'വാർ ആന്റ് ലവ് എനിക്ക് കോടികളുടെ നഷ്ടം വരുത്തി, പ്രതിഫലം കൂടിപ്പോയെന്ന് പറഞ്ഞ് ദിലീപ് പൈസ തിരിച്ച് തന്നു'
വിനയൻ സംവിധാനം ചെയ്ത് 2003ൽ റിലീസ് ചെയ്ത മലയാള സിനിമയാണ് വാർ ആന്റ് ലവ്. ദിലീപ്, ലൈല, പ്രഭു, ഇന്ദ്രജ, കലാഭവൻ മണി, സിദ്ദീഖ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പക്ഷെ ലൊക്കേഷൻ, സെറ്റ്, കാസ്റ്റിങ്, കഥ തുടങ്ങിയവ മലയാളി പ്രേക്ഷകർക്ക് അത്രത്തോളം ബോധിച്ചില്ല. അതിനാൽ തന്നെ സിനിമ വേണ്ടത്ര വിജയം നേടാതെ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ചും. ആ സിനിമ തനിക്ക് കോടികളുടെ നഷ്ടുണ്ടാക്കിയെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ നിർമാതാവ് ശശി അയ്യഞ്ചിറ. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിർമാതാവ്.
വിനയന്റെ താൽപര്യപ്രകാരമാണ് വാർ ആന്റ് ലവ് ശശി നിർമ്മിച്ചത്. എന്തും നേരിടാനുള്ള ധൈര്യം മാനസീകമായി എനിക്കുണ്ട്. മുമ്പ് എന്റെ ഒരു സുഹൃത്ത് കുറച്ച് ഷൂട്ട് ചെയ്ത സിനിമയായിരുന്നു വാർ ആന്റ് ലൗ. ഒരു ദിവസം സംവിധായകൻ വിനയൻ എന്നെ കാണാൻ വന്നു.

ഇങ്ങനൊരു സിനിമയുണ്ട് ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ഞാൻ ഒരു സംവിധായകന്റെയും വീട്ടിൽ പോയി അന്വേഷിച്ചിട്ടില്ല. അതിന് മുമ്പ് ഇങ്ങനെയുള്ള സിനിമകൾ ഞാൻ എടുത്തിട്ടില്ല. ആറാം തമ്പുരാൻ സിനിമയുടെ ഷൂട്ടിങിനിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായി. അന്ന് മറ്റ് ചില സംഘടനകളിൽ വർക്ക് ചെയ്യുകയാണ്. സുരേഷ് എന്നെ വിളിച്ചു.
അങ്ങനെ ഞാൻ ആറാം തമ്പുരാന്റെ സെറ്റിൽ പോയി പ്രശ്നങ്ങൾ എല്ലാം തീർത്തു. ആ ബന്ധമെ സിനിമയുമായി എനിക്ക് അന്നുള്ളു. വാർ ആന്റ് ലൗവിന്റെ ഷൂട്ട് ആ സമയത്ത് നിർത്തിവെച്ചിരിക്കുകയാണ്. പതിനഞ്ച് ദിവസത്തെ ഷൂട്ട് പോലും കഴിഞ്ഞിരുന്നില്ല. ബിഗ് ബജറ്റ് സിനിമയായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും ഭാരത് മാതാ കീ ജയ് വിളിക്കുക എന്നതാണ് എന്റെ ആഗ്രഹമെന്ന് വിനയൻ പറഞ്ഞു.
ആരൊക്കെയാണ് ആർട്ടിസ്റ്റുകൾ എന്ന് ചോദിച്ചപ്പോഴാണ് പ്രഭു സാറിന്റെയും ദിലീപിന്റെയും കാര്യമെല്ലാം അദ്ദേഹം പറഞ്ഞത്. തമിഴും മലയാളവും ചെയ്യാനാണ് പ്ലാനെന്നും പറഞ്ഞു. കഥ കേട്ടപ്പോൾ ഇഷ്ടമായി അങ്ങനെ ഞാൻ കൈ കൊടുത്തു. കാസർഗോഡ് ഭാഗത്താണ് പാക്കിസ്ഥാൻ ജയിൽ സെറ്റിട്ടത്. തമിഴിൽ കളം എന്ന പേരിൽ ആ സിനിമ റിലീസ് ചെയ്തു.
പ്രഭു സാറിന് അൽപ്പം പ്രധാന്യം തമിഴിൽ ഷൂട്ട് ചെയ്തപ്പോൾ കൊടുത്തിരുന്നു. പണം മുടക്കുക എന്നത് മാത്രമല്ല. സെറ്റിൽ എപ്പോഴും ഞാനുണ്ടാകും. സെറ്റിൽ എന്ത് പ്രശ്നം വന്നാലും ഞാൻ ഉണ്ടാകും ഇടപെടും. രാഷ്ട്രപതി ഭവനിന്റെ വശങ്ങളിൽ എല്ലാം ഷൂട്ടിങ് ഉണ്ടായിരുന്നു. കുറച്ച് ബന്ധങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തുടക്കകാരന്റെ പതർച്ചയൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയ ആർട്ടിസ്റ്റ് പ്രഭു സാറാണ്. പറഞ്ഞാൽ കൃത്യ സമയത്ത് മേക്കപ്പോടെ ഷൂട്ടിന് റെഡിയായി വരും. വാർ ലൗ ഭയങ്കര ബഡ്ജറ്റിലാണ് ഷൂട്ട് ചെയ്തത്. എഴുന്നൂറോളം പേരാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ ഒരുപാടുണ്ടായിരുന്നു. ആ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമയുടെ സ്റ്റോറിയാണ് പ്രശ്നമായത്.
ആദ്യത്തെ പടമെന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. പക്ഷെ സാമ്പത്തിക നഷ്ടം വന്നു. കോടികൾ പോയി. അതിനുശേഷം പത്ത് പന്ത്രണ്ടോളം പടങ്ങൾ നിർമ്മിച്ചു. മണി മദ്യപിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അത് ചെയ്യരുതെന്ന് നേരത്തെ ഞാൻ വാൺ ചെയ്തിരുന്നു.
അത് മണി അനുസരിക്കുകയും ചെയ്തു. അതുപോലെ ദിലീപ് ഞാൻ കൊടുത്ത പൈസ കൂടിപ്പോയതുകൊണ്ട് എനിക്ക് തിരികെ തന്നു. അത് എന്റെ ലൈഫിലെ ആദ്യത്തെ സംഭവമായിരുന്നു. താരങ്ങളിൽ നിന്നും നല്ല സഹകരണമായിരുന്നു എന്നും ശശി അയ്യഞ്ചിറ പറയുന്നു.


Click it and Unblock the Notifications