മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് റിലീസായാല്‍ മുന്‍ഗണന ആര്‍ക്കാണെന്ന് സതീഷ് കുറ്റിയിൽ
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ആരാണ് മുന്നിലെന്നത് എക്കാലത്തും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. എങ്കില്‍ പോലും ഇരുവരും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നവരാണെന്ന് പൊതുഅഭിപ്രായം. നാല്‍പത് വര്‍ഷത്തിന് മുകളിലായി ഇരുവരും ഒരു പോലെ നിറഞ്ഞ് നില്‍ക്കുകയാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ക്ക് മുന്‍പില്‍ മറ്റ് താരങ്ങളുടെ സിനിമയ്ക്ക് പ്രധാന്യം കുറവായിരിക്കുമെന്ന് പറയുകയാണ് തിയേറ്റര്‍ ഉടമയും നിര്‍മാതാവും സംവിധായകനുമായ സതീഷ് കുറ്റിയില്‍. ഇവരുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് മറ്റ് താരങ്ങളുടേതിന് പ്രധാന്യം കുറയും. അതുപോലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് വന്നാല്‍ ഒരാള്‍ക്ക് തന്നെയാണ് മുന്‍ഗണന എന്ന് കൂടി അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഇപ്പോഴും മറ്റ് താരങ്ങള്‍ക്ക് അല്ല. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് തന്നെയാണ് പ്രധാന്യം നല്‍കുന്നത്. മോഹന്‍ലാലിന്റെ ഒരി സിനിമ വന്നാല്‍ അതിന് തന്നെയല്ലേ മുന്‍ഗണന കൊടുക്കുന്നത്. ലൂസിഫറും പുലിമുരുകനും കോടികള്‍ കളക്ട് ചെയ്തു. മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒരു പരിധിയുണ്ടെന്നാണ് സതീഷ് അഭിപ്രായപ്പെടുന്നത്.
സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ മുന്‍ഗണന മോഹന്‍ലാലിന് തന്നെയായിരിക്കും. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ നല്ലതാണെങ്കില്‍ ലഭിക്കുന്ന വരുമാനവും വലുതായിരിക്കും. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്കിടയിലും ചില വേര്‍തിരിവുകളുണ്ടെന്ന് കൂടി സതീഷ് പറയുന്നു. മമ്മൂട്ടിയുടെ ചിത്രം നല്ലതാണെങ്കിലെ അത് കാണാന്‍ ആളുകള്‍ ഉണ്ടാവുകയുള്ളു. മമ്മൂട്ടിയായത് കൊണ്ട് മലബാറിലുള്ളവര്‍ സിനിമ കാണാന്‍ നില്‍ക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും സതീഷ് ഓര്‍മ്മപ്പെടുത്തുന്നു.


Click it and Unblock the Notifications