For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കും ക്രഷും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ട്! ജൂണിന് ശേഷം കുറേ ആരാധികമാരുണ്ടായെന്ന് സര്‍ജാനോ

  |

  നോണ്‍സെന്‍സ് എന്ന ചിത്രത്തിലൂടെ ചെറിയ വേഷത്തിലെത്തിയ താരമാണ് സര്‍ജാനോ ഖാലിദ്. രജിഷ വിജയന്‍ നായികയായിട്ടെത്തിയ ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് സര്‍ജാനോ നായകനാവുന്നത്. ജൂണിന്റെ മനസ് കീഴടക്കിയ നോയല്‍ കേരളത്തിലെ ഒരുവിധം പെണ്‍കുട്ടികളുടെയെല്ലാം പ്രിയങ്കരനായി മാറി. ജൂണിന് ശേഷം കൈനിറയെ സിനിമകളാണ് സര്‍ജാനോ ഖാലിദിനെ തേടി എത്തിയത്.

  അതിനിടെ ഹായ് ഹലോ കാതല്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചും താരം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദര്‍ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. അതിനിടെ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയങ്ങളെ കുറിച്ച് താരം തുറന്ന് സാസംരാച്ചിരിക്കുകയാണ്.

  സിനിമയോട് അടുപ്പം തോന്നുന്ന് ചുറ്റുപാടിലാണ് ഞാന്‍ വളര്‍ന്നത്. കൊച്ചിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഡിഡി നെസ്റ്റ് അപാര്‍ട്ട്‌മെന്റ് ഒരുപാട് സിനിമാക്കാര്‍ തമാസിക്കുന്ന സ്ഥലമായിരുന്നു. പല താരങ്ങളും ഷൂട്ടിങിന് അവിടെ വരാറുണ്ടായിരുന്നു. അങ്ങനെ സിനിമയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഹൈസ്‌കൂളില്‍ വെച്ച് ഒരു വര്‍ഷം ആന്ധ്രയിലെ ആള്‍ട്ടര്‍നേറ്റീവ് എജ്യുക്കേഷന്‍ സ്‌കൂളില് പഠിക്കാന്‍ പോയി. അവിടെ വെച്ച് ഒരു ഡ്രാമയില്‍ അഭിനയിച്ചിരുന്നു. അന്ന് ടീച്ചേഴ്‌സ് ചോദിച്ചിട്ടുണ്ട്. അഭിനയം ട്രൈ ചെയ്തുടേന്ന്. അതാണ് അഭിനയവുമായി ബന്ധപ്പെട്ട ആദ്യത്തെ ഓര്‍മ്മ. ഉപ്പയ്ക്ക് നേരത്തെ ഒരു ആനിമേഷന്‍ ഇന്‍സ്റ്റ്യൂട്ട് ഉണ്ടായിരുന്നു. അവിടുത്തെ സ്റ്റുഡന്റ്‌സ് ചെയ്ത ഷോര്‍ട്ട് ഫിലിമിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും സര്‍ജാനോ പറയുന്നു.

  ജൂണില്‍ കാസ്റ്റിങ് കോള്‍ കണ്ടാണ് ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചത്. സിനിമയിലെ ഒന്ന് രണ്ട് സീന്‍സാണ് അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞത്. മുംൈബയില്‍ വെച്ച് കാമുകിയെ ഒരു ഗ്യാപ്പിന് ശേഷം കാണുന്ന സീനും പിന്നെ ക്ലാസിലെ ഫസ്റ്റ് ഇന്‍ട്രൊഡക്ഷന്‍ സീനും. എനിക്ക് നോയല്‍ എന്ന കഥാപാത്രവുമായി കണക്ട് ചെയ്യനായി. പ്ലസ് വണ്‍, പ്ലസ് ടു ഞാന്‍ ഖത്തറിലാണ് പഠിച്ചത്.

  ഫോട്ടോഗ്രാഫി ക്രേസാണ്. ജൂണിലെ സാധാരണ പ്ലസ് ടു ക്ലാസ്. അത്തരം സ്‌കൂളും എനിക്കറിയാം. ഒന്‍പതിലും പത്തിലും ഞാന്‍ വടകരയിലെ ഒരു സാധാരണ സ്‌കൂളിലാണ് പഠിച്ചത്. ജൂണിന് ശേഷം ഗൗതം മേനോന്റെ വെബ് സീരിസില്‍ അഭിനയിക്കാന്‍ വിളിച്ചു. ജിബു ജേക്കബിന്റെ ആദ്യരാത്രിയിലെ റോള്‍ കിട്ടി. ഇപ്പോ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലെ വേഷം ചെയ്യുന്നു. ഇതില്‍ വലിയ പ്രതീക്ഷയുള്ള കഥാപാത്രമാണ്.

  ജൂണിലും ഹലോ ഹായ് കാതലിലും പ്രണയ നായകനായിട്ടാണ്. എന്റെ ലൈഫിലും എല്ലാ ആണ്‍കുട്ടികളുടെ ലൈഫിലെ പോലെ ക്രഷും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ട്. മനസില്‍ പ്രണയം അനുഭവിച്ചവര്‍ക്കെ സിനിമയിലായാലു ലവ് സീന്‍സ് ഫീല്‍ ചെയ്ത് അനുഭവിക്കാന്‍ സാധിക്കു എന്നാണ് തോന്നുന്നത്. ജൂണിന് ശേഷം എനിക്ക് ആരാധികമാരുണ്ടായി. തുടക്കത്തില്‍ പെണ്‍കുട്ടികളായിരുന്നു സ്‌നേഹം കാട്ടുന്നത്. ഇപ്പോ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഒരുപോലെ ഇഷ്ടത്തോടെ പെരുമാറുന്നു. പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്-അതാണെന്റെ ഡ്രീം. അറിയപ്പെടുന്ന ആക്ടര്‍ ആവണം, അതിനായി നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യം, നല്ല റോള്‍സ് കിട്ടണം. ഇതെല്ലാം സ്വപ്‌നത്തിലുണ്ട്.

  ബിഗ് ബ്രദറില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു. പുറത്ത് നിന്ന് ആരാധനയോട് നോക്കിയ വലിയ താരം, കൂടെ അഭിനയിക്കുമ്പോള്‍ വിസ്മയം കൂടുകയാണ്. അദ്ദേഹം ഒരു ലെജന്‍ഡും മിസ്റ്ററിയും ആണെന്ന് തോന്നി. പണ്ട് കൊച്ചിയില്‍ സിനിമാ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും അനിയത്തിയും ലാലേട്ടന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് സെക്യൂരിറ്റി തടഞ്ഞു. നമ്മളെ സ്‌നേഹത്തോടെ കൂടെ ചേര്‍ത്ത് നിര്‍ത്തുള്ള ആളാണ് അദ്ദേഹം. ഒരു ബ്രദേര്‍ലി ഫീലിങ് എന്നും സര്‍ജാനോ ഖാലിദ് പറയുന്നു.

  Read more about: actor നടൻ
  English summary
  Sarjano Khalid Talks About His Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X