പറവയെപ്പോലെ ആകാശത്ത് പറന്നുയര്‍ന്ന് സരയു മോഹന്‍! മനസ്സിലെ വലിയ ആഗ്രഹം സഫലീകരിച്ച് താരം!
സീരിയലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സരയു മോഹന്‍. അഭിനയത്തില്‍ മാത്രമല്ല അവതരണത്തിലും തനിക്ക് മിടുക്കുണ്ടെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും യാത്രകള്‍ക്കായി സമയം മാറ്റിവെക്കാറുണ്ട് താരം. യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
സ്‌കൈഡൈവിംഗ് അനുഭവത്തെക്കുറിച്ച് വാചാലയായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. എന്തെങ്കിലും ആഗ്രഹിക്കുക, പരിശ്രമിക്കുക, അതിനായി കാത്തിരിക്കുക, സമയാവുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ച് തരും. ഇതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് നമുക്ക് പോലും ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇത്തരത്തിലുള്ള സ്വപ്നങ്ങളൊക്കെ പുറത്തെടുക്കാനുള്ള പ്ലാനിലാണ് താനെന്നും സരയു വ്യക്തമാക്കിയിട്ടുണ്ട്. സരയുവിന്റെ ഇന്‍സ്റ്റഗ്രാമില ചിത്രങ്ങളും കുറിപ്പുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

ദിലീപും കാവ്യ മാധവനും നായികനായകന്‍മാരായെത്തിയ ചക്കരമുത്തിലൂടെയായിരുന്നു സരയു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യം നായികയായി അഭിനയിച്ചത്. നിരവധി സിനിമകളിലാണ് താരം ഇതിനകം തന്നെ അഭിനയിച്ചിട്ടുള്ളത്. പച്ച എന്ന ഷോര്‍ട്ട് ഫിലിമും താരത്തിന്റേതായി ഇറങ്ങിയിരുന്നു. സരയുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications