ചിരിയാണ് ഞങ്ങളുടെ മെയിനെന്ന് ജീവ! അപര്‍ണയ്‌ക്കൊപ്പമുളള പുതിയ ചിത്രങ്ങളുമായി താരം
സരിഗമപ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെ അവതാരകനായി തുടങ്ങിയ ജീവയ്ക്ക് കരിയറില്‍ വഴിത്തിരിവായത് സരിഗമപയിലെ അവതരണമാണ്. ചുരുങ്ങിയ സമയംകൊണ്ടാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ജീവ മാറിയത്. സരിഗമപയില്‍ ജീവയുടെ അവതരണവും തമാശകളും കുസൃതിത്തരങ്ങളും എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. പല സമയത്തും മല്‍സരാര്‍ത്ഥികളെയെല്ലാം കൂളാക്കി കൊണ്ടുപോവാന്‍ ജീവയുടെ സാന്നിദ്ധ്യം കൊണ്ട് സാധിച്ചിരുന്നു.
Recommended Video
ജീവ ഈ ഷോയുടെ ജീവനാണെന്ന് മുന്‍പ് സരിഗമപ കുടുംബവും തുറന്നുപറഞ്ഞിരുന്നു. ഒരു വര്‍ഷത്തിലധികം പരിപാടിയില്‍ അവതാരകനായിരുന്ന താരം ഷോ അവസാനിച്ച ശേഷം പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തിരുന്നു. സരിഗമപ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് താരം കൂടുതല്‍ ആക്ടീവായിരുന്നത്. ജീവയുടെതായി വരാറുളള മിക്ക ചിത്രങ്ങളും നിമിഷനേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം ജീവയുടെയും ഭാര്യ അപര്‍ണയുടെതുമായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളും തരംഗമായിരിക്കുകയാണ്.

അടുത്തിടെ അപര്‍ണയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജീവ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്നത്. ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ജീവയെ പോലെ തന്നെ അവതാരകയായി തിളങ്ങിയ താരമാണ് അപര്‍ണ തോമസ്. അവതരണത്തിന് പുറമെ മോഡലായും നടിയായുമൊക്കെ അപപര്‍ണ തിളങ്ങിയിരുന്നു.

സൂര്യ മ്യൂസിക്കിലുണ്ടായിരുന്ന സമയത്ത് ജീവയുടെ കോ ആങ്കര്‍ കൂടിയായിരുന്നു അപര്‍ണ. ഈ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. അതേസമയം അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് എടുത്ത പുതിയ ചിത്രങ്ങളാണ് ജീവ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിയാണ് ജീവയും അപര്‍ണയും നടത്തിയിരിക്കുന്നത്.

ഇരുവരുടെയും പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഫോട്ടോഷൂട്ടിന് കണ്‍സപ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. അപര്‍ണയ്‌ക്കൊപ്പമുളള ജീവയുടെ അതിമനോഹര ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ജീവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു.

ലവ് യൂ ഷിറ്റു എന്നാണ് ഒരു ചിത്രത്തിന് ക്യാപ്ഷനായി ജീവ കുറിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിന് താഴെ ചിരിയാണ് ഞങ്ങളുടെ മെയിന്‍ എന്നും ജീവ കുറിച്ചിരിക്കുന്നു. അതേസമയം ജീവ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മുന്‍പ് നടന്ന അഭിമുഖത്തില്‍ അപര്‍ണയ്ക്ക് ആദ്യമായി ഉമ്മ കൊടുത്തതിനെ കുറിച്ച് ജീവ തുറന്നുപറഞ്ഞിരുന്നു.

അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ജീവ മനസുതുറന്നത്. പുതുപ്പളളിയില്‍ പാട്ടുവണ്ടിയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപര്‍ണയെ ആദ്യമായി ഉമ്മ വെച്ചതെന്നാണ് ജീവ പറഞ്ഞത്. എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് കാറില്‍ വെച്ചായിരുന്നു ഉമ്മ വെച്ചതെന്നും താരം പറഞ്ഞിരുന്നു. അതേസമയം സരിഗപയ്ക്ക് പിന്നാലെ അപര്‍ണയ്‌ക്കൊപ്പം ഓണം ആഘോഷിച്ചതിന്‌റെ ചിത്രങ്ങളും ജീവ മുന്‍പ് പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications