നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് ഇതുകൊണ്ടാണ്, ഭര്‍ത്താവിന് ആശംസകളുമായി സരയു

ഭർത്താവ് സനൽ വി ദേവിന് ജന്മദിനാശംസകളുമായി നടി സരയു മോഹൻ. ഒരു ഹൃദയ സ്പർശിയായ ആശംസയാണ് സരയു നേർന്നിരിക്കുുന്നത്. ആശംസകൾക്കൊപ്പം സനലിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സരയുവിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ട്. സനലിന് പിറന്നാൾ ആശംസയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.നടിയുടെ വാക്കുകൾ ഇങ്ങനെ....

sarayu

"വര്‍ഷങ്ങള്‍ കഴിയും തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്....
ജീവിതം സ്വപ്നം പോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാംന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍...കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം....പിറന്നാള്‍ ഉമ്മകള്‍....." എന്നാണ് സരയുവിന്റെ കുറിപ്പ്.

സിനിമയിൽ സംവിധാന സഹായിയാണ് സനൽ. 2016 ലായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ആടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.വിവാഹ ശേഷവും സിനിമയിൽ സജീവമാണ് സരയു. ലോഹിതദാസ് സംവിധ്നം ചെയ്ത ചക്കരമുത്ത് സിനിമയിലൂടെയാണ് സരയു വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 2009 ൽ പുറത്തു വന്ന കപ്പൽ മുതലാളി എന്ന ചിത്രത്തിലൂടെ രമേഷ് പിഷാരടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് വെറുതേ ഒരു ഭാര്യ, കപ്പല്‍ മുതലാളി, ചേകവര്‍, നായിക, ജനപ്രിയന്‍, നിദ്ര, ഹീറോ, ബാങ്കിങ് അവേഴ്‌സ് 10 ടു 4, കൊന്തയും പൂണൂലും, വര്‍ഷം, സാള്‍ട്ട് മാംഗോ ട്രീ തുടങ്ങി നിരവധി മലയാള സിനിമകളില്‍ സഹനടിയായി തിളങ്ങിയിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സരയു സജീവമാണ്. സീരിയലിലും റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെ ഷക്കീല എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സരയു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു താരത്തിന് ലഭിച്ചത്. സരയുവിന്റെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ സംരംഭമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നടി ചെയ്ത ഹ്രസ്വചിത്രമായിരുന്ന ഷക്കീല.സുഗീഷ് ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമൽ കെ ജോബിയായിരുന്നു കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. ഷിജു എം ഭാസ്കർ ഛായാഗ്രഹണം. മനു രമേശനായിരുന്നു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സരയു ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X