സന്തോഷവും സങ്കടവും കണ്ട 22 വർഷങ്ങൾ; വിധി നമ്മളെ ഒരുമിച്ച് നിർത്തി; വിവാഹ വാർഷിക ദിനത്തിൽ ശരത് കുമാർ

തെന്നിന്ത്യൻ സിനിമകളിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശരത് കുമാറും ഭാര്യ രാധികയും. സിനിമകളിൽ ഒരു കാലത്ത് തിളങ്ങി നിന്നവരാണ് രാധികയും ശരത് കുമാറും. 90 കളിൽ തമിഴ് സിനിമകളിൽ തിരക്കേറിയ നായിക നടിയായിരുന്നു രാധിക. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ അഭിനയിച്ച രാധിക ഇന്നും സിനിമകളിൽ സജീവമാണ്. അമ്മ വേഷങ്ങളിലാണ് നടി ഇന്ന് കൂടുതലായും അഭിനയിക്കുന്നത്.

സീരിയൽ രം​ഗത്തും കൈവെച്ച രാധിക അവിടെയും പ്രശസ്തി നേടി. പഴശ്ശിരാജ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് ശരത് കുമാർ കൂടുതൽ പരിചിതനായത്. മമ്മൂട്ടിക്കൊപ്പത്തിനൊപ്പം നിന്ന കഥാപാത്രമായിരുന്നു സിനിമയിൽ ശരത് കുമാർ അവതരിപ്പിച്ചത്.

ഛായദേവി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്

കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതത്തിലെ കാരണങ്ങളാലും ശരത് കുമാറും രാധികയും വാർത്തകളിൽ നിറയാറുണ്ട്. ശരത് കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായി. ഛായദേവി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്.

ഇവരുമായി വേർപിരിഞ്ഞ ശേഷമാണ് രാധിക നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ആദ്യ വിവാഹത്തിൽ വരലക്ഷ്മി. തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന താരമാണ് വരലക്ഷ്മി.

 അന്തരിച്ച നടൻ പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്

രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായി. അന്തരിച്ച നടൻ പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. 1985 ൽ വിവാഹം കഴിച്ച ഇരുവരും ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് ഹാർഡിയാണ് പിന്നീട് രാധികയെ വിവാഹം കഴിച്ചത്.

ഈ ബന്ധം രണ്ട് വർഷത്തിനുള്ളിൽ പിരിഞ്ഞു. 2001 ലാണ് ശരത് കുമാർ രാധികയുടെ ജീവിതത്തിൽ കടന്ന് വരുന്നത്. ഇരുവർക്കും രാഹുൽ ശരത് കുമാർ എന്ന മകനുമുണ്ട്.റിച്ചാർഡുമായുള്ള വിവാഹത്തിൽ റയാനെ ഹാർഡി എന്ന മകളും രാധികയ്ക്കുണ്ട്.

ഭാവിയിലും നമ്മളെ ഒരുമിച്ച് നിർത്താൻ സർവശക്തനോട് പ്രാർത്ഥിക്കുന്നു

ഇപ്പോഴിതാ തങ്ങളുടെ 22ാം വിവാഹ വാർഷികത്തിന് ശരത് കുമാർ പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. '22 വർഷം, ഇത് ജീവിതത്തിലെ ആനന്ദകരമായ യാത്രയാണ്. സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും യാത്ര. ആനന്ദകരമായ ഈ യാത്ര സന്തോഷം, സങ്കടം, കൊടുങ്കാറ്റ് തുടങ്ങി എല്ലാ വികാരങ്ങളും കണ്ടു'

'പക്ഷെ ഞങ്ങളുടെ വിധിയുടെ കെട്ടുറപ്പ് എല്ലാത്തിനെയും ഒരുമിച്ച് നിർത്തി. മനസ്സിലാക്കിയതിനും ത്യാ​​ഗങ്ങൾക്കും ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിത്തന്നതിനും നന്ദി. ഭാവിയിലും നമ്മളെ ഒരുമിച്ച് നിർത്താൻ സർവശക്തനോട് പ്രാർത്ഥിക്കുന്നു,' ശരത് കുമാർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

എല്ലാവരെയും രാധിക ചേർത്തു പിടിക്കുന്നു

രാധികയാണ് തന്റെ കുടുംബത്തെ ഒരുമിച്ച് കൊണ്ട് പോവുന്നതെന്ന് നേരത്തെ ശരത് കുമാർ പറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കി സുഹൃത്തുക്കളായിരിക്കാൻ പറ്റുമെന്ന തോന്നലിലാണ് വിവാ​ഹം കഴിക്കുന്നത്. ആദ്യ ഭാര്യയുടെയും മക്കളുടെയും നല്ല സുഹൃത്താണ് രാധിക.

കുടുംബം നല് രീതിയിൽ മുന്നോട്ട് പോവണമെന്ന് രാധികയ്ക്ക് നിർബന്ധമുണ്ട്. എല്ലാവരെയും രാധിക ചേർത്തു പിടിക്കുന്നു എന്നും ശരത് കുമാർ അന്ന് വ്യക്തമാക്കി.

വരലക്ഷ്മി അഭിനയ മോഹം പറഞ്ഞപ്പോൾ താൻ അതിനെ എതിർത്തു

മകൾ വരലക്ഷ്മി അഭിനയ മോഹം പറഞ്ഞപ്പോൾ താൻ അതിനെ എതിർത്തു. എന്നാൽ ആദ്യ ഭാര്യയും രാധികയും ലൊക്കേഷനിലേക്ക് ഒരുമിച്ചെത്തി സംസാരിച്ചാണ് തന്നെക്കൊണ്ട് സമ്മതിപ്പിച്ചതെന്നും ശരത് കുമാർ തുറന്ന് പറഞ്ഞു. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ശരത്കുമാർ. അതേസമയം അടുത്തിടെയിറങ്ങിയ പൊന്നിയിൻ സൽവനിൽ ഒരു വേഷം ശരത് കുമാർ ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: sarath kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X