ജീസസിനും മുരുകനുമൊപ്പം പൂജാമുറിയിൽ അമ്മയുടെ ഫോട്ടോയും, വി​ഗ്രഹങ്ങൾ കഴുകുന്നതിന് പലരും വിമർശിച്ചു; ശരണ്യ

തമിഴ് സിനിമകളെ സ്നേഹിക്കുന്നവർക്ക് പരിചിതയായ അഭിനേത്രിയാണ് അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന ശരണ്യ പെൻവണ്ണൻ. കമൽഹാസൻ സിനിമ നായകനിൽ നായിക വേഷം ചെയ്തുകൊണ്ടാണ് നടി അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് തമിഴിൽ മാത്രമല്ല തെലുങ്കിലും മലയാളത്തിലും ശരണ്യ സിനിമകൾ ചെയ്തു. തമിഴിലെ ഉർവശിയെന്ന് വേണമെങ്കിൽ ശരണ്യയെ വിശേഷിപ്പിക്കാം. നിരന്തരമായി അമ്മ വേഷങ്ങളാണ് ചെയ്യുന്നതെങ്കിൽ കൂടിയും അതിലും വ്യത്യസ്തത കൊണ്ടുവരാൻ നടി ശ്രമിക്കാറുണ്ട്.

നടനായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്. സ്റ്റിച്ചിങ്ങ് താൽപര്യമുള്ള ശരണ്യയ്ക്ക് ഫാഷൻ ടെക്നോളജി പഠിപ്പിക്കുന്ന ഒരു സ്ഥാപനവും സ്വന്തമായുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെക്കുകയാണ് ശരണ്യ. എന്റെ വീടുമായി ബന്ധപ്പെട്ട വിശേഷങ്ങളും എന്റെ പ്രിയപ്പെട്ടവരെ കുറിച്ചും എന്റെ ഇഷ്ടങ്ങളെ കുറിച്ചും ആദ്യമായാണ് ഞാൻ മനസ് തുറക്കുന്നത്.

Saranya Ponvannan
Photo Credit: Saranya Ponvannan / Instagram

സിനിമ കഴിഞ്ഞാൽ എന്റെ ലോകം വീടാണ്. ജെഎഫ്ഡബ്ലുവിന് നൽകിയ അഭിമുഖത്തിലാണ് വീട്ടുവിശേഷങ്ങൾ നടി പങ്കുവെച്ചത്. എന്റെ ഭർത്താവിന് വേണ്ടി ഒരു മുറിയുണ്ട്. അത് അദ്ദേഹത്തിന്റെ വസന്തമാളികയാണ്. വായന, പെയിന്റിങ് എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നതിനാൽ മുറി നിറയെ ഡിവിഡികളും പുസ്തകങ്ങളും അദ്ദേഹം വരച്ച പെയിന്റിങ്ങുകളും ബ്രെഷും ഛായങ്ങളും എല്ലാമാണ് നിറഞ്ഞിരിക്കുന്നത്. ഒരു ലൈബ്രറി തന്നെയാണ് അദ്ദേഹത്തിന്റെ മുറി. അദ്ദേഹം പെയിന്റിങ് ചെയ്യുന്നത് കാണാൻ എനിക്കും ഒരുപാട് ഇഷ്ടമാണ്.

അ​ദ്ദേഹം വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു എക്സിബിഷൻ നടത്താൻ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. അദ്ദേഹം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും പുസ്തകങ്ങൾക്കൊപ്പമാണ്. അദ്ദേഹത്തിന് ഉള്ളതുപോലെ ഒരു സ്പെഷ്യൽ മുറി എനിക്കുമുണ്ട്. തയ്യലാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം. അതുകൊണ്ട് തന്നെ തുണി തയ്ക്കാനും എബ്രോയ്ഡറി ചെയ്യാനുമെല്ലാമുള്ള മെഷീനുകൾ എനിക്കുണ്ട്.

എന്റെ വസ്ത്രങ്ങളും മക്കളുടെ വസ്ത്രങ്ങളും എല്ലാം ഞാൻ തന്നെയാണ് സ്റ്റിച്ച് ചെയ്യുന്നത്. ഹാന്റ്മെയ്ഡ് ഡോൾ‌‍സും ഞാൻ ചെയ്യാറുണ്ട്. ഞങ്ങളുടെ വീട്ടിലെ പ്രാർത്ഥന മുറി വളരെ സ്പെഷ്യലാണ്. അതിന് കാരണം എന്റെ ഭർത്താവ് ഹിന്ദുവും ഞാൻ ഒരു റോമൻ കാത്തലിക്കുമാണ് എന്നതാണ്. രണ്ടുപേരും രണ്ട് മതസ്ഥരാണെങ്കിൽ കൂടിയും വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി പക്ഷെ ഇന്ന് വരെ അതൊരു ചർച്ചാ വിഷയമായിട്ടില്ല.

