സദാചാര ഭാമ നീ സൂപ്പറാണെന്ന് പറഞ്ഞെങ്കില്‍ നിന്റെ അവസ്ഥ എന്താവുമായിരുന്നു! നാട്ടുകാര്‍ കല്ലെറിഞ്ഞേനെ: സരിത

കലാമണ്ഡലം സത്യഭാമ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അഭിനേത്രിയായ സ്‌നേഹ ശ്രീകുമാറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു ഇത്തവണ വിവാദമായത്. അവരോട് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു സ്‌നേഹ പ്രതികരിച്ചത്. ഇപ്പോഴിതാ സ്‌നേഹയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സരിത ബാലകൃഷ്ണന്‍.

പ്രിയപ്പെട്ട സ്നേഹ നീ ആകെ പെട്ടു. സദാചാരഭാമയെ നമ്മൾ ഒരു 'ദേശീയ ദുരന്തമായി' പ്രഖ്യാപിക്കരുത്, മറിച്ച് ഒരു 'അപൂർവ്വ ഇനം ബയോ-വെപ്പൺ' (Bio-weapon) ആയി സംരക്ഷിക്കണം. കാരണം, ഇത്രയധികം വിഷം ഉള്ളിൽ വെച്ചിട്ടും സ്വന്തം ശരീരം നീല നിറമാവാത്ത ലോകത്തെ ഏക അത്ഭുതമാണ് ഇവർ. ശിവൻ പോലും വിഷം കഴുത്തിലാ നിർത്തിയത്, ഇവർ അത് തലച്ചോറിലാണ് സൂക്ഷിക്കുന്നത്. അതാണ് ഹൈലൈറ്റ്.
​എന്റെ പൊന്ന് സ്നേഹേ. നീ ആലോചിച്ച് നോക്കിയേ, സദാചാര ഭാമയുടെ സൗന്ദര്യ സങ്കൽപ്പത്തിൽ നീ 'സൂപ്പർ' ആണെന്ന് പറഞ്ഞിരുന്നെങ്കിൽ നിന്റെ അവസ്ഥ എന്തായേനെ? നാട്ടുകാർ നിന്നെ കല്ലെറിഞ്ഞേനെ. കാരണം, സദാചാര ഭാമക്ക് ഇഷ്ടപ്പെടുക എന്ന് വെച്ചാൽ നീയൊരു 'സർട്ടിഫൈഡ് ദുരന്തം' ആണെന്നാണ് അർത്ഥം. അതുകൊണ്ട് അവർ നിന്നെ കളിയാക്കിയത് നീ "ഹ്യൂമന്‌‍‍ ബീയിം​ഗ് ക്വാളിറ്റി ടെസ്റ്റ്" പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ്.

Saritha Balakrishnan facebook post
Photo Credit: Saritha Balakrishnan / Facebook

​പിന്നെ ഈ 'പിണ്ഡോദരി' വിളി, ശരിക്കും കഴിവുള്ളവരെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരുതരം അപകർഷതാ ബോധമാണത്. സദാചാര ഭാമയുടെ കണ്ണിൽ മോഹിനിയാട്ടം കളിക്കാൻ വേണ്ട യോഗ്യത 'ടാലന്റ്' അല്ല, 'എക്സ് റേ' എടുത്താൽ എല്ല് മാത്രമേ കാണാവൂ എന്നതാണ്. അതുകൊണ്ട് ഈ വിഷയം വിട്ടേക്ക്. കൃഷിടത്തിൽ കീടങ്ങളെ ഓടിക്കാൻ സദാചാര ഭാമയുടെ ഫോട്ടോ വെക്കുന്നതിനെ പറ്റി കാർഷിക സർവ്വകലാശാല ആലോചിക്കുന്നുണ്ട്. നിനക്ക് കിട്ടിയ ഈ 'നെഗറ്റീവ്' പബ്ലിസിറ്റി വെച്ച് നമുക്കൊരു പാർട്ടി നടത്താം. യഥാർത്ഥത്തിൽ കേരളത്തിലെ ഏറ്റവും മികച്ച 'സോഷ്യൽ മീഡിയ പി.ആർ (PR) ഏജൻസി' നടത്തുന്നത് ഈ സദാചാര ഭാമയാണ്. പക്ഷേ ആ ക്രെഡിറ്റ് അവർ എടുക്കാറില്ല കേട്ടോ.

​നോക്കൂ, ആദ്യം ആർ.എൽ.വി രാമകൃഷ്ണനെ ഒന്ന് 'കറുപ്പ്' എന്ന് വിളിച്ചു. അതോടെ പുള്ളിക്ക് കിട്ടിയത് ലോകം മുഴുവൻ സ്റ്റേജുകളും ജനപിന്തുണയും. ഇപ്പോൾ നിന്നെ (സ്നേഹ ശ്രീകുമാറിനെ )'പിണ്ഡോദരി' എന്ന് വിളിച്ചു. അതോടെ നിനക്ക് കിട്ടുന്ന റീച്ചും സപ്പോർട്ടും നോക്കിയേ!
​സ്വന്തം ഇമേജ് കത്തിച്ചു കളഞ്ഞും മറ്റുള്ളവരെ സ്റ്റാർ ആക്കുന്ന ആ ത്യാഗമനോഭാവം. അതിനെയാണ് നമ്മൾ 'സംസ്കാരം' എന്ന് വിളിക്കേണ്ടത്. മറ്റുള്ളവർക്ക് നന്മ വരാൻ വേണ്ടി സ്വയം വിഷം കുടിക്കുന്ന പരമശിവനൊക്കെ കഴിഞ്ഞാൽ പിന്നെ സദാചാര ഭാമ ഉള്ളൂ.

അവരുടെ അടുത്ത് നിന്ന് ഒന്ന് ചീത്ത കേൾക്കാൻ വേണ്ടി ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഇനി വരാൻ പോകുന്നത്. , എന്നെയൊന്ന് ബോഡി ഷെയിമിങ് നടത്താമോ, എന്റെ ഇൻസ്റ്റാഗ്രാം റീച്ച് കുറവാണ്" എന്ന് ചോദിച്ച് ഇൻഫ്ലുവൻസേഴ്സ് സദാചാര ഭാമയുടെ വീടിനു മുന്നിൽ ടെന്റ് അടിക്കുന്ന കാലം വിദൂരമല്ല! ​അതുകൊണ്ട് സ്നേഹേ... നീ ആ 'പിണ്ഡോദരി' പട്ടം ഒരു ഗ്രാമി അവാർഡ് പോലെ നെഞ്ചോട് ചേർക്കുക. കാരണം, സദാചാര ഭാമ വെറുക്കുന്നവരാണ് ചരിത്രത്തിൽ വിജയിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ 'പിണ്ഡോദരി' എന്നത് ഒരു ഈജിപ്ഷ്യൻ വാക്കണെന്ന് എത്ര പേർക്കറിയാം? എന്നുമായിരുന്നു സരിത കുറിച്ചത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X