മരുമകളുടെ താലി പൊട്ടിച്ചോ? ഭാഗ്യലക്ഷ്മിക്ക് അപ്പോൾ തന്നെ കൊടുത്തു; മല്ലികയ്ക്ക് എന്ത് യോഗ്യത? സത്യഭാമ
വിവാദ പരാമർശങ്ങൾ കാരണം വ്യാപക വിമർശനം കലാമണ്ഡലം സത്യഭാമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച് സംസാരിച്ചത് വലിയ വാർത്തയായിരുന്നു. നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ നിരവധി പേർ സത്യഭാമയെ വിമർശിച്ചു. നടി മല്ലിക സുകുമാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും സത്യഭാമയ്ക്കെതിരെ രംഗത്ത് വന്നു. ഇപ്പോഴിതാ ഇരുവർക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സത്യഭാമ. കഴിഞ്ഞ ദിവസം പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ ഇരുവർക്കുമെതിരെ സംസാരിച്ചത്.
ഭാഗ്യലക്ഷ്മി തന്റെ കുടുംബത്തെക്കുറിച്ച് ചാനൽ ചർച്ചയിൽ അനാവശ്യമായി സംസാരിച്ചെന്ന് സത്യഭാമ പറയുന്നു. എന്റെ മരുമകളുടെ താലി പൊട്ടിച്ചതിന് ഇവരുടെ കയ്യിൽ തെളിവുണ്ടോ. ഇവർ വല്ലതും കണ്ടോ. അത് എന്റെ കുടുംബ കാര്യമല്ലേ. അതിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം. ഈ പറഞ്ഞ അവളുമാരുടെ പല കേസുകളും നടന്ന് കൊണ്ടിരിക്കുകയാണ്. താലി പൊട്ടിച്ചു, ഇറക്കി വിട്ടു എന്നൊക്കെ പറഞ്ഞാൽ എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല. എന്നെ അറിയാവുന്ന രണ്ട് പേർ വന്നിരുന്ന് പറഞ്ഞു. അതിനുള്ള മറുപടി അന്നേ കൊടുത്തിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു.

അതിന് ഞാൻ അപ്പോൾ കൊടുത്തിട്ടുണ്ട്. എന്നെ ഭാഗ്യലക്ഷ്മിക്ക് അറിഞ്ഞ് കൂട. പിന്നെ എന്തിന് പറയണം. എന്റെ കേസിനെ സംബന്ധിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ മോനെയും മരുമകളെന്ന പെണ്ണിനെയും വലിച്ചിഴയ്ക്കേണ്ട ഒരു ആവശ്യവുമില്ലെന്നും സത്യഭാമ തുറന്നടിച്ചു. മല്ലിക സുകുമാരനെതിരെയും സത്യഭാമ സംസാരിച്ചു.
അവർക്കെന്തറിയാം. കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്. മല്ലികയെ ഞാൻ സിനിമാ നടിയായി കണ്ടിട്ടില്ല. എന്നെ അറിയില്ലെന്നല്ല അവർ പറഞ്ഞത്. ഞാൻ ഡ്യൂപ്ലിക്കേറ്റാണെന്നാണ് അവർ പറഞ്ഞത്. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരനുള്ളത്. അവരുടെ മക്കളൊക്കെ നല്ല നിലയിൽ വന്നിട്ടുണ്ട്. എന്നെ പറയാൻ മല്ലികയ്ക്ക് എന്ത് അവകാശം. ഞാൻ കളിക്കുന്നത് പോലെയോ രണ്ട് വരി പാടുന്നത് പോലെയോ മല്ലിക ചെയ്യുമോ.

മല്ലിക കുറേ മരത്തിന്റെ ചുറ്റും ഓടി കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിങ്ങളുടെ തലയിൽ കയറാൻ വന്നോ. കുളപ്പുള്ളി ലീലയും എന്നെ പറഞ്ഞു. ഈ ലീലയെ ആരാണിവിടെ നടിയായി കൂട്ടിയത്. ഞാൻ കൂട്ടിയിട്ടില്ല. എന്നെ പറയാൻ ഇവരൊക്കെ ആരാണ്. ഇവർക്ക് എന്തറിയാം. അത് കോടതിയിൽ കിടക്കുന്നു. കോടതി തീരുമാനിക്കും.
നെറികെട്ട യൂട്യൂബർമാരുണ്ട്. പത്ത് തെങ്ങിന്റെ കള പറയ്ക്കുന്നതാണ് അതിനേക്കാൾ നല്ലത്. അത് പോലെ അനാവശ്യമാണ് അവരെന്നെക്കുറിച്ച് പറഞ്ഞത്. എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തിപ്പറിക്കും. കുറേ വൃത്തികെട്ടനവൻമാർ എന്നെ തേജോവധം ചെയ്തു. മാപ്പ് പറയേണ്ട രീതിയിലൊന്നും ഒരു തെറ്റ് ഞാൻ ആരോടും ഞാൻ ചെയ്തിട്ടില്ലെന്നും സത്യഭാമ പറഞ്ഞു.
മല്ലിക സുകുമാരൻ പറഞ്ഞത്
ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. കലാമണ്ഡലം സത്യഭാമ ടീച്ചർ മരിച്ചില്ലേ എന്ന് ചിലർ ചോദിച്ചാൽ നിങ്ങളുദ്ദേശിച്ച ടീച്ചർ മരിച്ചു, ഇത് വേറെ. ഡ്യൂപ്ലിക്കേറ്റ്. ഡമ്മി. നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകരനെയോ കലാകാരിയെയോ തീരുമാനിക്കുക. അധ്യാപികരെന്നാൽ നമ്മുടെ മനസിൽ സങ്കൽപ്പമുണ്ട്. പറയുന്ന ഭാഷയ്ക്ക് സഭ്യത വേണം. ഈ പറഞ്ഞ ഇവൾ മദാമ്മയാണോ. ഇവർ മോഹിനിയാണെന്ന് തന്നത്താൻ പറയുകയാണ്. മോഹിനിയാണ് പറയുന്നതെങ്കിൽ സമ്മതിച്ച് കൊടുക്കാം. മോഹിനിയുടെ ഏഴ് അയലത്ത് പോലും വരാത്തവരാണിതെന്നും മല്ലിത സുകുമാരൻ നേരത്ത സത്യഭാമയെക്കുറിച്ച് പറഞ്ഞിരുന്നു.


Click it and Unblock the Notifications