twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ''സാരി ഈസ് എ മൂഡ്'' മിറര്‍ സെൽഫിയിൽ ഗ്ലാമറസ്സായി മാളവിക, ചിത്രത്തിലെ താളം കണ്ടെത്തി ആരാധകർ

    |

    തെന്നിന്ത്യയതെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. അഭിനയത്തിനോടൊപ്പം തന്നെ ഫാഷൻ ഷോകളിലും താരം സജീവമാണ്. റാമ്പുകളിൽ ചുവട് വയ്ക്കുന്ന മാളവികയുടെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

    ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും ലോക്ക് ഡൗൺ കാല വാർത്തമാനങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാളവിക മോഹനന്റെ സാരിലുക്ക് ചിത്രമാണ്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

     സാരി  ഈസ് എ മൂഡ്

    സാരിയിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന ചിത്രമായിരുന്നു മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചെക്വസ് സാരിയിൽ സ്ലീവ് ലെസ് ബൗസ് ധരിച്ച് ഹോട്ട് ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്,സാരി ഈസ് എ മൂഡ് എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റ്റയിൽ മിറർ ഇമേജ് പങ്കുവെച്ചിത്. രസകരമായ കമന്റുകളാണ് മാളവികയുടെ ചിത്രത്തിന് ലഭിക്കുന്നത്.

      വീട്ടിൽ തന്നെ

    ലേക്ക് ഡൗൺ കാലം താരം വീട്ടിൽ തന്നെയാണ്. വീട്ടിൽ നിന്നുള്ള ലോക്ക് ഡൗൺ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. കൂടാതെ ആരാധകരോട് വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്. സിനിിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്.

    ഇന്ത്യൻ സിനിമയിൽ

    ഒരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം താരം ഉറപ്പിച്ചിട്ടുണ്ട്.2013ൽ പട്ടം പോലെ എന്ന ദുൽഖർ സിനിമയിലൂടെയെത്തിയ മാളവിക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഹിന്ദി, തെലുങ്ക്,. കന്നട, തമിഴ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ആസിഫ് അലി ചിത്രമായ നിർണ്ണയത്തിലും മാളവിക മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രജനി നായികനായി എത്തിയ പേട്ടയാണ് മാളവികയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. വിജയ് ചിത്രമായ മാസ്റ്ററാണ് മാളവികയുടെ പുറത്തു വരാനിരിക്കുന്ന ചിത്രം. അടുത്തിടെ മാസ്റ്റർ ടീമിനൊപ്പം വീഡിയോ കോൾ നടത്തിയ ചിത്രം താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. മാസ്റ്ററിൽ വിജയ് പാടുന്ന പാട്ടായ പ്രോബ്ലംസ് വിൽ കം ആൻഡ് ഗോ എന്ന പാട്ടിലെ വരികൾ കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിരുന്നത്.

       ഗോസിപ്പ്   കോളങ്ങളിൽ

    ഗേസിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് മാളവിക. നടൻ വിക്കി കൗശാലിനോടെപ്പം താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു, മാളവികയുടെ വീട്ടിൽ നിന്നുള്ള വിക്കിയുടെ ചിതക്രം പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഇവരുടെ പേരുകൾ ബോളുിവുഡ് ഗോസിപ്പ് കോളത്തിൽ നിറഞ്ഞത്. എന്നാൽ ‌ ഇതിനെ കുരിച്ച് പ്രതികരിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നില്ല.

    രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

    English summary
    Is A Mood Malavika Mohanan Share Pic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X