കല്യാണം കഴിച്ചാല്‍ ശരിയാവില്ലെന്ന് ചിന്തിച്ചതാണ്; സനലുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റി സരയു മോഹന്‍

മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് സരയു മോഹന്‍. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവ സാന്നിധ്യമായ സരയു തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ ഭര്‍ത്താവും സംവിധായകനുമായ സനലിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടിയിപ്പോള്‍.

അതേ സമയം സനലുമായി ഉണ്ടായ പ്രണയവിവാഹത്തെ കുറിച്ച് പറയുന്ന നടിയുടെ പുത്തന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിംഗ ഫാമിലി എന്ന പരിപാടിയില്‍ മത്സരിക്കാനെത്തിയതായിരുന്നു താരദമ്പതിമാര്‍. അവതാരകനായ ജിപിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് താരദമ്പതിമാര്‍ അവരുടെ പ്രണയകഥ പങ്കുവെച്ചത്.

രചന ചേച്ചിയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്

പ്രണയവിവാഹമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'ഓ' എന്നായിരുന്നു സരയുവിന്റെ മറുപടി. ഇത് മനസില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞ് സരയുവിനെ കളിയാക്കി കൊണ്ടാണ് സനലും ജോമോളും ജിപിയുമുള്‍പ്പടെ കേട്ടിരുന്നവരെല്ലാം ചിരിച്ചത്.

'രചന ചേച്ചിയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമയുടെ സെലിബ്രേഷനിടയിലായിരുന്നു അത്. ഞാന്‍ രചന ചേച്ചിക്കൊപ്പമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. സനല്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. ഇത് സനല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞാണ് രചന ചേച്ചി പരിചയപ്പെടുത്തിയത്'.

വര്‍ഷം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രൊപ്പോസ് ചെയ്യുന്നു

'പിന്നെ സനലൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഒരു ബൈറ്റിന് വേണ്ടി വിളിച്ചിരുന്നു. അന്ന് ജസ്റ്റ് സംസാരിച്ചങ്ങ് പോയി. പിന്നെ വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിില്‍ വെച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുപ്പത്തിലാവുന്നതെന്ന്', സരയൂ പറയുന്നു.

'വര്‍ഷം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രൊപ്പോസ് ചെയ്യുന്നു. ആ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഏകദേശം കാര്യങ്ങള്‍ തീരുമാനമായി. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ജിപിയുടെ ചോദ്യത്തിന് തീര്‍ച്ചയായും അത് ഞാനാണെന്ന്', സനല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നാണ് തമാശരൂപേണ സനല്‍ പറയുന്നത്.

പ്രൊപ്പോസ് ചെയ്തതിന് ശേഷം  അവള്‍ മറുപടി ഒന്നും പറഞ്ഞില്ലെന്ന് സനൽ

പ്രൊപ്പോസ് ചെയ്തതിന് ശേഷം സരയൂവിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് അവള്‍ മറുപടി ഒന്നും പറഞ്ഞില്ലെന്നാണ് താരം സൂചിപ്പിക്കുന്നത്. യെസും പറഞ്ഞില്ല, നോ യും പറഞ്ഞില്ല.

സരയു ഫ്രണ്ട്ലിയായിരുന്നു. കുറച്ച് കാലം അങ്ങനെ തന്നെ പോയി. ഞാന്‍ മാക്സിമം യെസ് പറയിക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് സനല്‍ പറയുമ്പോള്‍ എന്തൊരു സ്നേഹമായിരുന്നു ആ സമയത്തൊക്കെ എന്റെ പൊന്നോ എന്നാണ് സരയുവിന്റെ മറുപടി.

 പ്രാെപ്പോസ് ചെയ്തതിന് ശേഷം സമയമെടുത്താണ് സരയു എന്നോട് ഇഷ്ടം പറഞ്ഞത്

പ്രാെപ്പോസ് ചെയ്തതിന് ശേഷം സമയമെടുത്താണ് സരയു എന്നോട് ഇഷ്ടം പറഞ്ഞത്. രണ്ട് മാസത്തിന് ശേഷമായാണ് സരയു എന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും സനല്‍ സൂചിപ്പിച്ചു. അത്രയും സമയമെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയാണ്.

കല്യാണം വേണോ, അത് ശരിയാവില്ലെന്നൊക്കെ ചിന്തിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അന്ന് ഞാന്‍

'കല്യാണം വേണോ, അത് ശരിയാവില്ലെന്നൊക്കെ ചിന്തിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അന്ന് ഞാന്‍. ഭര്‍ത്താവ് നല്ലൊരു ഫ്രണ്ടായിരിക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇത് ചേരുമോന്നൊരു ആശങ്ക എനിക്കുണ്ടായി. അതുകൊണ്ടാണ് ഇഷ്ടം പറയാന്‍ കുറച്ച് സമയമെടുത്തത്. ഇതിലും നല്ലൊരു ഓപ്ഷന്‍ കിട്ടാനില്ലെന്ന് പിന്നീടെനിക്ക് മനസിലായെന്നും സരയു കൂട്ടിച്ചേര്‍ത്തു.

 2016 ലായിരുന്നു സരയുവും സനലും തമ്മിലുള്ള വിവാഹം

2016 ലായിരുന്നു സരയുവും സനലും തമ്മിലുള്ള വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ പന്ത്രണ്ടിന് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടിയിലൂടെ ഒരുമിച്ചെത്തിയ താരങ്ങള്‍ക്ക് ആശംസാപ്രവാഹമാണ്.

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X