എന്നാടീ ഈ കാറാെക്കെ ഉണ്ടായത്, മക്കൾ വല്ലതും തരേണ്ടേ, ഞാൻ അന്തസ്സായി ജീവിക്കുന്നു; മല്ലിക സുകുമാരനെതിരെ സത്യഭാമ

മല്ലിക സുകുമാരനെതിരെ വീണ്ടും സത്യഭാമ. നിറത്തിന്റെ പേരിലുള്ള അവഹേളനത്തിൽ സത്യഭാമയ്ക്കെതിരെ ശക്തമായി മല്ലിക സുകുമാരൻ വിമർശിച്ചിരുന്നു. ഡ്യൂപ്ലിക്കേറ്റ് സത്യഭാമയാണിതെന്നും പലരും കരുതുന്ന കലാമണ്ഡലം സത്യഭാമ ടീച്ചർ മറ്റാെരാളാണെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. ഇതിനെതിരെ സത്യഭാമ കഴിഞ്ഞ ദിവസം സംസാരിച്ചു. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ എന്ത് യോ​ഗ്യതയാണ് മല്ലിക സുകുമാരനുള്ളത്. അവരുടെ മക്കളൊക്കെ നല്ല നിലയിൽ വന്നിട്ടുണ്ട്.

Sathyabhama  Mallika Sukumaran

കലാമണ്ഡലം നിങ്ങളുടെ തറവാട്ട് സ്വത്താണോ, കാറിൽ പോകണോ ബസിൽ പോകണോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന കമന്റിന് രൂക്ഷ ഭാഷയിലാണ് സത്യഭാമ മറുപടി നൽകിയത്. എന്റെ തറവാടാണ് അത്. ഞങ്ങൾ പഠിച്ച എന്റെ തറവാടാണ്. എന്റെ ചോറാണ് എന്റെ കല. അവളുടെ ആളാണ് നീ അല്ലേ. ആ മൊട്ടച്ചിയുടെ ഓൾ ഇൻ ഓൾ ആണ്. എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്. ജനിച്ചപ്പോൾ സ്വർണ കരണ്ടിയാണോ ആ പെണ്ണും പിള്ള വായിൽ വെച്ച് ഇറങ്ങിയത്. അത് പോലെ തന്നെയാണ് ഞാൻ. ഞാൻ ജാ​ഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും. എനിക്കതല്ല. നല്ല അന്തസ്സായി ഈ പ്രായത്തിലും ഒരു തൊഴിൽ കെെകാര്യം ചെയ്യുന്നുണ്ട്. നീ ഇതിന് താഴെയും കൊണ്ട് കമന്റിടടീ എന്നാണ് സത്യഭാമ പറയുന്നത്.

മല്ലികയുടെ ഏഴയലത്ത് പോലും നിൽക്കാൻ പറ്റില്ലെന്ന കമന്റിനും സത്യഭാമ മറുപടി നൽകി. അത് ശരിയാണ്, മല്ലിക ജീവിക്കുന്നത് പോലെയല്ല ഞാൻ ജീവിച്ചിട്ടുള്ളത്. ഞാൻ മാന്യമായി ജീവിക്കുന്ന സ്ത്രീയാണ്. അതുകൊണ്ട് അവരുടെ കൂടെ ഒരിക്കലും എന്നെ ചേർക്കാൻ പറ്റില്ല. സീരിയലിലാണ് അവർ ഇപ്പോഴും അഭിനയിക്കുന്നത്, സിനിമയൊന്നുമില്ല. മല്ലിക ആരാണ്? നിനക്കൊക്കെ അല്ലേ അവർ ദെെവം. എനിക്ക് മല്ലിക ആരുമല്ല. ഒരു സ്ത്രീ. അത്രയേ ഉള്ളൂ എന്ന് സത്യഭാമ പറയുന്നു.

Sathyabhama  Mallika Sukumaran

സത്യഭാമ-മല്ലിക സുകുമാരൻ പ്രശ്നത്തിന് കാരണം

നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനം മല്ലിക സുകുമാരൻ ഉന്നയിച്ചു. നിങ്ങളുദ്ദേശിക്കുന്ന കലാമണ്ഡലം സത്യഭാമ ടീച്ചർ ഇതല്ല. അവർ മരിച്ച് പോയി. ഇത് ഡ്യൂപ്ലിക്കേറ്റ്. ഡമ്മി. അധ്യാപകരെന്നാൽ നമ്മുടെയൊക്കെ മനസിൽ ഒരു സങ്കൽപ്പമുണ്ട്. പറയുന്ന ഭാഷയ്ക്ക് സഭ്യത വേണം.

ഈ പറഞ്ഞവൾ മദാമ്മയാണോ. മോഹിനിയാണെന്ന് തന്നത്താൻ പറയുന്നു. മോഹനിയുടെ ഏഴ് അയലത്ത് വരാത്തയാളാണ് സത്യഭാമ എന്നായിരുന്നു മല്ലിക സുകുമാരന്റെ വിമർശനം. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മല്ലികയുടെ ഈ പരാമർശം സത്യഭാമ ചൂണ്ടിക്കാട്ടി. മല്ലിക കുറേ മരത്തിന്റെ ചുറ്റും ഓടി കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിങ്ങളുടെ തലയിൽ കയറാൻ വന്നോ. ഞാൻ കളിക്കുന്നത് പോലെയോ രണ്ട് വരി പാടുന്നത് പോലെയോ മല്ലിക ചെയ്യുമോയെന്ന് സത്യഭാമ ചോദിച്ചു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X