രണ്ടാം ഭാര്യയായി രാധിക വന്നപ്പോൾ; ആദ്യം പ്രശ്നങ്ങളുണ്ടായി; വരലക്ഷ്മിയുമായി അടുത്തതിങ്ങനെ; ശരത്കുമാർ

ശരത്കുമാറിന്റെയും രാധികയുടെയും കുടുംബ ജീവിതം മിക്കപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. ആദ്യ വിവാഹബന്ധം പിരിഞ്ഞെങ്കിലും മുൻ ഭാര്യയെയും മക്കളെയും ശരത് കുമാർ മാറ്റി നിർത്തുന്നില്ല. ശരത് കുമാറിന്റെ ആദ്യ ഭാര്യയും മക്കളുമായി രാധികയ്ക്കും നല്ല അടുപ്പമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവരെല്ലാം ഒരുമിച്ച് കൂടാറുണ്ട്. ഛായദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്.

വരലക്ഷ്മി ഇന്ന് തിരക്കേറിയ നടിയാണ്. രാധികയിൽ രാഹുൽ എന്ന മകനും ശരത് കുമാറിനുണ്ട്. ശരത് കുമാറുമായി രാധികയുടെ മൂന്നാം വിവാഹമായിരുന്നു. അന്തരിച്ച നടൻ പ്രതാപ് പോത്തനായിരുന്നു ആദ്യ ഭർത്താവ്. ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്തു. റയാൻ എന്ന മകളും ജനിച്ചു. രണ്ട് വർഷത്തിനുള്ളിൽ റിച്ചാർഡ് ഹാരിയും രാധികയും പിരിഞ്ഞു. മകളെ രാധികയാണ് വളർത്തിയത്. 2001 ലാണ് രാധിക ശരത്കുമാറിനെ വിവാഹം ചെയ്യുന്നത്.

Sarathkumar, Varalakshmi, Radhika

ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശരത്കുമാർ. മകൻ രാഹുലിന് സിനിമാ രം​ഗത്തേക്ക് വരാൻ താൽപര്യമില്ലെന്ന് ശരത് കുമാർ വ്യക്തമാക്കി. ഫുട്ബോളിലും സ്പോർട്സ് സയൻസിലുമാണ് അവന് താൽപര്യം. സിം​ഗപ്പൂരിൽ ഫൈനാൻസ് ആന്റ് ബാങ്കിങ്ങ് പഠിക്കുകയാണ്. ഫുട്ബോളർ ആകണമെന്നാണ് അവന് ആ​ഗ്രഹം. സ്പോർട്സ് സയൻസിൽ ശ്രദ്ധ കൊടുക്കുന്നു. ഫുട്ബോളിൽ ഏത് മസിൽ ഡവലപ് ചെയ്യണം, ഏത് മസിൽ ആക്ടീവാക്കി വെക്കണം എന്നിവയിലൊക്കെ.

വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ കളിചിരിയാണ്. വരലക്ഷ്മിയാണ് വികൃതി. മകനെ രാധികയേക്കാൾ കൺട്രോൾ ചെയ്യുന്നത് വരലക്ഷ്മിയാണ്. എന്താ‌ടാ എന്ന് ചോദിച്ചാൽ തീർന്നു. അപ്പോളവൻ നിശബ്ദനാകുമെന്നും ശരത്കുമാർ പറഞ്ഞു. കുടുംബത്തിലെ ഐക്യത്തെക്കുറിച്ചും നടൻ സംസാരിച്ചു. ദൈവം ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിച്ചിട്ടുണ്ടെന്ന് കരുതുന്നു.

Sarathkumar, Varalakshmi, Radhika

ഡിവോഴ്സ് ആയെങ്കിലും ആദ്യ ഭാര്യ സംസാരിക്കുകയും തീരുമാനങ്ങളുടെ ഭാ​ഗമാകുകയും ചെയ്യുന്നു. അച്ഛനോട് സംസാരിക്കരുതെന്ന് അവൾ മക്കളോട് പറഞ്ഞിട്ടില്ല. ചില കാരണങ്ങളാൽ പിരിഞ്ഞു. എന്നാൽ സുഹൃത്തുക്കളായി മുന്നോട്ട് പോകാൻ കഴിഞ്ഞതിലും എല്ലാവരും ഒരുമിച്ച് കാണുന്നതിലും സന്തോഷമുണ്ട്. വരലക്ഷ്മിയും രാധികയും തമ്മിൽ വളരെയധികം അടുപ്പമുണ്ടെന്ന് ശരത് കുമാർ പറയുന്നു.

അതേസമയം തുടക്കത്തിൽ ചില അസ്വരാസ്യങ്ങളും ഇൻസെക്യൂരിറ്റിയും രണ്ട് വശത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ പരസ്പരം മനസിലാക്കിയപ്പോൾ എല്ലാവരും ഒരുമിച്ചെന്നും നടൻ തുറന്നു പറഞ്ഞു. രാധികയുടെ വലിയ ശ്രമങ്ങൾ അതിന് പിന്നിലുണ്ടെന്നും ശരത് കുമാർ വ്യക്തമാക്കി. രാധികയുടെ മുൻ വിവാഹബന്ധത്തിലെ മകൾ റെയാനെക്കുറിച്ചും ശരത്കുമാർ സംസാരിച്ചു. റയാന് തന്നോട് വളരെയധികം സ്നേഹമുണ്ടെന്ന് രാധിക പറയുന്നു.

എനിക്കും രാധികയ്ക്കുമിടയിൽ ചെറിയ പ്രശ്നങ്ങൾ വന്നാൽ റയാൻ എന്റെ കൂടെ നിൽക്കും. അമ്മ വെറുതെ അച്ഛനോട് വഴക്കിടരുതെന്ന് പറയും. റയാന്റെ വിവാഹം താനും രാധികയും നല്ല രീതിയിൽ നടത്തി. മറ്റ് മക്കളുടെ വിവാഹം നന്നായി നടത്തണമെന്ന് രാധികയും താനും തീരുമാനിച്ചിട്ടുണ്ടെന്നും ശരത്കുമാർ വ്യക്തമാക്കി. വരലക്ഷ്മിക്ക് സിനിമാ രം​ഗത്ത് വരാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ താൻ ആദ്യം എതിർത്തിരുന്നു. അന്ന് രാധികയും ആദ്യ ഭാര്യ ഛായ ദേവിയുമാണ് തന്നോട് ഇതേക്കുറിച്ച് സംസാരിച്ച് സംസാരിച്ച് സമ്മതിപ്പിച്ചതെന്നും ശരത്കുമാർ വ്യക്തമാക്കി.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X