വിജയ് കൊലമാസാണ്, മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബിനെ തകര്‍ത്തു! സര്‍ക്കാരിന് അടപടലം ട്രോളുകൾ!!

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യാഭാഷ താരമാണ് വിജയ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഇളയദളപതിയായി വാഴുന്ന വിജയ് രക്ഷകനായിട്ടാണ് തന്റെ ഓരോ സിനിമകളിലും പ്രത്യക്ഷപ്പെടുന്നത്. വിജയിയുടെ ജന്മദിനത്തിലായിരുന്നു പുതിയ സിനിമയായ സര്‍ക്കാരിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നത്. കേരളത്തിലടക്കം പടക്കം പൊട്ടിച്ചും ആരവങ്ങള്‍ മുഴക്കിയുമാണ് ആരാധകര്‍ പുതിയ സിനിമയെ വരവേറ്റത്.

വിജയിയെ നായകനാക്കി ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും മറ്റൊരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് സര്‍ക്കാരിന്റെ ടീസര്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് ചിത്രം കിടിലനായിരിക്കുമെന്നാണ് സൂചന. ഇതിന് മുന്‍പെത്തിയ സിനിമകളുമായി സാമ്യം തോന്നുന്നതിനാല്‍ വിജയിയ്ക്കും സര്‍ക്കാരിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളാണ്.

സര്‍ക്കാര്‍

സര്‍ക്കാര്‍

തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് വീണ്ടുമൊരു വിജയ് ചിത്രവുമായി എത്തുകയാണ്. സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, പ്രേം കുമാര്‍, രാധരവി, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. എആര്‍ റഹ്മാനാണ് സംഗീതം.

തരംഗമായിരിക്കുന്നു..

തരംഗമായിരിക്കുന്നു..

സര്‍ക്കാരിന്റെ ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ തരംഗമായിരിക്കുകയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പ്പറേറ്റ് മേധാവിയായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒരു കോടിയിലധികം വ്യൂസാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ലോക റെക്കോര്‍ഡ് തന്നെ തിരുത്തി കുറിച്ചിരിക്കുകയയാണെന്നാണ് പറയുന്നത്. പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

കേരളത്തിലും തരംഗം

കേരളത്തില്‍ സര്‍ക്കാരിന്റെ വിതരണാവകാശം 8 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമ രഹസ്യ സ്വാഭവത്തിലായിരുന്നു ചിത്രീകരിച്ചത്. ലൊക്കേഷനില്‍ നിന്നും ചിത്രങ്ങളും ഫോട്ടോസും പുറത്ത് പോവാതിരിക്കാന്‍ ലൊക്കേഷനില്‍ ഫോണ്‍ നിരോധിച്ചിരുന്നു. പുതിയ ടീസര്‍ വന്നതോടെ മലയാളത്തില്‍ നിന്നും ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

ദളപതി വിജയ്

ദളപതി വിജയ്

സര്‍ക്കാരില്‍ നിന്നും പുറത്ത് വന്ന ടീസറിന് കേരളത്തിലും വലിയ സ്വീകരണമായിരുന്നു. വെറുമൊരു സിനിമയുടെ ടീസറിന് കേരളത്തിലും തമിഴ്‌നാട്ടിലും ഇത്രയും വരവേല്‍പ്പ് ലഭിക്കണമെന്നുണ്ടെങ്കില്‍ അതിലെ നായകന്റെ പേര് ഇളയദളപതി വിജയ് എന്നായിരിക്കണമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

യൂട്യൂബിന്റെ അവസ്ഥ

യൂട്യൂബിന്റെ അവസ്ഥ

സര്‍ക്കാരിന്റെ ടീസര്‍ വന്നത് മാത്രമേ യൂട്യൂബിന് ഓര്‍മ്മയുള്ളു. പിന്നെ ദളപതിയുടെ പിള്ളേര്‍ കേറി മേഞ്ഞപ്പോഴെക്കും റെക്കോര്‍്ഡുകളെല്ലാം തിരുത്തി എഴുതേണ്ട അവസ്ഥയായിരിക്കുകയാണ്.

മുഴുവന്‍ പടമുണ്ട്..

മുഴുവന്‍ പടമുണ്ട്..

അന്ന് വിജയ് അഞ്ച് മിനുറ്റ് സംസാരിച്ച വാക്കുകള്‍ കേട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ കോലാഹളമായിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഒരു മുഴുവന്‍ പടത്തിലും അതുപോലെ മാസ് ഡയലോഗുകളുമായിട്ടാണ് വിജയിയുടെ വരവ്.

രക്ഷകനെന്ന വിളിപ്പേര്..

രക്ഷകനെന്ന വിളിപ്പേര്..

തിയറ്ററുകളിലേക്ക് എത്തിയ ഉടനെ പൊട്ടി പോവുന്ന സിനിമകള്‍ പോലെയല്ല. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ചെയ്യുന്നത് കൊണ്ടാണ് ഇളയദളപതി വിജയിയ്ക്ക് രക്ഷകന്‍ എന്നൊരു പേര് വന്നത്.

