സെറ്റിൽ പൊരിഞ്ഞ അടി; അരിവാളുമായി ആളുകൾ; ധൈര്യത്തോടെ നിന്ന് വരലക്ഷ്മി; അന്ന് നടന്നതിനെക്കുറിച്ച് കുടുബം

നടൻ ശരത്കുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും വാർത്തയായിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശരത്കുമാർ നടി രാധികയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകനുമുണ്ട്. ഛായദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. വരലക്ഷ്മി ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് സജീവമാണ്. ഇപ്പോഴിതാ പൂജയും ശരത്കുമാറും ഒരുമിച്ചെത്തിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ​ഗലാട്ട തമിഴിനോടാണ് ഇരുവരും മനസ് തുറന്നത്.

തന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ച് പൂജ ശരത്കുമാർ സംസാരിച്ചു. ഞാനന്ന് ചെറുപ്പമാണ്. വരുവും ഞങ്ങളും മൈസൂരിൽ ഷൂട്ടിം​ഗിന് പോയതാണ്. അവിടെ ഒരു വഴക്ക് നടന്നു. അച്ഛൻ ഞങ്ങളോട് അവിടെ നിന്നും പോകാൻ പറഞ്ഞു. ഞങ്ങൾ ഓടി കാറിൽ കയറി. പെട്ടെന്ന് ലോറികളിൽ ആൾക്കാർ ഇറങ്ങുന്നു. അരിവാളും കത്തിയുമുണ്ട്. ഞങ്ങൾ പകച്ചു നിന്നു. കാർ തകർത്തു. ഡ്രെെവറെ അടിച്ചു. ഞങ്ങൾക്കവിടെ നിന്നും പോകാൻ പറ്റില്ല.

Sarathkumar

അച്ഛൻ വരാതെ ഞാൻ ഇവിടെ നിന്നും അനങ്ങില്ലെന്ന് വരു പറഞ്ഞു. അത് ഭയാനകമായ അനുഭവമായിരുന്നെന്ന് പൂജ പറയുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ച് ശരത്കുമാറും സംസാരിച്ചു. രവികുമാർ സിനിമയിലെ അവസാന ഷോട്ട് എടുക്കുകയാണ്. പിന്നിൽ നിന്ന് ചിലർ ഡാൻസ് ചെയ്തു. അവർ മദ്യപിച്ചിരുന്നു. ഇത് ചോദിക്കാൻ പോയപ്പോൾ രവികുമാർ സാറെ അവർ അടിച്ചു. അതോടെ യൂണിറ്റ് മുഴുവൻ അവരെ അടിക്കാൻ പോയി.

ഇത് കണ്ടയുടനെ ഞാൻ മക്കളോട് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞു. അവർ ഇവരെ എന്തെങ്കിലും ചെയ്താൽ എനിക്ക് വഴക്കിന് ഇറങ്ങേണ്ടി വരും. മെയിൻ റോഡ‍ിലേക്ക് കടക്കാൻ ഒരു റോഡ് മാത്രമേയുള്ളൂ. അടുത്ത് ​ഗ്രാമങ്ങളുണ്ട്. വലിയ പ്രശ്നമാകുമെന്ന് മുൻകൂട്ടി കണ്ട താൻ യൂണിറ്റിലുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ശരത്കുമാർ പറയുന്നു. എന്നാൽ അവർ രവികുമാർ സാറിനോടുള്ള സ്നേഹം കാണിക്കുന്നെന്ന് പറഞ്ഞ് അടി നിർത്തിയില്ല. എന്നാൽ അടിച്ചവർ തിരിച്ചടിച്ചു. യൂണിറ്റിലുള്ളവരെയെല്ലാം അവർ അടിച്ചു.

Varalaxmi Sarathkumar

ഞാൻ പോകുമ്പോഴും ഇവർ നടുവിൽ നിൽക്കുകയാണ്. എന്നാൽ അടി കിട്ടിയ ഒരാൾ ഇദ്ദേഹമാണ് എന്നെ അടിക്കാൻ ശ്രമിച്ചപ്പോൾ ത‌ടുത്തതെന്ന് പറഞ്ഞു. ഞാൻ അവരോട് കന്നഡത്തിൽ സംസാരിച്ചു. താൻ സുരക്ഷിതമായി മക്കളെ അവിടെ നിന്നും രക്ഷിച്ചെന്നും തിരിച്ച് വരുമ്പോൾ എസ്പിയെ സ്ഥലത്ത് എത്തിച്ചെന്നും ശരത്കുമാർ ഓർത്തു. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയേണ്ടതുണ്ടെന്നും ശരത്കുമാർ ചൂണ്ടിക്കാട്ടി. വരലക്ഷ്മി വളരെ ബോൾ‍ഡാണെന്ന് ശരത്കുമാർ പറയുന്നു.

ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു. നിങ്ങളുടെ മകൾ ഒരു പ്രശ്നത്തിലകപ്പെട്ടിട്ടുണ്ട്, ഉടനെ വരണം എന്ന് പറഞ്ഞു. ഞാൻ സുഹൃത്തുക്കളെ അയച്ചു. സംഭവം എന്താണെന്ന് നോക്കി. മൂന്ന് ആൺകുട്ടികൾ പെൺകുട്ടികളുടെ ദേഹത്ത് തട്ടി നടന്നു. വരു അവരെ ഇടിച്ച് ചോരയുടെ നിറത്തിലാക്കി. എന്നാൽ പബ്ലിക് വരുവിനെതിരെ തിരിഞ്ഞു. ഇങ്ങനെയാണോ അടിക്കുന്നതെന്ന് അവർ ചോദിച്ചെന്നും ശരത്കുമാർ പറയുന്നു.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X