കണ്ട അന്ന് മുതൽ സ്വന്തം മകളാണ്, ദേഷ്യം വന്നാൽ പോലും ഞാനങ്ങനെ ചിന്തിക്കാറില്ല; മനസ് തുറന്ന് ശരത്കുമാർ

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ശരത്കുമാറും രാധിക ശരത്കുമാറും. ഏവർക്കും മാതൃകയായാണ് ഇവരുടെ കുടുംബ ജീവിതം. മുൻ വിവാഹ ബന്ധങ്ങളിൽ മക്കളുള്ളവരാണ് ഇരുവരും. ആദ്യ ഭാര്യ ഛായ സിം​ഗിൽ വരലക്ഷ്മി, പൂജ എന്നീ മക്കളാണ് ശരത്കുമാറിനുള്ളത്. 1984 ൽ വിവാഹിതരായ ഇരുവരും 2000 ൽ വേർപിരിഞ്ഞു. മറുവശത്ത് മുൻ ഭർത്താവ് റിച്ചാർഡ് ഹാർ‌ഡിയിൽ റയാൻ ഹാർഡി എന്ന മകൾ രാധികയ്ക്കുണ്ട്. രാഹുൽ എന്നാണ് രാധികയ്ക്കും ശരത്കുമാറിനും പിറന്ന മകന്റെ പേര്.

നാല് മക്കളുടെയും കാര്യത്തിൽ താര ദമ്പതികൾ ശ്രദ്ധ നൽകുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് ശരത്കുമാർ റയാന്റെ വിവാഹം നടത്തി. വരലക്ഷ്മിയുടെ വിവാഹത്തിന് എല്ലാത്തിനും മുന്നിൽ നിൽക്കാൻ രാധികയുമുണ്ടായിരുന്നു. സ്വന്തം മകളായാണ് റയാനെ ശരത്കുമാർ കാണുന്നത്. റയാനോടുള്ള സ്നേ​ഹത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശരത്കുമാർ. റയാന്റെ യൂട്യൂബ് ചാനലിലാണ് നടൻ മനസ് തുറന്നത്.

Sarathkumar  Rayane Hardy

നാല് മക്കളാണ് എനിക്കെന്ന് ആര് ചോദിച്ചാലും പറയാറുണ്ട്. നിന്നെ (റയാൻ) കണ്ട നാൾ മുതൽ നീ എന്റെ മകളാണ്. പൂജയെയും വരലക്ഷ്മിയെയും വഴക്ക് പറയുന്നത് പോലെ തന്നെയാണ് നിന്നെയും വഴക്ക് പറയാറ്. ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ എന്നത് പഴയ പഴമൊഴിയാണ്. അങ്ങനെയാെന്നുമില്ല. ആളുകളോടുള്ള ബന്ധമാണ് രക്തബന്ധമെന്ന് ഞാൻ വിശ്വസിക്കുന്നു. റയാൻ എന്റെ മകളല്ലെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയിട്ടില്ല. ദേഷ്യം വന്നാൽ പോലും താനങ്ങനെ ചിന്തിക്കില്ലെന്നും ശരത്കുമാർ പറഞ്ഞു.

തന്റെയും സഹോദരിമാരുടെയും ബോയ്ഫ്രണ്ടുകളെക്കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നത് ശരത്കുമാറിനാണെന്ന് റയാൻ പറയുന്നുണ്ട്. ഇതേക്കുറിച്ചും ശരത്കുമാർ സംസാരിച്ചു. എവിടെ എന്ത് സംഭവിച്ചാലും എനിക്ക് വിവരം ലഭിക്കും. രാഹുലിന്റെ വിചാരം രാത്രി 12 മണിക്ക് ശേഷം ആരുമറിയാതെ വീട്ടിൽ നിന്നിറങ്ങി കാറിൽ പോയാൽ ഞാൻ അറിയില്ലെന്നാണ്. ​

Sarathkumar  Rayane Hardy

ഗേറ്റ് വിട്ട് പോകുമ്പോഴേക്കും വാച്ച്മാൻ എന്നോട് കാര്യം പറയും. എനിക്ക് എന്റേതായ സൗഹൃദങ്ങളും സർക്കിളുകളുമുണ്ട്. ഒന്ന് ശ്രദ്ധിച്ചേക്ക് എന്നെല്ലാം പറയാൻ ആളുകളുണ്ട്. ഒരുപാട് കാര്യങ്ങൾ എനിക്ക് സെൻസ് ചെയ്യാൻ പറ്റും. രണ്ട് മൂന്ന് തവണ വന്നാൽ ഞാൻ ചിന്തിക്കും. അങ്ങനെയാണ് മക്കളുടെ പ്രണയത്തെക്കുറിച്ച് താനറിഞ്ഞതെന്ന് ശരത്കുമാർ വ്യക്തമാക്കി.

‌‌‌മക്കളെ വിവാഹം ചെയ്തവർ പ്രണയത്തിലായപ്പോഴേ തന്നോട് വന്ന് സംസാരിച്ചിട്ടുണ്ട്. മക്കളും തുറന്ന് പറഞ്ഞിട്ടുണ്ട്. മക്കൾ തന്നെ വിശ്വസിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ശരത്കുമാർ വ്യക്തമാക്കി. ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്ന് മക്കൾക്ക് ബോധ്യമുണ്ടെന്ന് ശരത്കുമാർ ചൂണ്ടിക്കാട്ടി. അടുത്തിടെയാണ് വരലക്ഷ്മി വിവാഹിതയായത്. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. ക്രിക്കറ്റർ അഭിമന്യു മിഥുനിനെയാണ് റയാൻ ഹാർഡി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് റയാൻ ഹാർഡി.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X