എന്റെ മക്കളോട് ഏതാണ് മതമെന്ന് ചോദിച്ചാൽ മറുപടി പറയാതെ ചിരിക്കാൻ തുടങ്ങും. കാരണം തങ്ങൾ ഏത് മതത്തിൽപ്പെട്ടവരാണെന്ന് അവർക്ക് അറിയില്ല. എല്ലാ മതത്തിലും ഉൾപ്പെട്ടവർ എന്നാണ് പറയാറ്. മക്കൾ ചൈനയിൽ നിന്ന് വരനെ കണ്ടെത്തിയാൻ പോലും ഞങ്ങൾ സപ്പോർട്ടാണ്. കാരണം അത്രത്തോളം ഓപ്പൺ മൈന്റഡാണ്.

Saranya Ponvannan
Photo Credit: Saranya Ponvannan / Instagram

എല്ലാ ദൈവങ്ങളും ഒന്നാണ് എന്നാണ് വിശ്വസിക്കുന്നത്. ക്ഷേത്രത്തിലും പള്ളിയിലും ദർ​ഗയിലുമെല്ലാം പോയി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങൾ. എല്ലാ ഫെസ്റ്റിവലും ആഘോഷിക്കും. എന്നെക്കാൾ നന്നായി ബൈബിൾ വായിച്ചിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതും എന്റെ ഭർത്താവാണ്. അദ്ദേഹം വരച്ച ജീസസിന്റെ ഫോട്ടോ എന്റെ പ്രാർത്ഥന മുറിയിലുണ്ട്. അദ്ദേഹത്തെ പോലൊരു ഭർത്താവിനെ കിട്ടിയ ഞാൻ ഭാ​ഗ്യവതിയാണ്.

അമ്മയുടെ ഫോട്ടോ പ്രാർത്ഥന മുറിയിൽ ദൈവങ്ങൾക്കൊപ്പമാണ് വെച്ചിരിക്കുന്നത്. എന്റെ കല്യാണത്തിന് മുമ്പ് അമ്മ മരിച്ചു.‌ അമ്മയാണ് എനിക്ക് ദൈവം. ജീസസിനൊപ്പം ​ഗണപതിയും മുരുകനും അമ്മനും സായ് ബാവയുമെല്ലാം എന്റെ പ്രാർത്ഥന മുറിയിലുണ്ട്. ദൈവങ്ങൾക്കൊപ്പം അമ്മയുടെ ഫോട്ടോ സൂക്ഷിച്ചതിനെ പലരും വിമർശിച്ചു.

പക്ഷെ ഞാൻ അതൊന്നും മൈന്റ് ചെയ്തില്ല. അമ്മന്റെ ഒരു വി​ഗ്രഹം പ്രാർത്ഥന മുറിയിലുണ്ട്. അഴുക്ക് പിടിച്ച് കഴിയുമ്പോൾ ബാക്ക് യാർഡിലെ അലക്കുകല്ലിൽ കൊണ്ടുപോയി വെച്ച് കഴുകിയാണ് ഞാൻ വൃത്തിയാക്കി എടുക്കാറ്. എന്നാൽ ദൈവങ്ങളുടെ വി​ഗ്രഹം അങ്ങനെ കഴുകരുതെന്ന് പലരും പറയും.

ദൈവങ്ങളുടെ വി​ഗ്രഹം വൃത്തിയായിരിക്കണം എന്നതുകൊണ്ടാണ് അത് ഞാൻ നന്നായി കഴുകി വൃത്തിയാക്കുന്നത്. അതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല. ദൈവങ്ങളെ ഞാൻ നന്നായി തന്നെയാണ് സൂക്ഷിക്കുന്നത്. വീട്ടിൽ എനിക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലം കിച്ചണാണ്. കുക്കിങ് ഒരുപാട് ഇഷ്ടമാണെന്നും ശരണ്യ പറയുന്നു. സിനിമയിൽ എന്നതുപോലെ തന്നെ വ്യക്തി ജീവിതത്തിലും ഒരു വൈബ് അമ്മയാണ് ശരണ്യ.

More from Filmibeat

Read more about: saranya ponvannan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X