മമ്മൂട്ടിയും മോഹന്‍ലാലും പിന്നെ വന്നവര്‍! ആ മരണം വേദനിപ്പിച്ചു! സത്താര്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍!
വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളിലൊരാളായ സത്താര്‍ അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് ചൊവ്വാഴ്ച അതിരാവിലെ പുറത്തുവന്നിട്ടുള്ളത്. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സത്താര്‍ നായകനായി അരങ്ങേറിയത്. സ്വഭാവ നടനായും വില്ലനായും തിളങ്ങിയ സത്താറിന്റെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. 2014 ല്‍ തിയേറ്ററുകളിലേക്കെത്തിയ പറയാന്‍ ബാക്കിവെച്ചത് എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്. രതീഷിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു സത്താര്‍. അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ സത്താര്‍ പറഞ്ഞിരുന്നു.
രതീഷിനെ മരണം നേരത്തെ തട്ടിയെടുത്തപ്പോള്‍ നിസ്സാഹയനായി നോക്കി നില്‍ക്കാനെ തനിക്ക് കഴിഞ്ഞിരുന്നുള്ളൂവെന്നും സിനിമയോടുള്ള താല്‍പര്യം അതോടെയാണ് നഷ്ടമായതെന്നും താരം തുറന്നുപറഞ്ഞിരുന്നു. അമ്മയുടെ യോഗത്തില്‍ പോലും പിന്നീട് പങ്കെടുത്തിരുന്നില്ല. തനിക്ക് ശേഷമായി സിനിമയിലേക്കെത്തിയതാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ പിന്നീട് സൂപ്പര്‍താരങ്ങളായി മാറുകയായിരുന്നു. അവര്‍ക്ക് അഭിനയത്തോടും സിനിമയോടുമുണ്ടായിരുന്ന താല്‍പര്യവും ആത്മാര്‍ത്ഥതയുമാണ് അതിലേക്ക് നയിച്ചത്.

Recommended Video
ശരപഞ്ജരത്തില്‍ ജയനൊപ്പം സത്താറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം മരിച്ചുവെന്ന് കേട്ടപ്പോഴും താന്‍ തളര്‍ന്നുപോയിരുന്നുവെന്ന് സത്താര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ സിനിമകളിലൊന്നായ തിരനോട്ടത്തിലും സത്താര്‍ അഭിനയിച്ചിരുന്നു. ആ സിനിമ വെളിച്ചം കണ്ടിരുന്നില്ല. മോഹന്‍ലാല്‍ ലോകമറിയുന്ന താരമായി മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications