»   »  Sudani:ആ ദിവസം ഹൃദയം പൊട്ടുന്ന വേദനയുണ്ടായിരുന്നു!സുഡാനിയെ കുറിച്ചു ബീയുമ്മയ്ക്ക് പറയാനുണ്ട് ചിലത്

Sudani:ആ ദിവസം ഹൃദയം പൊട്ടുന്ന വേദനയുണ്ടായിരുന്നു!സുഡാനിയെ കുറിച്ചു ബീയുമ്മയ്ക്ക് പറയാനുണ്ട് ചിലത്

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ കേരളം ഒന്നടങ്കം സംസാരിക്കുന്ന സുഡുമോനെയും അവന്റെ രണ്ട് ഉമ്മമാരെ കുറിച്ചുമാണ്. മലയാള സിനിമയിൽ സുപരിചിതരല്ലാത്ത ഇവർ  ഇന്ന് കേരഴീയരുടെ പ്രിയപ്പെട്ടവരാണ്. ഇതിനു കാരണം ഈ ഉമ്മമാരുടെ നിഷ്കളങ്കമായ അഭിനയം തന്നെയാണെന്ന് നിസംശയം പറയാം. വർഷങ്ങളായി നാടക രംഗത്ത് തകർത്താടിയ സാവിത്രി ശ്രീധരനും, സരസ്സ ബാലുശേരിയ്ക്കും സിനിമ എന്നത് ഒരു പുതിയ അനുഭവമായിരുന്നു.

പോയി പണിയെടുത്തു ജീവിക്കു, ഇതിലും ഭേദം പിടിച്ചുപറി! വിവാദങ്ങൾക്ക് മറുപടിയുമായി സാജിദ്


ഭീതിയോടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ ഇവർ നെഞ്ചുപ്പെട്ടുന്ന വേദനയോടെയാണ് അവസാന ദിനം തിരിച്ചു പോയത്. അത്രമാത്രം ഹൃദയത്തോടെ ചേർന്ന് നിൽക്കുന്ന ചിത്രമായികരുന്ന സക്കരിയ്യയുടെ സുഡാനി ഫ്രം നൈജീരിയ. സുഡാനിയെ കുറിച്ച് ബിയുമ്മക്ക് (സരസ്സ ബാലുശ്ശേരി)പറയാനുണ്ട് ചില കാര്യങ്ങൾ.


വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!! കമ്മാരസംഭവം ടീസർ ഒരു സംഭവം തന്നെ.... വീ‍ഡിയോ കാണാം


നെഞ്ചുപ്പെട്ടുന്ന വേദന

സിനിമയിൽ കാണുന്നതു പോലെ തന്നെയായിരുന്നു സുഡാനിയുടെ സെറ്റും. എല്ലാവരും തമ്മിൽ അത്രയധികം സ്നേഹമായിരുന്നു. സിനിമയുടെ അവസാന ദിനം നെഞ്ചുപ്പൊട്ടുന്ന വേദനയോടു കൂടിയാണ് സെറ്റ് വിട്ടതെന്ന് സരസ്സ ബാലുശ്ശേരി പറ‍ഞ്ഞു. കൈരളി ടിവിയുടെ ആര്‍ട്ട് കഫേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാടകത്തിൽ നിന്ന് ലഭിച്ച കരുത്താണ് തന്നെ ബീയുമ്മയാക്കി മാറ്റിയതെന്നും ഇവർ കൂട്ടിച്ചേർത്തു.


സിനിമയിൽ പുതിയ അനുഭവം

സുഡാനി ഫ്രം നൈജിരിയ എന്ന ചിത്രം ഒരു പുതിയ അനുഭവം തന്നെയായിരുന്നു. നാടക ജീവിതം ആരംഭിച്ചിട്ട് 45 വർഷമായി. അതിനാൽ തന്നെ ആദ്യമെന്നും സിനിമ ഞങ്ങൾക്ക് വഴങ്ങുന്നില്ലായിരുന്നു.ഷൂട്ട് തുടങ്ങുന്നതിനും മുൻപ് സിനിമയെ കുറിച്ചു കൃത്യമായി പറഞ്ഞു മനസിലാക്കി തന്നിരുന്നു. എവിടെയാണ് ക്യാമറയുടെ സ്ഥാനമെന്നും ഡയലോഗ് പറയേണ്ട രീതിയെ കുറിച്ചും വ്യക്തത നൽകിയിരുന്നു. നടകത്തിനേക്കാലും സിനിമയിൽ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും സരസ്സ പറഞ്ഞു.


സിനിമ പ്രവേശനം വൈകിയോ

ഇതിനു മുൻപും സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ നാടകത്തിനും വേണ്ടി സിനിമ മാറ്റി വയക്കുകയായികുന്നു. ഒരു വർഷത്തെ കരാറിലാണ് നാടകം കളിക്കുന്നത്. നാടകമുള്ള സമയത്താകും അവസരങ്ങൾ എത്തുക. ഇപ്പോൾ നാടകത്തിൽ സജീവമല്ല. അതുകൊണ്ട് സിനിമയിൽ അഭിനയിച്ചുവെന്നും പറഞ്ഞു.


സുഡുമോനോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല

സുഡുമോനുമായിട്ടുള്ള തങ്ങളുടെ ആശയവിനിമയം ഒരു ചിരിയിലൂടെ മാത്രമായിരുന്നുവെന്നു. സിനിമയിൽ മാത്രമാണ് സുഡുമോനോട് സംസാരിച്ചിട്ടുള്ളത് . അല്ലാതെ കാണുമ്പോൾ എല്ലാം ഒരു 'ഹായിയിൽ ' ഒതുങ്ങും. മിണ്ടാൻ സാധിച്ചിരുന്നില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധമായിരുന്നു അവനോട് ഉണ്ടായിരുന്നത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളോടും. അതിനാൽ തന്നെ സുഡുമോനുമായുള്ള പല സീനുകളും അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ബിയുമ്മ എന്ന സരസ്സ ബാലുശ്ശേരി പറഞ്ഞു. സുഡുമോൻ തിരിച്ചു പോകുന്ന സീൻ ഹൃദയത്തിൽ സ്പർശിച്ചിരുന്നുവെന്നും ഇവർ പറ‍ഞ്ഞു


നാടിന്റെ സ്നേഹം

സുഡാനി കൊണ്ട് ഒരു നാടിന്റെ മുഴുവൻ സ്നേഹം ലഭിച്ചു. അതുകൊണ്ടാണ് ഈ ചിത്രം ഇത്രയും നല്ല രീതിയിൽ തങ്ങൾക്ക് അഭിനയിക്കാൻ സാധിച്ചത്. അവിടെയുള്ളവർ ‍ ഞങ്ങളോടെ വളരെ സ്നേഹത്തോടെയാണ് പൊരുമാറിയത്. അതുപോലെ സംവിധായകൻ സക്കരിയയും സൗബിനും വളരെ സ്നേഹത്തോടെയാണ് പൊരുമാറിയത്. വളരെ ടെൻഷനോടുകൂടിയാണ് സിനിമയിലേയ്ക്ക് പോയത്. നാടകത്തിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന അതെ സന്തോഷമായിരുന്നു സുഡാനിയുടെ സെറ്റിൽ നിന്നും ലഭിച്ചതെന്നു സരസ്സ കൂട്ടിച്ചേർത്തു.English summary
sarasa balussery says about sudani from nigeria cinema experience

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X