പിരിയുന്നത് വരലക്ഷ്മി കണ്ടതാണ്, പുതിയ കുടുംബവും സഹോദരങ്ങളും; അവളെന്ന വെറുത്തില്ല...; തുറന്ന് പറഞ്ഞ് ശരത്കുമാർ
നടൻ ശരത്കുമാറിന്റെ ജീവിതം എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞെങ്കിലും ഈ കുടുംബവും രണ്ടാമത്തെ ഭാര്യ രാധിക ശരത്കുമാറിനൊപ്പമുള്ള കുടുംബ ജീവിതവും ശരത്കുമാർ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നു. ഛായ ദേവി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നിവരാണ് ഈ ബന്ധത്തിലെ മക്കൾ. രാധിക ശരത്കുമാറിൽ രാഹുൽ എന്ന മകനുമുണ്ട്. രാധികയ്ക്ക് മുൻ വിവാഹ ബന്ധത്തിൽ റയാൻ ഹാർഡി എന്ന മകളുമുണ്ട്. റയാനെ മകളായി ശരത്കുമാർ കാണുന്നു. മക്കൾ നാല് പേരെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ശരത്കുമാർ. റയാനുമായുള്ള സംഭാഷണത്തിനിടെയാണ് നടൻ മനസ് തുറന്നത്.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമെന്തെന്ന് ആളുകൾ മനസിലാക്കേണ്ടതുണ്ട്. ദൈവം തീരുമാനിക്കുന്നതാണ് എല്ലാം. ജീവിതത്തിൽ നടക്കാനുള്ളത് നടക്കും. എന്താണ് ജീവിതത്തിലുള്ളതെന്ന് നോക്കി മനോഹരമായി മുന്നോട്ട് പോകുക. തന്റെ നാല് മക്കളും വ്യത്യസ്തരാണ്. അവരിൽ ഓരോരുത്തരിൽ നിന്നും ഓരോ കാര്യം താൻ പഠിച്ചിട്ടുണ്ടെന്ന് ശരത്കുമാർ പറയുന്നു. വരു (വരലക്ഷ്മി) മൂത്ത മകളാണ്. അവൾ ഒരുപാട് പ്രതിബന്ധങ്ങൾ കണ്ടിട്ടുണ്ട്. നീ (റയാൻ) ഞാനും രാധികയും തമ്മിലുള്ള പുതിയ റിലേഷൻഷിപ്പ് കണ്ടപ്പോൾ വരു അവിടെ ബ്രേക്കപ്പ് മാത്രമാണ് കണ്ടത്. ആദ്യത്തെ മകളാണവൾ.

എന്നോട് വളരെ അടുപ്പമുള്ളവൾ. പിന്നീട് പൂജയും നീയും (റയാൻ) രാഹുലും വന്നു. എന്താണെങ്കിലും ഡാഡി ഡാഡിയാണെന്ന് അവൾ മനസിൽ കരുതി. ഒരിക്കലും അതിന്റെ പേരിൽ എന്നെ അവൾ വെറുത്തിട്ടില്ല. തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും. പിന്നീടത് മറികടന്നു. വരു വളരെ ശക്തയും ടഫും ചിന്തയിൽ വ്യക്തതയുള്ളവളുമാണ്. തമാശക്കാരിയാണ്. പക്ഷെ ചിലപ്പോൾ പ്രശ്നക്കാരിയും.
നീ (റയാൻ) ഒരു തരത്തിൽ വരുവാണ്. നിങ്ങൾ രണ്ട് പേരും ടഫ് ആണ്. രണ്ട് പേരും പിശുക്കുന്നവരാണ്. പണത്തിന്റെ വിലയറിയാം. എവിടെ എങ്ങനെ സ്വയം പ്ലേസ് ചെയ്യണമെന്ന് നിനക്കറിയാം. ഇന്ന് നീയൊരു സെലിബ്രിറ്റിയാണ്. സെൽഫ് മേഡ്. അതേസമയം നീ ദുർബലയുമാണ്. വരുവിനെ ഞാൻ കരഞ്ഞ് കണ്ടിട്ടേയില്ല. എന്നാൽ നീ ചെറിയ കാര്യങ്ങളിൽ പോലും കരയും.

പൂജയെക്കുറിച്ച് ഇപ്പോഴും ഞാൻ പൂർണമായും മനസിലാക്കിയിട്ടില്ല. ഒഴുക്കിൽ പോകുന്ന മാലാഖയെ പോലെയാണവൾ. ഉന്നത വിദ്യഭ്യാസമുള്ളയാളാണ്. ഒരു കാര്യ ഏൽപ്പിച്ചാൽ നന്നായി ചെയ്യും. രാഹുലിനെ കുറച്ച് ലാളിച്ച് വഷളാക്കിയിട്ടുണ്ട്. ജീവിതത്തിൽ പണത്തിന്റെ മൂല്യം മനസിലാക്കേണ്ടതുണ്ട്. നിങ്ങളെല്ലാം അതിലൂടെ കടന്ന് പോയതാണ്.
പക്ഷെ രാഹുൽ കാണുമ്പോൾ എപ്പോഴും പണമുണ്ട്. പക്ഷെ പണമില്ലാത്തപ്പോൾ എന്ത് ചെയ്യുമെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് അവനോട് ഞാനെപ്പോഴും പറയാറുണ്ട്. മക്കളുടെ കാര്യത്തിൽ എനിക്ക് ദുഖം ഇല്ല. അവരുടെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ചിലപ്പോൾ ദേഷ്യപ്പെട്ടേക്കാം. പക്ഷെ അത് മറക്കുമെന്നും ശരത്കുമാർ പറഞ്ഞു. റയാന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശരത്കുമാർ.


Click it and Unblock the Notifications











