ലാലേട്ടന്റെ അനിയത്തിയാവാന്‍ പോയി, സംവിധായകന്‍ പറഞ്ഞത് കേട്ട് സങ്കടത്തിലായി! വെളിപ്പെടുത്തി നടി സരിത ബാലകൃഷ്ണൻ

സീരിയലുകളില്‍ സജീവമായി അഭിനയിക്കുന്ന നടിയാണ് സരിത ബാലകൃഷ്ണന്‍. ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് മുതല്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങി നടി ഇപ്പോഴും പ്രേക്ഷക പ്രശംസ നേടി മുന്നോട്ട് പോവുകയാണ്. അടുത്തിടെ സാന്ത്വനം സീരിയലില്‍ ലെച്ചു അപ്പച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു.

വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉണ്ടെങ്കിലും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് സരിത. അതിന് പിന്നൊരു കാരണമുണ്ടെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

അഭിനയിക്കാന്‍ ആഗ്രഹം വന്നത് ചെറിയ പ്രായത്തിലെന്ന് സരിത

അഭിനയിക്കാന്‍ ആഗ്രഹം വന്നത് ചെറിയ പ്രായത്തിലെന്ന് സരിത

'ചാരുലത എന്ന സീരിയലിലൂടെ അഭിനയിച്ച് തുടങ്ങുന്നത്. എന്നാല്‍ മിന്നുക്കെട്ട് എന്ന സീരിയലാണ് ഏറ്റവും ശ്രദ്ധേയമായത്. എന്നെ എല്ലാവരും അറിയുന്നതും ഈ സീരിയലിലൂടെയാണ്. സീരിയലില്‍ സജീവമാവണ്ടേ എന്ന ചോദ്യത്തിന് ഇപ്പോള്‍ സിനിമാമോഹമൊക്കെ പോയെന്നാണ് സരിത പറയുന്നത്.

ചെറുപ്പത്തിലെ വളരെ മെലിഞ്ഞിട്ടുള്ള വ്യക്തിയായിരുന്നു ഞാന്‍. നടിയാവണമെന്ന് അന്നേ ആഗ്രഹം ഉണ്ടായിട്ടുണ്ട്. നടിയാവണമെങ്കില്‍ ഭക്ഷണം കഴിക്കണമെന്ന് അമ്മ പറഞ്ഞ് തുടങ്ങിയതാണ് ആഗ്രഹമായി മാറിയത്'.

കല്യാണം കഴിഞ്ഞ് കുഞ്ഞൊക്കെ ആയതോടെ എട്ട് വർഷത്തെ ഇടവേള എടുത്തു

തെസ്‌നി ഖാന്‍ അമ്മയുടെ സുഹൃത്തായിരുന്നു. അങ്ങനെയാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം വന്നത്. ഇരുപത്തിരണ്ട് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ എട്ട് വര്‍ഷം ഞാന്‍ ഇടവേള എടുത്തു. കല്യാണം കഴിഞ്ഞ് കുഞ്ഞൊക്കെ ആയപ്പോള്‍ അവനെ നോക്കുന്നതിന് വേണ്ടിയായിരുന്നു. മകന് പതിമൂന്ന് വയസായെന്നും സരിത പറഞ്ഞു.

 സംവിധായകനില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സരിത

സംവിധായകനില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. എന്റെ തുടക്കകാലത്താണ് ഈ സംഭവം നടക്കുന്നത്. അത് മോഹന്‍ലാലിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ അനിയത്തിയുടെ വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. ഞാന്‍ ഒരു പുതുമുഖം ആയത് കൊണ്ട് പലരും എന്നെ റെക്കമെന്റ് ചെയ്തത് അനുസരിച്ചാണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്.

Recommended Video

Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss
 ഇയാള്  പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ എന്ന് പറഞ്ഞു

നന്നായി ഒരുങ്ങിയിട്ട് ഒക്കെയാണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്. കണ്ടതും അദ്ദേഹം എന്നെ അടിമുടി നോക്കി. ഞാനാകെ വിയര്‍ത്ത് പോയി. എന്നിട്ട് പറഞ്ഞു, 'ഞാന്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. ഇയാള് ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ' എന്ന് പറഞ്ഞു.

അതെനിക്ക് വളരെ വിഷമമായി പോയി. അതോടെ എന്റെ ആത്മവിശ്വാസം പോയി. എന്നെ കൊണ്ട് ഒന്ന് അഭിനയിപ്പിക്കുക പോലും ചെയ്തില്ല. കണ്ട ഉടനെ നിറമില്ലെന്ന് പറഞ്ഞു. മറ്റൊരു നടി ആ വേഷം ചെയ്തു. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ലെന്നും സരിത വെളിപ്പെടുത്തുന്നു.

More from Filmibeat

Read more about: saritha സരിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X