം അഭിനയിച്ച നായകൻമാരെ പോലെ ഈ നായികയെയും എനിക്കിഷ്ടമാണ്. വളരെ നല്ല വ്യക്തിയാണ്. ഹൗ ആർ യു ഡിയർ ഡോട്ടർ എന്നാണ് ഞാൻ മെസേജ് അയക്കാറ്.

നയൻതാരയുടെ സാമർത്ഥ്യം കൊണ്ടും അധ്വാനം കൊണ്ടുമാണ് ഈ നിലയിലെത്തിയത്. വെറുതെ ആർക്കും ഈ പൊസിഷനിൽ എത്താൻ പറ്റില്ല. ഞാനും നയൻതാരയും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ട്. എങ്കിൽ പോലും നടി തന്നെ ഏറെ പ്രചോദിപ്പിച്ചെന്നും ശരണ്യ പൊൻവണ്ണൻ വ്യക്തമാക്കി. നയൻതാര വളരെ സിംപിളാണ്. ആളുകളെ നന്നായി നിരീക്ഷിക്കും.

Nayanthara  Saranya Ponvannan

നയൻതാര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് ആ വ്യക്തി വളരെ മോശമാണെന്നാണ്. നയൻതാര വളരെ നല്ല വ്യക്തിയാണ്. മോശം വ്യക്തിയെ നേരിടാനറിയില്ല. എനിക്കത് ആശ്ചര്യമായി. അവരുടെ പൊസിഷൻ വെച്ച് അധികാരം കാണിക്കാം. പക്ഷെ അവർ അങ്ങനെയല്ല. ഇത്തരം വ്യക്തികളെ അടുപ്പിക്കില്ല. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരം കൊണ്ടല്ല. അവരോട് ഇടപഴകാൻ കഴിയാത്തത് കൊണ്ടാണെന്നും ശരണ്യ പൊൻവണ്ണൻ പറഞ്ഞു. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന സിനിമയിൽ നയൻതാരയും ശരണ്യ പൊൻവണ്ണനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സൂപ്പർഹിറ്റായിരുന്നു ഈ സിനിമ. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര. മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരിയറിൽ ജവാനൊഴിച്ച് അടുത്ത കാലത്ത് നയൻതാരയ്ക്ക് വലിയ ഹിറ്റുകളില്ല. ബോക്സ് ഓഫീസ് ഹിറ്റ് നടിക്കിപ്പോൾ അനിവാര്യമാണ്. മലയാളത്തിൽ ​ഗോൾഡ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃഥിരാജ് നായകനായെത്തിയ ​ഗോൾഡ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഡിയർ സ്റ്റുഡന്റ്സ് ആണ് നടിയുടെ ഇനി വരാനിരിക്കുന്ന മലയാള സിനിമ.

More from Filmibeat

Read more about: nayanthara saranya ponvannan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X