 സര്‍ക്കാര്‍ ഹിറ്റാണ്

സര്‍ക്കാര്‍ ഹിറ്റാണ്

24 മണിക്കൂര്‍ കൊണ്ട് ഒരു മില്യണ്‍ എത്തുമെന്ന് കരുതിയിരുന്നതെങ്കില്‍ വെറും അഞ്ചാറ് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ ടീസര്‍ ലക്ഷ്യത്തിലെത്തി. ഇത്രയും വലിയൊരു പിന്തുണ സിനിമാപ്രേമികള്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഒരുപോലെയുണ്ട്

ഒരുപോലെയുണ്ട്

സര്‍ക്കാരിലെ സംഘട്ടനം കണ്ടപ്പോള്‍ അത് എവിടെയോ കണ്ടത് പോലെ തോന്നിയിട്ടുണ്ടാവും പലര്‍ക്കും. എന്നാല്‍ അല്ലു അര്‍ജുന്റെ സിനിമയ്ക്ക് ആക്ഷനൊരുക്കിയ അതേ ഫൈറ്റ് മാസ്റ്റേഴ്‌സാണ് സര്‍ക്കാരിനും ആക്ഷനൊരുക്കുന്നത്.

 ഒരുപോലെയുണ്ട്

ഒരുപോലെയുണ്ട്

പുതിയ സിനിമയില്‍ വിജയ് വ്യത്യസ്ത ലുക്ക്, വേറിട്ട തീം, നാച്വുറല്‍ അഭിനയം എന്നിങ്ങനെ ആരാധകര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ ഫാന്‍സ് അല്ലാത്തവര്‍ക്ക് എല്ലാം ഒരുപോലെ തോന്നും.

പൂരപ്പറമ്പാക്കാന്‍ പോവുന്ന ഡയലോഗ്

പൂരപ്പറമ്പാക്കാന്‍ പോവുന്ന ഡയലോഗ്

സര്‍ക്കാര്‍ സിനിമ തിയറ്ററില്‍ എത്തിയാല്‍ പൂരപ്പറമ്പാക്കാന്‍ പോവുന്ന ഡയലോഗ് ഐ ആം എ കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്ന ഡയലോഗ് ആയിരിക്കും.

നീതിയ്ക്ക് വേണ്ടി

നീതിയ്ക്ക് വേണ്ടി

മുന്‍പ് തമിഴ്‌നാട്ടില്‍ നീതി ലഭിക്കുന്നതിന് വേണ്ടി ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സര്‍ക്കാര്‍ വെറുമൊരു സിനിമയായിരിക്കില്ല. നമ്മുടെയൊക്കെ ജീവിതം തന്നെയാണ് പറയാന്‍ പോവുന്നത്. പല അനീതികള്‍ക്കെതിരെയും നമ്മള്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ച ശബ്ദമാണിത്.

സിനിമയിങ്ങനെയോ...

സിനിമയിങ്ങനെയോ...

വിദേശത്ത് അടിച്ച് പൊളിച്ചു നടക്കുന്ന വിജയ് അണ്ണന്‍. ഒരു ദിവസം നാട്ടില്‍ വോട്ട് ചെയ്യാന്‍ വന്നു. താന്‍ വോട്ട് ചെയ്തത് തെറ്റായവര്‍ക്ക് ആണെന്ന് അറിയുന്നു. അവര്‍ക്കെതിരെ നാട്ടില്‍ ഉള്ളവരുമായി ഒരുമിച്ച് നിന്ന് പോരാടുന്നു. പ്രസ് മീറ്റില്‍ ഒരു സ്പീച്ചും അഞ്ച് പഞ്ച് ഡയലോഗും അടിക്കുന്നു. അവസാനം വില്ലന്റെ ഗുണ്ടകളെ മൊത്തം അടിച്ച് നിലംപരിശാക്കുന്നതോടെ നാട് രക്ഷപ്പെടുന്നു. ഇതോടെ സിനിമ അവസാനിക്കും.

ബ്ലോക്ക്ബസ്റ്റര്‍ മൂവീസ്

ബ്ലോക്ക്ബസ്റ്റര്‍ മൂവീസ്

പലരും വെറൈറ്റി സിനിമകളുടെ പിന്നാലെ പോയി സിനിമ പരാജയപ്പെടുമ്പോള്‍ ഒരു വെറൈറ്റിയ്ക്കും പോവാതെ ഇറങ്ങുന്ന എല്ലാ സിനിമയും ബ്ലോക്ക്ബസ്റ്ററാക്കുന്ന താരമാണ് വിജയ്.

 നാട്ടുകാരെ രക്ഷിക്കും

നാട്ടുകാരെ രക്ഷിക്കും

കഴിഞ്ഞ ഏട്ട് പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഈ വിജയ് നാട്ടുകാരെ രക്ഷിക്കാത്ത ഏതേലും പടമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാനേ പറ്റുകയുള്ളു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X