വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ

ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും കുടുംബ ജീവിതം എപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധങ്ങളും വേർപിരിയലും വാർത്തയായതാണ്. ശര്തകുമാറുമായി രാധികയുടെ മൂന്നാം വിവാഹമായിരുന്നു. ശരത്കുമാറിന്റെ രണ്ടാം വിവാഹവും. മുൻ ഭർത്താവ് റിച്ചാർഡ് ഹാർഡിയിൽ രാധികയ്ക്ക് പിറന്ന മകളാണ് റായൻ. സിം​ഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ട് പോകവെയാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാർ കടന്ന് വരുന്നത്.

ഇരുവരും വിവാഹം ചെയ്തു. റായനെ സ്വന്തം മകളെ പോലെ ശരത്കുമാർ സ്നേഹിച്ചു. റായനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ശരത്കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റായൻ തനിക്ക് പ്രിയപ്പെട്ട മകളാണെന്ന് ശരത്കുമാർ പറയുന്നു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Sarathkumar Family

എന്റെ എല്ലാ മക്കൾക്കും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. രാധികയും ഞാനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ തുടക്കത്തിൽ ചില കശപിശയുണ്ടായിരുന്നു. അപ്പോഴൊക്കെ റായൻ ആണ് ഞങ്ങളെ ഒന്നിപ്പിച്ച് നിർത്തിയ ശക്തി. പ്രശ്നം നിങ്ങളും അച്ഛനും തമ്മിലാണ്, ഞാനും അച്ഛനും തമ്മിലല്ല എന്നെ വിടൂ എന്ന് റായൻ രാധികയോട് പറയും. അത് ഞങ്ങളെ പരസ്പരം വീണ്ടും ഒന്നിപ്പിക്കുന്ന ഘടകമായി. ഞാനാണ് അച്ഛനെ ന്ന് അവൾ തീരുമാനിച്ചു.

പ്രശ്നങ്ങൾ നിങ്ങൾ തമ്മിൽ പറഞ്ഞ് തീർക്കുക, എന്നോട് അവിടെ നിന്ന് മാറാനും ഇവിടെ നിന്ന് അ​ങ്ങോട്ട് മാറാനും പറയേണ്ടെന്ന് റായൻ പറഞ്ഞു. അവൾക്ക് അക്കാര്യത്തിൽ വളരെ വ്യക്തതയുണ്ടായിരുന്നു. ഞാനാണ് അവളുടെ അച്ഛനെന്ന്. അത് റായനിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ശരത്കുമാർ പറയുന്നു.

നേരത്തെ ശരത്കുമാറിനോടുള്ള സ്നേഹത്തെക്കുറിച്ച് റായനും സംസാരിച്ചിരുന്നു. അമ്മ വിവാഹം ചെയ്ത ശേഷം പലരും താൻ എന്തിനാണിവിടെ തുടരുന്നതെന്ന് ചോദിച്ചിരുന്നു. കുടുംബാം​ഗങ്ങൾ വന്ന് നീയെന്താണിവിടെ എന്ന് ചോദിച്ചു. അവൾ പുതിയ ജേർണിയിലാണ്. നീ അധിക പറ്റാണെന്ന് പറഞ്ഞു. എന്ത് കൊണ്ട് പോകുന്നില്ല, അച്ഛനെ കണ്ടെത്തുന്നില്ല, ബോർഡിം​ഗ് സ്കൂളിൽ പോകുന്നില്ല എന്നൊക്കെ ചോദിച്ചു.

എനിക്ക് വേണ്ടി നിന്നത് അച്ഛനാണ്. അധികഭാരമായി ഞാനവളെ കാണുന്നില്ല, എന്റെ ജീവിതത്തിലെ ബോണസായാണ് കാണുന്നതെന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ എപ്പോഴും പ്രൊട്ടക്ടീവ് ആയിരുന്നു. എല്ലാത്തിലും എനിക്കൊപ്പം നിന്നയാളാണ് പിതാവെന്നാണ് റായൻ ഒരിക്കൽ പറഞ്ഞത്. തനിക്ക് ജന്മം നൽകിയ പിതാവിനെ കാണാനാ​ഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തെ തേടി കണ്ടെത്തി. എന്നാൽ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല ആ കൂടിക്കാഴ്ച. തങ്ങൾ രണ്ട് പേരും അപരിചിതരെ പോലെയായിരുന്നെന്നും റായൻ ഓർത്തു.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X