എന്തിനാണ് പിരിഞ്ഞതെന്ന് ഇവർക്കറിയാമോ?; രാധികയെ രണ്ടാമത് വിവാഹം ചെയ്തതിന് കാരണം; ശരത്കുമാർ

തമിഴകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് ശരത്കുമാർ. 70 കാരനായ ശരത്കുമാറിന് ഇന്നും ശ്രദ്ധേയമായ വേഷങ്ങൾ ലഭിക്കുന്നു. ശരത്കുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് ശരത്കുമാറിന്റെ ജീവിതത്തിൽ നടന്നത്. രണ്ട് വിവാഹമാണ് ശരത്കുമാറിന്റെ ജീവിതത്തിൽ നടന്നത്. ഛായദേവി എന്നാണ് മുൻ ഭാര്യയു‌ടെ പേര്. ന‌ടി വരലക്ഷ്മി, പൂജ എന്നീ പെൺമക്കൾ ഈ ബന്ധത്തിൽ ജനിച്ചു. നടി രാധികയെയാണ് ശരത്കുമാർ രണ്ടാമത് വിവാഹം ചെയ്തത്. രാഹുൽ എന്ന മകനും ഇവർക്ക് ജനിച്ചു.

ആദ്യ ഭാര്യയുമായി പിരിഞ്ഞെങ്കിലും ഇവർ ഇന്നും ശരത്കുമാറിന്റെ കുടുംബാം​ഗം പോലെ തന്നെയാണ്. വിശേഷ ദിവസങ്ങളിലെല്ലാം ഇവരെ ഒരുമിച്ച് കാണാറുണ്ട്. വരലക്ഷ്മിയുടെ വിവാഹ ചടങ്ങുകൾ ഛായദേവിയും ശരത്കുമാറും രാധികയും മുന്നിൽ നിന്ന് നടത്തി. തന്റെ മുൻ വിവാഹ ബന്ധത്തിൽ രാധികയ്ക്ക് റായൻ എന്ന മകളുണ്ട്. നേരത്തെ റായന്റെ വിവാ​ഹം ന‌ടത്തിയത് രാധികയും ശരത്കുമാറും ചേർന്നാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ശരത്കുമാർ.

Sarathkumar

അതെന്റെ കുടുംബവമാണ്. എല്ലാവരും പരസ്പരം മനസിലാക്കുന്നു. അവർക്ക് വേണ്ട സ്പേസും ബഹുമാനവും നൽകുന്നു. കുടുംബത്തെക്കുറിച്ച് വരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങളെക്കുറിച്ച് ഇവർക്ക് അറിയില്ല. ഞങ്ങൾ എങ്ങനെ ഇവിടയെത്തി, എത്ര കഷ്ടപ്പെട്ടു എന്ന് അറിയില്ല. പലരും കഥകളുണ്ടാക്കുന്നു. റിലേഷൻഷിപ്പിൽ എന്തോ പ്രശ്നമായെന്ന് പറയുന്നു. എന്താണ് പ്രശ്നമായതെന്ന് ആർക്കെങ്കിലും അറിയുമോ. ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്. അത് ഞങ്ങളുടേത് മാത്രമാണ്. നിങ്ങൾ അതിൽ അഭിപ്രായം പറയേണ്ട.

സ്വന്തം ജീവിതം നോക്കുക. നടക്കാത്ത കാര്യങ്ങൾ നടന്നെന്ന് പറയുന്നു. ഇവർക്കെതിരെ താൻ നടപടിയെടുക്കുമെന്നും ശരത്കുമാർ വ്യക്തമാക്കി. രാധികയെ വിവാഹം ചെയ്തതിനെക്കുറിച്ചും ശരത്കുമാർ സംസാരിച്ചു. ജീവിതത്തിൽ പല പാതകളിലൂടെ പോകേണ്ടി വരും. കുറേക്കാലം ഞാൻ സിം​ഗിളായിരിക്കുകയാണെന്ന് അമ്മയും കരുതി. നല്ല സുഹൃത്തായിരുന്നു രാധിക. അങ്ങനെ വിവാഹം ചെയ്തെന്നും ശരത്കുമാർ പറഞ്ഞു.ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും ശരത്കുമാർ സംസാരിച്ചു.

Sarathkumar

ഏതൊരാൾക്കും ഒരു ബന്ധവും സൗഹൃദവും ഇല്ലാതാകുമ്പോൾ വിഷമം തോന്നും. ബന്ധം അവസാനിച്ചെന്ന് കരുതി ഞങ്ങൾക്ക് ഒരു തരത്തിലും കരുതൽ ഇല്ലെന്ന് കരുതരുതെന്നും ശരത്കുമാർ വ്യക്തമാക്കി. രാധികയുടെയും ശരത്കുമാറിന്റെയും മുൻ ബന്ധങ്ങൾ തമിഴ് മീഡിയകളിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ശരത്കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ രാധിക വിവാഹ മോചിതയായതാണ്.

അന്തരിച്ച നടൻ പ്രതാപ് പോത്തനെ ആണ് രാധിക ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ഈ ബന്ധത്തിൽ പിറന്ന മകളാണ് റായൻ. . 2001 ലാണ് ശരത്കുമാറിനെ രാധിക വിവാഹം ചെയ്യുന്നത്.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X