ബിജു മേനോനും സംവൃതയും കലക്കി! സജീവ് പാഴൂരിന്റെ തിരക്കഥയാണ് താരം! പ്രേക്ഷക പ്രതികരണം
ബിജു മേനോനും സംവൃത സുനിലും വീണ്ടുമൊന്നിച്ച സത്യം പറഞ്ഞാ വിശ്വസിക്കുവോ ഇന്ന് തിയ്യേറ്റുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ചിത്രത്തില്‍ സംവ്യതയും ബിജു മേനോനും എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ് ചിത്രത്തില്‍ സംവ്യത എത്തുന്നത്.
കേരളത്തിലെമ്പാടുമായി നിരവധി തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തുന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അതേസമയം സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

സത്യം പറഞ്ഞാ വിശ്വസിക്കുവോ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴുരാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ എഴുതിയിരിക്കുന്നത്. ഇത്തവണയും ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥാകൃത്ത് തിരക്കഥ എഴുതിയിരിക്കുന്നത്. മദ്യപാനിയായ ബിജു മേനോന്റെ കഥാപാത്രവും ഭാര്യയായി എത്തുന്ന സംവൃത സുനിലിന്റെ കഥാപാത്രവുമാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബിജു മേനോനൊപ്പം മുന്‍പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സംവൃത നടന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

വമ്പന്‍ താരനിര
സംവൃത സുനിലിന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയില്‍ കൂടിയായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുവോ നേരത്തെ ശ്രദ്ധേ നേടിയിരുന്നത്. സിനിമയില്‍ ഗിത എന്ന തനി നാട്ടിന്‍പുറത്തുകാരിയായിട്ടാണ് സംവൃത അഭിനയിച്ചിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ബിജു മേനോനും സംവൃതയ്ക്കു പുറമെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പാട്ടുകള്‍ക്കും ടീസറിനും
അലന്‍സിയര്‍. സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നേഴ്‌സും ഉര്‍വ്വഴി തിയ്യേറ്റേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സത്യം പറഞ്ഞാ വിശ്വസിക്കുവോയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പ്രേക്ഷക പ്രതികരണം
അതേസമയം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ഒരേസമയം ആസ്വദിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ചിത്രത്തിന് കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തൊണ്ടി മുതലിന് ശേഷമുളള സജീവ് പാഴൂരിന്റെ തിരക്കഥ തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ഒപ്പം ബിജു മേനോന്റെയും സംവൃതയുടെ പ്രകടനം ഗംഭീരമായെന്നും അധികപേരും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ മികച്ച പ്രതികരണങ്ങളാണ് സിനിമയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











