ആ കഴിവ് അംഗീകരിക്കേണ്ടത് തന്നെ! രാധികയെക്കുറിച്ച് ശരത് കുമാറിന്റെ ആദ്യ ഭാര്യ പറഞ്ഞത്? വൈറലായി വീഡിയോ
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ ഇഷ്ടമുള്ളവരാണ് ശരത് കുമാറും കുടുംബവും. മകളായ വരലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അഭിനേത്രിയായ വരലക്ഷ്മി സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. സരസ്വതി എന്ന സിനിമയിലൂടെയായി ആ മോഹം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് താരപുത്രി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ശരത് കുമാറിന്റെ മുന്‍ഭാര്യയും വരലക്ഷ്മിയുടെ അമ്മയുമായ ഛായാ ദേവിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുന്‍ഭര്‍ത്താവിന്റെ ഇപ്പോഴത്തെ പങ്കാളി രാധികയെക്കുറിച്ചുള്ള ഛായയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വരലക്ഷ്മിയുടെ സഹോദരിയായ പൂജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മക്കളുടെ സംരംഭത്തിന് ആശംസ അറിയിച്ചായിരുന്നു അമ്മ എത്തിയത്.
എന്നെ സംബന്ധിച്ച് ഏറെ സന്തോഷവും, അഭിമാനവുമുള്ള നിമിഷമാണ്. പൂജയോടും, വരുവിനോടുമാണ് എനിക്ക് നന്ദി പറയാനുള്ളത്. ഞങ്ങളുടെ ജീവിതത്തിലെ വലിയ പില്ലറായി നില കൊള്ളുന്നതിന് നിക്കിനോട് നന്ദി പറയുന്നു. രാധികയും ശരതും മക്കള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. മാര്‍ച്ച് 6ന് റിലീസ് ചെയ്യുന്ന ചിത്രം എല്ലാവരും കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു മാധ്യമപ്രവര്‍ത്തകയായാണ് എന്റെ കരിയര്‍ തുടങ്ങുന്നത്. ദൂരദര്‍ശന് വേണ്ടിയായിരുന്നു അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത്. ആങ്കറായിരുന്നു. രാധിക മാമിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ളൊരു അവസരം അന്ന് എനിക്ക് ലഭിച്ചിരുന്നു. ദീപാവലി സ്‌പെഷലായാണ് അത് സംപ്രേഷണം ചെയ്തത്. അന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അസാമാന്യ അഭിനയമികവാണ് മാമിന്റേത്. മാമിന്റെ സിനിമയായ തായ്കിഴവിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

വരു സംവിധായികയെന്ന നിലയില്‍ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്. എനിക്ക് നിന്റത്ര സ്പീഡില്‍ സംസാരിക്കാനറിയില്ല. വളരെ സ്വീറ്റായൊരു പ്രൊഡ്യൂസറാണ് ചിത്രത്തിന്റേത്. പൂജയ്ക്കും ഇതൊരു നല്ല തുടക്കമാവട്ടെ. വരലക്ഷ്മിയും, ശരത് കുമാറുമടക്കമുള്ളവര്‍ സദസില്‍ ഇരുന്ന് ഛായയുടെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. മുന്‍ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ഭാര്യയെക്കുറിച്ച് എത്ര നന്നായാണ് അവര്‍ സംസാരിച്ചത്. വിവാഹമോചന ശേഷം പങ്കാളിയായിരുന്ന വ്യക്തിയെ ദേഷ്യത്തോടെ കാണുകയും, മോശം പറയുകയുമൊക്കെയാണ് പതിവ്. എന്നാല്‍ ഇന്നും പരസ്പര ബഹുമാനത്തോടെ മാത്രമേ ഇവര്‍ ഇടപെടുന്നുള്ളൂ എന്ന് തെളിയാന്‍ ഇതില്‍ കൂടുതലെന്ത് വേണമെന്നായിരുന്നു ചോദ്യങ്ങള്‍.
രാധികയെ അംഗീകരിക്കാനുള്ള ഛായയുടെ മനസ് അഭിനന്ദിച്ചേ മതിയാവൂ. രാധികയെക്കുറിച്ച് അവര്‍ പോസിറ്റീവായി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. ശരിക്കും സര്‍പ്രൈസായിരുന്നു. ആ സംസാരം കേട്ടാലെങ്കിലും രാധികയ്ക്ക് എഴുന്നേല്‍ക്കാമായിരുന്നു. അവതാരക പറഞ്ഞപ്പോഴാണ് എഴുന്നേറ്റത്. ഒരു മടിയുമില്ലാതെയാണ് രാധിക മാം എന്ന് അവര്‍ വിളിച്ചത്. എല്ലാവരും തന്മനെ പുകഴ്ത്തുന്നതില്‍ അസ്വസ്ഥയായിരുന്നു രാധിക. എഴുന്നേറ്റ് നിന്നാല്‍ എല്ലാവരും കൈയ്യടിക്കുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ അത് വേണ്ടിയിരുന്നില്ല എന്ന് അവര്‍ക്ക് തോന്നി. വരലക്ഷ്മിയാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം, അത് അങ്ങനെ തന്നെയാവട്ടെ എന്നായിരിക്കും അവര്‍ ചിന്തിച്ചതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.


Click it and Unblock the Notifications











