എന്നെ കാണണമെന്ന് വരലക്ഷ്മി പറഞ്ഞു; സമ്പത്തും പ്രശസ്തിയുമാണോ ലക്ഷ്യമെന്നാണ് നോക്കാറുള്ളത്; ശരത്കുമാർ

കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നടന്നത്. കാമുകൻ നിക്കോളായ് സച്ച്ദേവുമായുള്ള വിവാഹം ആ​ഘോഷപൂർവം നടന്നു. തമിഴകത്തെ നിരവധി താരങ്ങൾ വിവാഹാഘോഷത്തിൽ പങ്കെടുത്തു. മാതാപിതാക്കളും സഹോദരങ്ങളും വരലക്ഷ്മിയുടെ വിവാഹ ദിനത്തിൽ നിറ സാന്നിധ്യമായി ഉണ്ടായിരുന്നു. 39ാം വയസിലാണ് വരലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടന്നത്. നിക്കോളായു‌‌ടെ രണ്ടാം വിവാ​ഹമാണിത്. മുൻ ഭാര്യയിൽ കൗമാരക്കാരിയായ മകൾ ഇദ്ദേഹത്തിനുണ്ട്.

ഇപ്പോഴിതാ വരലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് പിതാവ് ശരത്കുമാർ. വരലക്ഷ്മി പറഞ്ഞത് പ്രകാരം നിക്കോളായ് തന്നെ വന്ന് കണ്ടിരുന്നെന്നും അതിന് ശേഷമാണ് വിവാഹം തീരുമാനിച്ചതെന്നും ശരത്കുമാർ പറയുന്നു. ജീവിതത്തിന് ഒരു പ്രോസസുണ്ട്. ഒരുപാട് ആളുകളെ കാണും. സൗഹൃദവും അടുപ്പവും ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞ് വിവാഹമെന്ന തീരുമാനം ശരിയായാണോ എടുക്കുന്നതെന്നാണ് ഞാൻ നോക്കുന്നത്. അച്ഛനെ കണ്ട് സംസാരിക്കണമെന്ന് വരു നിക്കോളായിനോട് പറഞ്ഞു.

Sarathkumar

എന്നെ വന്ന് കണ്ടപ്പോൾ എനിക്കിഷ്ടമായി. എന്റെ സഹോദരിയുടെ മകളുടെ ഭർത്താവിനെയും വിവാഹത്തിന് മുമ്പ് ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ട് സംസാരിക്കുമ്പോൾ എന്താണിവരുടെ ഉദ്ദേശ്യം എന്ന് ഞാൻ നോക്കും. സെലിബ്രിറ്റി സ്റ്റാറ്റസിനോ സമ്പത്തിനോ വേണ്ടിയാണോ വിവാഹം ചെയ്യുന്നതെന്ന് നോക്കും. ജെനുവിനിറ്റി നോക്കും. എന്റെ മകളെ സംരക്ഷിക്കാൻ പറ്റുമോ എന്ന് നോക്കും. ശീലങ്ങളും നോക്കും. നിക്കോളായ്ക്ക് ദുശ്ശീലങ്ങളൊന്നും ഇല്ലെന്നും ശരത്കുമാർ വ്യക്തമാക്കി.

മകളുടെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ശരത്കുമാർ പറയുന്നു. ഒളിഞ്ഞിരുന്ന് അഭിപ്രായം പറയുന്നവർ എനിക്ക് കോമഡിയാണ്. നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞ് കൂടെയെന്നും ശരത്കുമാർ ചോദിക്കുന്നു. എന്നെയോ എന്നെയോ കുടുംബത്തെയോ കുറിച്ച് അറിയാതെ ഞങ്ങളെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്നും ശരത്കുമാർ വിമർശകരോട് പറഞ്ഞു.

Sarathkumar  Varalaxmi

ശരത്കുമാറിന്റെ ജീവിതത്തിലും രണ്ട് വിവാഹങ്ങൾ നടന്നിട്ടുണ്ട്. ആദ്യ ഭാര്യ ഛായ ദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഛായ ദേവിയുമായി പിരിഞ്ഞ ശേഷം നടി രാധികയെയാണ് ശരത്കുമാർ രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകനും പിറന്നു. രാഹുൽ എന്നാണ് മകന്റ് പേര്. വരലക്ഷ്മിയുടെ വിവാഹ ചടങ്ങിൽ രാധികയുമുണ്ടായിരുന്നു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞെങ്കിലും ഇവർ തമ്മിൽ ഇപ്പോഴും സൗഹൃദമുണ്ട്. എല്ലാവരും ഇപ്പോഴും ഒരു കുടുംബമായി ഒത്തു ചേരുന്നു.

കുടുംബത്തെ ഒന്നിച്ച് നിർത്താൻ പരിശ്രമിച്ചത് രാധികയാണെന്ന് ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനായിരുന്നു ആദ്യ ഭർത്താവ്. ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. പിന്നീട് ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. 2001 ലാണ് ശരത്കുമാറും രാധികയും വിവാഹിതരായത്.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X