സനലിനാണ് കൂടുതല്‍ ഇഷ്ടമെന്ന് സരയു! ഭര്‍ത്താവിനും തനിക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഇക്കാര്യം!

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സരയു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നായിരുന്നു അടുത്തിടെ സരയു എത്തിയത്. സാരി പ്രേമത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് സരയുവും സനലും. പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ യാത്രയിലേക്ക് അച്ഛന്‍ വാശിപിടിച്ച് വന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. അത് അവസാനത്തെ യാത്രയാവുമെന്ന് കരുതിയിരുന്നില്ല. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സരയു വിശേഷങ്ങള്‍ പങ്കുവെച്ചത്.

സനലിനൊപ്പം

സനലിനൊപ്പം

സിനിമയിൽ വന്നതിനു ശേഷമാണ് ഞാൻ കൂടുതലും യാത്ര ചെയ്യാൻ തുടങ്ങിയത്, ആസ്വദിക്കാനും. ഇപ്പോൾ യാത്രകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഷൂട്ടിങ്ങിനല്ലാതെ ഭർത്താവ് സനലിനൊപ്പം പോകുന്ന യാത്രകളാണ് താരത്തിന് ഏറെ പ്രിയപ്പെട്ടത്. ഒറ്റയ്ക്കുള്ള യാത്രകളോടും താൽപര്യമുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്. എങ്കിലും ഭർത്താവിനൊപ്പമുള്ള യാത്രകളും സോളോ ട്രിപ്പുകളും ഒരുപോലെ ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam
അവസാന യാത്രയെന്ന് അറിഞ്ഞില്ല

അവസാന യാത്രയെന്ന് അറിഞ്ഞില്ല

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത യാത്രയെക്കുറിച്ചും താരം പറഞ്ഞിരുന്നു. 2013 ല്‍ ഒരു മാസത്തെ പരിപാടിക്കായി അമേരിക്കയിലേക്ക് പോവേണ്ടി വന്നിരുന്നു. അമ്മയാണ് പൊതുവെ ഇത്തരം യാത്രകള്‍ക്കൊക്കെ കൂട്ടുവരാറുള്ളത്. എന്നാല്‍ അന്ന് അച്ഛനായിരുന്നു വന്നത്. ഇത്തവണ ഞാന്‍ കൂടെ വരാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അത് പറഞ്ഞ് വഴക്കിട്ടിരുന്നു അച്ഛനും മകളും. ഒരുമാസത്തെ യാത്രയായതിനാലാണ് അച്ഛന്‍ വരേണ്ടെന്ന് പറഞ്ഞത്.

ഇത്തവണ മാത്രം

ഇത്തവണ മാത്രം

ഇത്തവണ മാത്രം ഞാന്‍ കൂടെപ്പോരട്ടെയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അതിന് ശേഷമുള്ള യാത്രകളിലെല്ലാം അമ്മ കൂട്ടുവരുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഞാനും അച്ഛനും അമേരിക്കയിലേക്ക് പോയി. ഏപ്രിൽ- മെയ് മാസങ്ങളിലായിരുന്നു പ്രോഗ്രാം. തിരിച്ചെത്തി ജൂണിൽ അച്ഛന് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു.ആ യാത്രയ്ക്ക് ശേഷം അച്ഛൻ വേറെ എവിടെയും പോയിട്ടില്ല. സുഖമില്ലാതെ ആവുകയും ചെയ്തു. സെപ്റ്റംബറിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. ഞാനും അച്ഛനും ഒരുമിച്ച് നടത്തിയ അവസാനത്തെ യാത്രയായിരുന്നു അത്.

ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍

ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍

സിനിമയിൽ വന്നതിനു ശേഷമാണ് ഞാൻ കൂടുതലും യാത്ര ചെയ്യാൻ തുടങ്ങിയത്, ആസ്വദിക്കാനും. ഇപ്പോൾ യാത്രകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഷൂട്ടിങ്ങിനല്ലാതെ ഭർത്താവ് സനലിനൊപ്പം പോകുന്ന യാത്രകളാണ് താരത്തിന് ഏറെ പ്രിയപ്പെട്ടത്. ഒറ്റയ്ക്കുള്ള യാത്രകളോടും താൽപര്യമുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്. എങ്കിലും ഭർത്താവിനൊപ്പമുള്ള യാത്രകളും സോളോ ട്രിപ്പുകളും ഒരുപോലെ ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.

സനലിനാണ് കൂടുതലിഷ്ടം

സനലിനാണ് കൂടുതലിഷ്ടം

കൃത്യമായി പ്ലാൻ ചെയ്ത് യാത്ര നടത്തുന്ന ഒരാളാണ് താനെന്ന് സരയൂ. പ്രത്യേകിച്ച് ഫാമിലിക്കൊപ്പമാണെങ്കിൽ പോകുന്ന ഇടത്തെ കുറിച്ച് പഠിച്ച് അവിടെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് തീരുമാനിച്ചതിനു ശേഷം മാത്രമേ താൻ യാത്രകൾ നടത്താറുള്ളൂ എന്നും താരം പറയുന്നു. ഇനി ഞാൻ എവിടെയെങ്കിലും മടി പിടിച്ച് ഇരുന്നാലും സനൽ ഉന്തിത്തള്ളി കൊണ്ടുപോകും. എന്നെക്കാൾ യാത്രകളോട് ഇഷ്ടക്കൂടുതൽ പുള്ളിക്കാണ് എന്ന് തന്നെ പറയാം.

അടുത്ത യാത്ര

അടുത്ത യാത്ര

ഈ വർഷം ഞങ്ങൾ ഒരുമിച്ച് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊക്കെ കൊറോണ നശിപ്പിച്ചു. ഇനി ഇതൊക്കെ മാറി എന്ന് യാത്ര ചെയ്യാനൊക്കും എന്നൊന്നും അറിയില്ല. എങ്കിലും യാത്ര ചെയ്യാനായാൽ തീർച്ചയായും എങ്ങോട്ടെങ്കിലും പോകണം എന്ന് തന്നെയാണ് ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയിൽ എറണാകുളത്തു നിന്നും പാലക്കാട് വരെ പോകുന്നത് തന്നെ എക്സൈറ്റ്മെന്റാറാണ്. അതുകൊണ്ട് കൊറോണയൊക്കെ മാറി ഒരു അവസരം വന്നാൽ അപ്പോൾ തന്നെ ഞങ്ങൾ വണ്ടി വിടുമെന്നും സരയു പറയുന്നു.

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X