ഷാജി പാപ്പന്റെ ആ ലുക്കിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി ജയസൂര്യ, അടുത്ത ട്രെന്‍ഡ് ഇതായിരിക്കും!

ഇത്തവണ ക്രിസ്തുമസിന് സിനിമാ പ്രേമികള്‍ക്ക് ചിരിയുടെ വസന്തവുമായിട്ടാണ് ഷാജി പാപ്പനും പിള്ളേരും വരാന്‍ പോവുന്നത്. തിയേറ്ററില്‍ പരാജയമായിരുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും നടത്തിയ വെല്ലുവിളി മറ്റൊരു ട്രെന്‍ഡും കൂടി ആവാന്‍ പോവുകയാണ്.

ആട് എന്ന ന്റെ ആദ്യഭാഗത്ത് കറുത്ത ജുബയും ചുവന്ന മുണ്ടുമായിരുന്നു ജയസൂര്യയുടെ വേഷം. അത് ചെറുപ്പക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇനി അടുത്ത ഓണത്തിന് ട്രെന്‍ഡാവാന്‍ പാകത്തിന് ഒരു വേഷം കൂടി വന്നിരിക്കുകയാണ്. ആട് 2 വിന്റെ ട്രെയിലറിലാണ് പുത്തന്‍ ട്രെന്‍ഡുമായിട്ടുള്ള ജയസൂര്യയുടെ വരവ്.

ഷാജി പാപ്പന്റെ മുണ്ട്

ഷാജി പാപ്പന്റെ മുണ്ട്

ആദ്യഭാഗത്ത് ചുവന്ന നിറമുള്ള മുണ്ടായിരുന്നെങ്കില്‍ ഇത്തവണ ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഡബിള്‍ സൈഡഡ് മുണ്ടാണ് ഷാജി പാപ്പന്റെ വേഷം. അടുത്ത ഓണത്തിനോ മറ്റ് ആഘോഷങ്ങള്‍ക്കെ മറ്റൊരു തരംഗമായി മാറുന്ന മുണ്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജയസുര്യയുടെ ഭാര്യ സരിതയായിരുന്നു.

 ഭാര്യയ്ക്കാണ് നന്ദി

ഭാര്യയ്ക്കാണ് നന്ദി


ഭാര്യയ്ക്കും നന്ദി... Saritha Jayasurya. ആട് 2 വീണ്ടും plan ചെയ്യണു എന്ന് ഞാന്‍ സരിതയോട് പറഞ്ഞപ്പോ അവള് ആദ്യം പറഞ്ഞത്,, ജയാ... ഈ തവണ പാപ്പന്റെ stsyle ഒന്ന് മാറ്റി പിടിയ്ക്കാം, എന്റെ മനസ്സില്‍ പുതിയ ഒരു idea ഉണ്ടെന്നാണ്.

എല്ലാവരും ഹാപ്പി

എല്ലാവരും ഹാപ്പി

അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാന്‍ മിഥുനെയും, വിജയ് ബാബു വിനെയും കാണിച്ചപ്പോ അവരും സൂപ്പര്‍ ഹാപ്പി. ഇന്ന് ആ പാപ്പന്റെ പുതിയ stsyle മറ്റുള്ളവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും, നന്ദിയും. വളരെ സ്‌നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ.

സിനിമ വരുന്നു

സിനിമ വരുന്നു


ഇത്തവണ ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് ആട് 2 വരുന്നത്. ഡിസംബര്‍ 22 നായിരിക്കും സിനിമയുടെ റിലീസ്. ആദ്യഭാഗത്ത് സിനിമയിലെ പ്രധാന കഥാപാത്രമായ ആടിനെ ഒരു വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. വീണ്ടും കഥ തുടങ്ങുന്നത് എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

  ഹിറ്റായ ഡയലോഗുകള്‍

ഹിറ്റായ ഡയലോഗുകള്‍

സിനിമയിലെ പല ഡലോഗുകളും കോമഡി രംഗങ്ങളും ഇന്നും ട്രോളുകളുടെ രൂപത്തിലും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. അത്രയധികം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് തിയേറ്റററില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നതും.

ഷാജി പാപ്പനും പിള്ളേരും

ഷാജി പാപ്പനും പിള്ളേരും


സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഷാജി പാപ്പന്‍. യുവാക്കള്‍ക്കിടയില്‍ തരംഗമാ ഷാജി പാപ്പനും പിള്ളേരുടെയും ആദ്യഭാഗം ശ്രദ്ധിക്കാതെ പോയതിനുള്ള മറുപടി രണ്ടാം ഭാഗത്തില്‍ നിന്നും പ്രേക്ഷകര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X