വിക്രം ചിത്രത്തിൽ നിന്ന് ഷെയിൻ പുറത്ത്, കോബ്രയിൽ സര്‍ജാനോ ഖാലിദ്
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുളള പ്രശ്നം തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. താരത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴിത വിക്രം നായകനാവുന്ന തമിഴ് ചിത്രത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുകയാണ്. കോബ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയിന് പകരം സര്‍ജാനോ ഖാലിദ് ചിത്രത്തിൽ എത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.സീനു രാമസ്വാമി ഒരുക്കുന്ന 'സ്പാ' എന്ന ചിത്രത്തിലും ഷെയ്‌നെ മാറ്റിയിട്ടുണ്ട്.

അജയ് ഞ്ജാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മൃണാലിനി രവി, സംവിധായകന്‍ കെഎസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന കോബ്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ റിലീസ് ചെയ്യുന്നത്.
രജിഷ വിജയൻ നായികയായ ജൂൺ എന്ന ചിത്രത്തിലൂടെയാണ് സര്‍ജാനോ ഖാലിദ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സർജാനേയ്ക്ക് കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ബിഗ് ബ്രദറിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലാലേട്ടൻ അനിയൻ കഥാപാത്രമായിരുന്നു.


Click it and Unblock the Notifications