അണ്ണാ എന്നുള്ള ആ വിളി! അമേരിക്കയിൽ കണ്ടിരുന്നു! അവസാന കൂടിക്കാഴ്ച എന്നറിഞ്ഞില്ല! ശരതിനെക്കുറിച്ച് ശശാങ്കൻ

റീല്‍സിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. അമേരിക്കയില്‍ വെച്ചായിരുന്നു വിയോഗം. ഗുണ്ട ബിനു ആയാണ് ശരത് ശ്രദ്ധേയനായത്. കട്ടിപ്പുരികവും, മറുകും തലയില്‍ കെട്ടുമായാണ് അദ്ദേഹം എത്താറുള്ളത്. ഓണം വന്നല്ലോ എന്ന റീലായിരുന്നു ആദ്യം വൈറലായത്. ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍, ബാബു സ്വാമി, തുടങ്ങിയ റീലുകളും അദ്ദേഹം ചെയ്തിരുന്നു. ഞങ്ങള്‍ ഗുണ്ടകള്‍ പാവങ്ങളാണെന്ന ക്യാപ്ഷനോടെയായി പങ്കിട്ട റീലും വൈറലായിരുന്നു.

'ഗുണ്ട ബിനു' ഇനിയില്ല! ശരത് ഉണ്ണിത്താന്‍ വിടവാങ്ങി! അന്ത്യം അമേരിക്കയില്‍! വേദന പങ്കിട്ട് പ്രിയപ്പെട്ടവര്‍
'ഗുണ്ട ബിനു' ഇനിയില്ല! ശരത് ഉണ്ണിത്താന്‍ വിടവാങ്ങി! അന്ത്യം അമേരിക്കയില്‍! വേദന പങ്കിട്ട് പ്രിയപ്പെട്ടവര്‍

ട്രെംപിനെ ഉള്‍പ്പെടുത്തി ചെയ്‌തൊരു റീലായിരുന്നു ഒടുവിലായി പങ്കുവെച്ചത്. നാല് ദിവസം മുന്നെയായിരുന്നു പിറന്നാള്‍. അന്നും വീഡിയോ പങ്കുവെച്ചിരുന്നു. അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞായിരുന്നു വീഡിയോ പങ്കിട്ടത്. പിറന്നാള്‍ ആശംസ അറിയിച്ചവരെല്ലാം അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ്. കുഴഞ്ഞുവീണായിരുന്നു മരണം എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്താണ് പറ്റിയത്, എന്തോ വിശ്വസിക്കാനാവുന്നില്ല തുടങ്ങിയ പ്രതികരണങ്ങളായിരുന്നു ശരതിന്റെ വീഡിയോകളുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.

Sasankan Mayyanad emotional post
Photo Credit: Sasankan Mayyanad / Facebook

ശരതുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വാചാലനായി ശശാങ്കന്‍ മയ്യനാട് എത്തിയിരുന്നു. ദൈവമേ രാവിലെ കേട്ടത് ഒരു ദുഖവാർത്ത. പ്രിയപ്പെട്ട കലാകാരനും സഹോദരതുല്യനുമായ ശരത്ത്‌ കായംകുളം ഹൃദയാഘാതം മൂലം മരണപ്പെട്ടു. വളരെ അടുപ്പം ഉണ്ടായിരുന്നു അവനും അവന്റെ വീടും തമ്മിൽ എനിക്ക്. മിമിക്രിയുടെ തുടക്കകാലങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ അവന്റെ അണ്ണാ എന്നുള്ള വിളി എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. അതിന് ശേഷം അവൻ അമേരിക്കയിൽ പോയി ഏകദേശം 10വർഷത്തോളം അമേരിക്കയിൽ. അവിടെ വെച്ചാണ് അവന്റെ ഗുണ്ട ബിനു എന്ന റീൽസ് ആ കഥാപാത്രം വൈറൽ ആകുന്നത്.

വീട്ടില്‍ കയറ്റാതിരിക്കില്ല! മക്കളെ തള്ളിക്കളയില്ല! കിച്ചുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രേണുവിന്റെ മറുപടി
വീട്ടില്‍ കയറ്റാതിരിക്കില്ല! മക്കളെ തള്ളിക്കളയില്ല! കിച്ചുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രേണുവിന്റെ മറുപടി

2024ൽ ഞാൻ അമേരിക്കയിൽ പോയപ്പോൾ എന്നെ കാണാൻ വന്നിരുന്നു. രണ്ട് ദിവസം ഒരുമിച്ചുണ്ടായിരുന്നു. അപ്പോൾ പാടിയും പറഞ്ഞും ഒരുപാട് ഓർമ്മകൾ പങ്ക് വെച്ചിരുന്നു. അതായിരുന്നു ലാസ്റ്റ് കൂടിക്കാഴ്ച എന്ന് അറിഞ്ഞിരുന്നില്ല കൂട്ടുകാരാ.എന്തായാലും നിന്റെ വിയോഗം നികത്താൻ ആകാത്ത വേദനയായി ഞാൻ കാണുന്നു. മറക്കില്ല ഞാനും എന്റെ ഭാര്യയും നിന്റെ വീട്ടിൽ ചിലവഴിച്ച നാളുകളും, നിന്റെ കൂടെ ഉള്ള ഓർമകളും. നിന്റെ അണ്ണാ എന്നുള്ള വിളിയും. അല്ലാതെ നിനക്ക് വേണ്ടി എന്താ ചെയ്യാൻ കഴിയുക മോനെ എന്നായിരുന്നു ശശാങ്കന്റെ പോസ്റ്റ്.

നടി സ്നേഹ ശ്രീകുമാറായിരുന്നു ആദ്യം ഈ വാർത്ത പങ്കുവെച്ചത്. പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായി റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികള്‍ എന്നായിരുന്നു സ്നേഹ ശ്രീകുമാർ കുറിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X